'ആ വീഡിയോയിലേത് എഐ, ഇത്തരം ആരോപണങ്ങൾ കൊണ്ട് എന്നെ തകർക്കാനാകില്ല'; സെക്സ് ഓഡിയോ ചാറ്റ് പുറത്തായതിൽ പ്രതികരിച്ച് അജ്‌മൽ അമീർ

സെക്സ് ഓഡിയോ ചാറ്റ് പുറത്തായതിൽ പ്രതികരിച്ച് നടൻ അജ്‌മൽ അമീർ. വീഡിയോ സന്ദേശത്തിലൂടെയാണ് അജ്‌മൽ വിശദീകരണവുമായി എത്തിയത്. ആ വീഡിയോയിലേത് എഐ, അപമാനിച്ചവർക്ക് സമൂഹത്തോടുള്ള കരുതൽ കാണുമ്പോൾ ബഹുമാനം തോന്നുന്നുവെന്നും അജ്‌മൽ അമീർ വിഡിയോയിൽ പറയുന്നു. ഇക്കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റേതെന്ന പേരിൽ ഓഡിയോ കോൾ പുറത്ത് വന്നത്.

പുറത്തുവന്ന ശബ്ദ സന്ദേശങ്ങൾ തന്റേതല്ലെന്ന് അജ്‌മൽ പറഞ്ഞു. ശബ്ദം എഐ ഉപയോഗിച്ച് തന്റേത് പോലെ നിർമിച്ചതാണെന്നും ഇത്തരം ആരോപണങ്ങൾ കൊണ്ട് തകർക്കാനാകില്ലെന്നും അജ്‌മൽ വിഡിയോയിൽ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിൽ തന്നെ പിന്തുണച്ചവർക്ക് അജ്‌മൽ നന്ദിയും രേഖപ്പെടുത്തി.

താരത്തിന്റെ വാക്കുകൾ

‘വ്യാജമായി ഉണ്ടാക്കിയ ഒരു കഥയ്ക്കും എഐ ഉപയോഗിച്ചുണ്ടാക്കിയ വ്യാജ ശബ്ദ സന്ദേശത്തിനും എന്നെയും എൻ്റെ കരിയറിനെയും തകർക്കാൻ കഴിയില്ല. ഇതിലും വലിയ ആരോപണങ്ങളുണ്ടായിട്ടും അത് തെറ്റെന്ന് തെളിയിച്ച് സർവശക്‌തൻ്റെ മാത്രം അനുഗ്രഹം കൊണ്ട് മുന്നോട്ട് പോകുന്ന വ്യക്തിയാണ് ഞാൻ. കൃത്യമായി ഒരു മാനേജറോ ഒരു പി ആർ ടീമോ എനിക്കില്ല. പണ്ട് എപ്പോഴോ എൻ്റെ ഫാൻസുകാർ തുടങ്ങിയ സോഷ്യൽമീഡിയ പ്രൊഫൈലാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പക്ഷേ ഇന്നുമുതൽ എല്ലാ കണ്ടൻ്റുകളും എല്ലാ കാര്യങ്ങളും ഞാൻ മാത്രമായിരിക്കും നോക്കുന്നത്. രണ്ട് ദിവസം മുൻപ് വളരെ മോശമായിട്ട് എന്നെക്കുറിച്ച് ഒരു വാർത്ത പുറത്തുവന്നു. എന്നെ സോഷ്യൽ മീഡിയയിൽ സപ്പോർട്ട് ചെയ്‌ത എല്ലാവർക്കും നന്ദിയും സ്നോഹവും അറിയിക്കുന്നു. എന്നെ അപമാനിക്കാൻ ഒരുപാട് പോസ്‌റ്റുകളിട്ട സോഷ്യൽ മീഡിയ ഉപഭോക്താക്കൾക്ക് സമൂഹത്തോടുള്ള കരുതലും സ്നേഹവും കണ്ടിട്ട് എനിക്ക് ബഹുമാനം തോന്നുന്നു. ഒരുപാട് തെറിവിളികൾക്കും മുകളിൽ എന്നെ സാന്ത്വനിപ്പിച്ചുകൊണ്ട്, ആശ്വസിപ്പിച്ചുകൊണ്ട് വരുന്ന മെസജുകളും കോളുകളും തന്ന ശക്‌തിയാണ് ഞാൻ ഇന്ന് നിങ്ങൾക്ക് മുന്നിൽ ഇരിക്കാനുള്ള കാരണം. എനിക്ക് മുന്നോട്ട് പോകാനുള്ള ശക്തി നിങ്ങളാണ്. എന്നെ പിന്തുണച്ച എല്ലാവർക്കും ഒരായിരം നന്ദി.’

View this post on Instagram

A post shared by Ajmal Amir (@ajmal_amir)

എന്റെ കാസറ്റ് എന്ന് പറയുന്ന ഒരു Instagram പേജിലൂടെയാണ് അജിമലിൻ്റെ വീഡിയോ ഓഡിയോ കോൾ പുറത്ത് വന്നിരിക്കുന്നത്. സെക്‌സ് വോയീസിൽ അജ്‌മലിൻ്റെ മുഖവും കാണിക്കുന്നുണ്ട്. പെൺകുട്ടി തന്റെ കല്യാണം കഴിഞ്ഞതല്ലെ എന്ന് ചോദിക്കുമ്പോൾ അതൊന്നും താൻ അറിയണ്ടെന്നും താൻ താമസ സൗകര്യം ഒരുക്കി തരാമെന്നും അജ്‌മൽ പറയുന്നുണ്ട്. വാട്‌സാപ്പ് കോൾ റെക്കോഡ് ചെയ്തിന്റെ ഒരു ഭാഗമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

ലൈംഗികപരമായി അജ്‌മൽ സംസാരിക്കുമ്പോൾ തനിക്ക് ഭാര്യയുള്ളതല്ലെയെന്ന് പെൺകുട്ടി ചോദിക്കുന്നുണ്ട്, എന്നാൽ ഓഡിയോ ക്ലിപ്പ് പൂർണമായും പുറത്ത് വന്നിട്ടില്ല. ഇരുവരും സമ്മതത്തോടെ നടത്തിയ ഫോൺ സംഭാഷണമാണെന്നാണ് സൈബിടങ്ങളിലെ പ്രതികരണം. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ അജ്‌മൽ ഇൻസ്‌റ്റാഗ്രാം പേജിലെ കമന്റ് ബോക്സ് ഓഫ് ചെയ്‌തിരിക്കുകയാണ്.

Latest Stories

'അനാവശ്യമായ അവകാശവാദം ഒന്നും ഈ സർക്കാരിന് വേണ്ട, വിഴിഞ്ഞം തുറമുഖത്തിന് പൂർണമായ പിന്തുണയാണ് യുഡിഎഫ് വാഗ്ദാനം ചെയ്തത്'; വി ഡി സതീശൻ

'ശാസ്ത്രീയ പരിശോധനകൾ പൂർത്തിയായില്ല, അറസ്റ്റുകൾ ബാക്കി'; ശബരിമല സ്വർണക്കൊളള കേസിൽ കുറ്റപത്രം വൈകും

രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡൽ ഡൽഹി പൊലീസിലെ മലയാളി ആര്‍ ഷിബുവിന്; കേരളത്തിൽ നിന്നുള്ള എസ്‍പി ഷാനവാസിന് വിശിഷ്ട സേവനത്തിനുള്ള മെഡൽ

'സിപിഐഎം നേതാക്കള്‍ വിവാദത്തില്‍പെടാതെ നാവടക്കണം, പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പരസ്യ പ്രസ്താവനകള്‍ പാടില്ല'; സംസ്ഥാന കമ്മിറ്റിയിൽ എം വി ഗോവിന്ദൻ

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍