ബീസ്റ്റില്‍ റിയല്‍ ലൈഫില്‍ നടക്കാത്ത കുറേ സംഭവങ്ങളാണ് പറയുന്നത്, പക്ഷേ പുതിയ ചിത്രം അങ്ങനെയല്ല : അപര്‍ണ ദാസ്

വിജയ് ചിത്രം ബീസ്റ്റില്‍ നടി അപര്‍ണ ദാസ് ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ബീസ്റ്റിനെക്കുറിച്ചും തന്റെ പുതിയ ചിത്രത്തെക്കുറിച്ചും മനസ്സുതുറന്നിരിക്കുകയാണ് നടി.

ബീസ്റ്റിന് മുന്‍പ് കോള്‍ വന്നത് പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് എന്ന് അപര്‍ണ പറയുന്നു. ബീസ്റ്റ് ഭയങ്കര വലിയ സിനിമയാണ്. വിജയ് സാറിനെ പോലുള്ള വലിയൊരു ആര്‍ടിസ്റ്റിന്റെ സിനിമയാണ്. ഒരുപാട് വര്‍ഷങ്ങളായി സിനിമയിലുള്ള ആര്‍ടിസ്റ്റാണ് അദ്ദേഹം. ചെറിയൊരു റോളാണ് എന്നാണ് അവര്‍ പറഞ്ഞത്.

പക്ഷേ, ആ ചിത്രത്തില്‍ അഭിനയിച്ചത് വളരെ വലിയകാര്യമായാണ് കാണുന്നതെന്നും അപര്‍ണ പറഞ്ഞു.ബീസ്റ്റിനെക്കാളും താന്‍ വളരെയധികം പ്രതീക്ഷവച്ചിരുന്ന സിനിമയാണ് ഇത്. ഇതിലെ റോളും ചെയ്യാനുള്ള കാര്യങ്ങളും എനിക്ക് കുറച്ചുകൂടി സ്‌പെഷ്യലായിരുന്നു.

കുറച്ചുകൂടി ഇഷ്ടമുള്ളതായിരുന്നു ആ ക്യാരക്ടര്‍. മാത്രമല്ല നമുക്ക് കുറേ റിലേറ്റ് ചെയ്യാന്‍ പറ്റും. ബീസ്റ്റില്‍ റിയല്‍ ലൈഫില്‍ നടക്കാത്ത കുറേ സംഭവങ്ങളാണ് പറയുന്നത്. ഇത് കുറേ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരു ചിത്രമാണെന്നും അപര്‍ണ ദാസ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്