‘വേടന് പോലും’ അവാർഡ് നൽകിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയനെതിരെ റാപ്പർ വേടൻ രംഗത്ത്. പ്രസ്താവന അപമാനിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞ വേടൻ ഇതിന് പാട്ടിലൂടെ മറുപടി നൽകുമെന്നും കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാന ചലച്ചിത്ര അവാർഡുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുന്നതിനിടെ മന്ത്രി ഇത്തരമൊരു പരാമർശം നടത്തിയത്.
അവാർഡ് പ്രഖ്യാപനത്തിൽ കയ്യടി മാത്രമേയുള്ളൂവെന്നും പരാതികളില്ലെന്നും വിവാദത്തിൽ പ്രതികരിച്ച് മന്ത്രി പറഞ്ഞിരുന്നു. ‘മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ആദരിച്ചു. വേടനെ പോലും ഞങ്ങള്‍ സ്വീകരിച്ചു’വെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാധ്യമങ്ങളോടായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിലാണ് ഇപ്പോൾ വേടൻ പ്രതികരണം നടത്തിയിരിക്കുന്നത്.
https://youtu.be/VImaLrSl4Zs?si=Xu1ClHmxYnQauoNS