ഈ വിജയം എന്റെ കണ്ണ് നനയിക്കുന്നു; വൈകാരിക കുറിപ്പുമായി ബിബിന്‍ ജോര്‍ജ്

വി .സി അഭിലാഷ് ചിത്രം സബാഷ് ചന്ദ്രബോസിനെ കുറിച്ച് വൈകാരിക കുറിപ്പുമായി നടനും വിഷ്ണുവിന്റെ അടുത്ത സുഹൃത്തുമായ ബിബിന്‍ ജോര്‍ജ്. തീയറ്ററിലെ കൂട്ടച്ചിരിയും ഒടുവില്‍ പടം കഴിയുമ്പോളുള്ള നിറഞ്ഞ കയ്യടികളും കണ്ടപ്പോള്‍ ഞാന്‍ ഞങ്ങളുടെ പഴയ കാലം ഓര്‍ത്ത് പോയി.

സിനിമ മാത്രം സ്വപ്നം കണ്ട് കൊച്ചി നഗരത്തിലൂടെ ഞങ്ങള്‍ വിഷ്ണുവും റിതിനും ഞാനുമൊക്കെ സൈക്കിളുമോടിച്ച് നടന്ന ഒരു പൂര്‍വ്വ കാലം ഓര്‍ത്ത് പോയി. സബാഷ് ചന്ദ്രബോസില്‍ നായകന്‍ വിഷ്ണുവാണെങ്കിലും തന്നെത്തേടിയും അഭിനന്ദനങ്ങള്‍ വരുന്നത് തങ്ങളുടെ കലര്‍പ്പില്ലാത്ത സൗഹൃദം കൊണ്ടാണെന്ന് ബിബിന്‍ പറയുന്നു.

ബിബിന്റെ കുറിപ്പ്
ഇത് എഴുതാന്‍ തുടങ്ങുമ്പോള്‍ അല്പം കണ്ണ് നനയുന്നുണ്ട് എനിയ്ക്ക്. ഇന്നലെ സബാഷ് ചന്ദ്രബോസ് ഒരിയ്ക്കല്‍ കൂടി കണ്ടു. വിഷ്ണുവിന്റെ ചന്ദ്രബോസായുള്ള പരകായ പ്രവേശവും ജോണിച്ചേട്ടന്റെ യതീന്ദ്രനും അഭിലാഷേട്ടന്റെ എഴുത്തും സംവിധായക മികവും ഒക്കെച്ചേര്‍ന്ന് ഒരു നെടുമങ്ങാടന്‍ ഗ്രാമത്തിലായിരുന്നു കുറേ നേരം. തീയറ്ററില്‍ ആളുകള്‍ വരുന്നില്ല എന്ന സങ്കടം സബാഷ് ചന്ദ്രബോസ് മാറ്റുകയാണ്.

തീയറ്ററിലെ കൂട്ടച്ചിരിയും ഒടുവില്‍ പടം കഴിയുമ്പോളുള്ള നിറഞ്ഞ കയ്യടികളും കണ്ടപ്പോള്‍ ഞാന്‍ ഞങ്ങളുടെ പഴയ കാലം ഓര്‍ത്ത് പോയി. സിനിമ മാത്രം സ്വപ്നം കണ്ട് കൊച്ചി നഗരത്തിലൂടെ ഞങ്ങള്‍ വിഷ്ണുവും റിതിനും ഞാനുമൊക്കെ സൈക്കിളുമോടിച്ച് നടന്ന ഒരു പൂര്‍വ്വ കാലം ഓര്‍ത്ത് പോയി. അവിടെ നിന്ന് ഒരുപാട് ഉയരങ്ങളിലേക്കൊന്നും പോയിട്ടില്ലെങ്കിലും ആഗ്രഹിച്ച ഏതൊക്കെയോ സ്വപ്നങ്ങളുടെ അറ്റങ്ങളിലെങ്കിലും ഒന്ന് തൊടാന്‍ പറ്റുന്നുണ്ടല്ലോ എന്ന് ചിന്തിയ്ക്കുമ്പോള്‍ കണ്ണ് നിറയാതിരിയ്ക്കുന്നതെങ്ങനെ ? ആ സൈക്കിളില്‍ ഇനിയും ഞങ്ങള്‍ക്ക് ഒരുപാട് ദൂരം പോകാനുണ്ട്. അതിനുള്ള പ്രചോദനം പ്രേക്ഷകരുടെ ഈ പിന്തുണയാണ്.

വിഷ്ണു നായകനായ സിനിമയാണ് സബാഷ് ചന്ദ്രബോസെങ്കിലും ഈ സിനിമയുടെ വലിയ വിജയത്തിന് എന്നെയും തേടിവരുന്നുണ്ട് ഒരുപാട് വിജയാശംസകള്‍. എന്ത് കൊണ്ടായിരിയ്ക്കും അത് ആലോചിച്ചപ്പോള്‍ ഒരുത്തരമേ കിട്ടുന്നുള്ളൂ. ഞങ്ങളുടെ കലര്‍പ്പിലാത്ത സൗഹൃദത്തിന് കൂടിയാണ് ആ അഭിനന്ദനങ്ങള്‍. ഈ കുറിപ്പ് എഴുതിക്കൊണ്ടിരിയ്ക്കുമ്പോള്‍ ചന്ദ്രബോസിന്റെ കാള്‍ വരികയാണ്. അഭിനന്ദനങ്ങള്‍ ഷെയര്‍ ചെയ്യാനാണ്.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ