'ഞാൻ ഇന്ന് ഇങ്ങനെ ഇരിക്കുന്നതിന് കാരണം ശ്രീനിയാണ്, പിന്നെ ഞാൻ എങ്ങനെ പറയാതിരിക്കും'; കണ്ണ് നിറഞ്ഞ് പേളി

അഭിനേത്രി, ടെലിവിഷൻ അവതാരക എന്നീ നിലകളിൽ പ്രശസ്‌തയാണ് പേളി മാണി. ഡാൻസ് റിയാലിറ്റി ഷോയായ ഡി4 ഡാൻസിന്റെ അവതാരകയായി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ടം പിടിച്ചുപറ്റിയ പേളി ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ ആദ്യ റണ്ണറപ്പ് കൂടിയായിരുന്നു. ബിഗ്ബോസ് ഹൗസിൽ വെച്ച് കണ്ടുമുട്ടിയ നടൻ ശ്രീനിഷ് അരവിന്ദിനെ ജീവിത പങ്കാളിയാക്കിയ പേളിയിപ്പോൾ രണ്ട് പെൺകുഞ്ഞുങ്ങളുടെ അമ്മയാണ്.

കുടുംബ ജീവിതത്തിലേക്ക് കടന്ന ശേഷം യൂട്യൂബ് വ്‌ളോഗിംഗിലേക്ക് കടന്ന പേളി വിജയകരമായി മുന്നോട്ട് പോയ്കൊണ്ടിരിക്കുകയാണ്. ഭർത്താവിനെ പ്രശംസിച്ച് സംസാരിക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കാത്തയാളാണ് പേളി മാണി. പേളി മാണി ഷോയിൽ അതിഥികളായി എത്തുന്നവരോടെല്ലാം തൻ്റെ വിജയത്തിൻ്റെ കാരണം ശ്രീനിഷാണെന്ന തരത്തിൽ പലപ്പോഴും പേളി സംസാരിച്ചിട്ടുണ്ട്. എന്നാൽ പ്രേക്ഷകരിൽ ചിലർ അതിന്റെ പേരിൽ പേളിയെ വിമർശിച്ച് കമൻ്റുകൾ കുറിക്കാറുണ്ട്. ഗസ്റ്റിന്റെ കാര്യങ്ങൾ ചോദിക്കുന്നതിനേക്കാൾ പേളിക്ക് തുടക്കം ശ്രീനിഷിൻ്റെ കാര്യം പറയുന്നതിനാണ്.

ഇപ്പോഴിതാ വീണ്ടും തന്റെ ഭർത്താവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പേളി. പേളി മാണി ഷോയുടെ വിഷു സ്പെഷ്യൽ‌ എപ്പിസോഡിലായിരുന്നു വൈകാരികമായി പേളി മണി പ്രതികരിച്ചത്. വിഷുദിനത്തിൽ അതിഥികളായി എത്തിയത് ​ഗായിക സുജാതയും മകൾ ശ്വേതയുമായിരുന്നു. അവരുമായി വിശേഷങ്ങൾ പങ്കിടുന്നതിനിടയിലാണ് ശ്രീനിഷ് തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് പേളി മാണി തുറന്ന് പറഞ്ഞത്. ഞാൻ എപ്പോഴും ശ്രീനി… ശ്രീനി എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നുവെന്ന പരാതി കമന്റ് സെക്ഷനിൽ ഞാൻ കാണാറുണ്ട്. ഞാൻ ഇന്ന് ഇങ്ങനെ ഇരിക്കുന്നതിന് കാരണം ശ്രീനിയാണ്. പിന്നെ ഞാൻ എങ്ങനെ ശ്രീനിയുടെ പേര് പറയാതിരിക്കും. എൻ്റെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു റോൾ ശ്രീനിക്കുണ്ട്.

ഞാൻ ഇന്ന് ഇങ്ങനെ ഇവിടെ ഇരിക്കാൻ വേണ്ടി ശ്രീനി ഒരുപാട് കാര്യങ്ങൾ വേണ്ടെന്ന് വെച്ചിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് എന്നോട് പോലും പറഞ്ഞിട്ടില്ല. എത്ര ആണുങ്ങൾ ഇങ്ങനെ ചെയ്യും?. അതുപോലെ ഒരു കാര്യം കൂടി പറയാൻ ആഗ്രഹിക്കുന്നു. കല്യാണം കഴിഞ്ഞാൽ പിന്നെ നിങ്ങൾ ഒരു ടീമാണ്. ഇന്നത്തെ ആളുകളിൽ ചിലർ കല്യാണം കഴിച്ചാൽ അവർ തമ്മിൽ ഒരു കോംപറ്റീഷനാണ്. ആരാണ് വലുത്, ആരാണ് കൂടുതൽ പൈസ ഉണ്ടാക്കുന്നത് എന്നിവയുമായി ബന്ധപ്പെട്ടാണ് കോംപറ്റീഷൻ. അങ്ങനെയല്ല ജീവിക്കേണ്ടത്. നിങ്ങൾ ഒരു ടീമാണെന്ന് മനസിലാക്കി വേണം മുന്നോട്ട് പോകാൻ എന്നാണ് പേളി തൻ്റെ ദാമ്പത്യത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി