'നൈറ്റ് ഡ്രസ്സ് ഇട്ട് നായിക എന്റെ മുറിയിലേക്ക് ഓടിക്കയറി, ഞാനാകെ പെട്ടുപോയി'; അനുഭവം പങ്കുവെച്ച് ലാൽ ജോസ്

മലയാള സിനിമാ പ്രേക്ഷകരുടെ എല്ലാക്കാലത്തെയും ജനപ്രിയ സിനിമകളിലൊന്നാണ്  ലാൽ ജോസ് സംവിധാനം ചെയ്ത് 2007 ൽ പുറത്തിറങ്ങിയ  അറബിക്കഥ എന്ന ചിത്രം.  ക്യൂബ മുകുന്ദനും അയാളുടെ ജീവിതവും വളരെ രസകരവും ചിന്തിപ്പിക്കുന്നതുമായ രീതിയിൽ ലാൽ ജോസ് വെള്ളിത്തിരയിലേക്ക് കൊണ്ടുവന്നു.  സിനിമ ഇന്നും സജീവമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.

ഇപ്പോഴിതാ അറബിക്കഥ എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പറയുകയാണ് സംവിധായകനായ ലാൽ ജോസ്.   ചൈനീസ് താരമായ  ചാങ് ഷു മിനെ വെച്ച് ‘താരക മലരുകൾ വിരിയും പാടം’ എന്ന ഗാനത്തിലെ കുറച്ച് രംഗങ്ങൾ പാലക്കാട് ഷൂട്ട് ചെയ്യാനാണ് സംവിധായകൻ തീരുമാനിച്ചത് . അതിന്റെ ഭാഗമായി ചാങ് ഷു മിൻ കേരളത്തിലേക്ക് വരികയും വടക്കാഞ്ചേരിയിൽ  ഒരു ഹോട്ടലിൽ താമസിപ്പികുകയും ചെയ്തിരുന്നു.

“അന്ന് ഷൂട്ട് കഴിഞ്ഞ് എല്ലാവരും റൂമിലേക്ക് പോയി, പക്ഷേ  പുലർച്ചെ ഒരു രണ്ട് മണിയായപ്പോൾ ഹോട്ടലിന് താഴെ വലിയൊരു ശബ്ദത്തോടെ  ഇടിമിന്നലുണ്ടായി. ഇടിമിന്നൽ തന്നെയാണോ അതോ ഇനി വല്ല ബോംബ് പൊട്ടിയതാണോ എന്ന് വരെ സംശയിച്ചു പോയി. കാരണം അത്രയും വലിയ ശബ്ദമായിരുന്നു.

പെട്ടെന്ന് ലാൽ സേട്ടാ, ലാൽ സേട്ടാ, ഓപ്പൺ ദി ഡോർ എന്ന് പറഞ്ഞു വാതിലിൽ വലിയ രീതിയിൽ മുട്ട് കേട്ടു. ഞാൻ വാതിൽ തുറന്നതും  ചാങ് ഷു മിൻ നൈറ്റ് ഡ്രസ് ഒക്കെയിട്ട് എന്റെ റൂമിലേക്ക് ഓടിവരികയാണ്. സംഭവം എന്താണെന്ന് ചോദിച്ചപ്പോൾ, ഇടി വെട്ടിയത് അവരുടെ റൂമിന്റെ തൊട്ടടുത്തയായിരുന്നു. അതുകൊണ്ട് തന്നെ ഒറ്റയ്ക്ക് റൂമിൽ കഴിയാൻ പേടിയാണ്  എന്റെ മുറിയിലാണ് ഇന്ന് രാത്രി ഉറങ്ങുന്നതെന്നും അവൾ  പറഞ്ഞു. ഇത് കേട്ട ഞാനാകെ പതറിപോയി. കാരണം ഇത് കേരളമാണ്. സംവിധായകന്റെ മുറിയിൽ നിന്നും നായിക രാവിലെ ഇറങ്ങിപോവുന്നത് കണ്ടാൽ പിന്നെ അത്  മതി. പിന്നെയൊന്നും പറയണ്ടല്ലോ.

എന്ത് ചെയ്യണമെന്നറിയാതെ ഞാനാകെ പെട്ടുപോയി. അവസാനം പുതിയതായി അസിസ്റ്റൻറ് ഡയറക്ടറായി വന്ന ഒരു പെൺകുട്ടി ഒരു സിംഗിൾ റൂമിൽ കഴിയുന്നുണ്ടായിരുന്നു. ഞാൻ അവിടെ പോയി വാതിലിൽ മുട്ടി. ആ കുട്ടി ആണെങ്കിൽ എത്ര മുട്ടിയിട്ടും വാതിൽ തുറക്കുന്നില്ല. രാത്രി പന്ത്രണ്ട് മണിക്ക് ഡയറക്ടർ വന്ന് വാതിലിൽ മുട്ടുമ്പൊ  സിനിമ മേഖലയെ  കുറിച്ച് കേട്ട കഥകൾ വെച്ച് ആരെങ്കിലും വാതിൽ തുറക്കുമോ.

അവസാനം ആ കുട്ടിയെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞതിന് ശേഷമാണ് വാതിൽ തുറന്നത്. അങ്ങനെ അന്ന് ചാങ് ഷു മിനെ അവളുടെ കൂടെയാക്കി ഞാൻ തിരിച്ച് റൂമിലേക്ക് പോന്നു.  ഒരിക്കൽ ദുബായിൽ ഷൂട്ടിന് പോയപ്പോൾ ചാങ് ഷു മിനെ അവിടെവെച്ച്  കണ്ടിരുന്നു. ഞാനപ്പൊ അവളെ  ‘ലാൽ സേട്ടാ, ലാൽ സേട്ടാ’ അന്ന് വിളിച്ചു കളിയാക്കി. അവൾക്കറിയാം അത് അന്നത്തെ  ദിവസത്തെ പറ്റിയാണെന്ന്.” സഫാരി ചാനലിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിലൂടെയാണ് ലാൽ ജോസ് ഈ രസകരമായ അനുഭവം പങ്കുവെച്ചത്.

Latest Stories

കപ്പല്‍ മുങ്ങിയ സംഭവം; ഊഹാപോഹം പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി, കടല്‍ മത്സ്യം ഉപയോഗിക്കുന്നതില്‍ അപകടമില്ല, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 1000 രൂപയും റേഷനും സഹായം

INDIAN CRICKET: ഇംഗ്ലണ്ടിനെതിരെ അവനെ കളിപ്പിച്ചാല്‍ പരമ്പര ഉറപ്പ്, ആ താരത്തെ മാറ്റിനിര്‍ത്തരുത്, ആവശ്യപ്പെട്ട് റിക്കി പോണ്ടിങ്‌

കാലടിയില്‍ റോഡിലെ കുഴിയില്‍ കുടുങ്ങി സുരേഷ് ഗോപി; പെരുമഴയില്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങി റോഡിലിറങ്ങി, പരാതിയുമായി നാട്ടുകാരും

'വിഡി സതീശൻ രാജിഭീഷണി മുഴക്കി, കെസി വേണുഗോപാലുമായുള്ള ചർച്ച വേണ്ടെന്ന് വച്ചത് അതിനാൽ'; തന്നെ ഒതുക്കാനാണ് ശ്രമമെന്ന് പിവി അൻവർ

ശക്തമായ മഴ; ഭൂതത്താൻകെട്ട് ഡാമിൻ്റ മുഴുവൻ ഷട്ടറുകളും ഉയർത്തി

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാം; കേന്ദ്ര സര്‍ക്കാരിന്റെ അനുമതി തേടാന്‍ കേരളം; വനംവകുപ്പ് സെക്രട്ടറിക്ക് ചുമതല കൈമാറി

'വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു, സമയമില്ല, ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്' വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍

നിലമ്പൂരില്‍ പൊതുസ്വതന്ത്രന് തന്നെ സിപിഎമ്മില്‍ സാധ്യത; ഷിനാസ് ബാബുവിനെ പരിഗണിച്ച് സിപിഎം; ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വത്വം സംബന്ധിച്ച് പാര്‍ട്ടി നേൃത്വത്വത്തില്‍ ചര്‍ച്ച

RCB VS PBKS: പഞ്ചാബ്- ആര്‍സിബി മത്സരത്തില്‍ ആ ടീം എന്തായാലും വിജയിക്കും, എന്നാല്‍ ഒരു പ്രശ്‌നമുണ്ട്, അത് പരിഹരിച്ചില്ലെങ്കില്‍ പണി കിട്ടും, തുറന്നുപറഞ്ഞ് ആര്‍ അശ്വിന്‍

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നു; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ പുതിയ കേസുകൾ, സ്ഥിതി നിരീക്ഷിച്ച് കേന്ദ്രം