സുരേഷ് ഗോപിയും മംമ്തയുമായുള്ള ലിപ് ലോക്ക് അന്ന് കുറെ വാര്‍ത്തയായി മാറിയിരുന്നു; നിര്‍മ്മാതാവ്

സുരേഷ് ഗോപിയുടെ കരിയറിൽ ഏറ്റവുമധികം വിമർശനമുയർത്തിയ സിനിമയായിരുന്നു ലങ്ക. നിരവധി വിമർശനങ്ങൽ നേരിട്ട ചിത്രത്തെ കുറിച്ച് നിർമാതാവായ സന്തോഷ് ദാമോദരൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മാസ്റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്. ലങ്ക സിനിമ ഇറങ്ങിയതിന് ശേഷം സുരേഷ് ഗോപി മംമ്തയുമായി അടുപ്പത്തിലാണെന്ന തരത്തിൽ പലരും പറഞ്ഞിരുന്നെങ്കിലും അങ്ങനൊരു സംഭവം ഉണ്ടായിട്ടില്ല. അത് തെറ്റായ വാർത്തയായിരുന്നുവെന്നും സന്തോഷ് ദാമോദരൻ പറഞ്ഞു.

ലങ്ക സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ തന്നെ ലങ്കയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതുകൊണ്ട്  സിനിമ മുഴുവനും അവിടെ  ഷൂട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല.   കുറച്ച് സീനുകളൊക്കെ കേരളത്തിൽ വന്നിട്ടാണ് ചെയ്തത്. അതിലെ വീട് മംഗലാപുരത്തുള്ളതാണ്. തുടക്കത്തിൽ തന്നെ ഈ സിനിമയോട് സുരേഷ് ഗോപിയ്ക്ക് താൽപര്യം ഉണ്ടായിരുന്നു. ഇതിലെ സംഗീതമടക്കം എല്ലാത്തിനോടും സുരേഷേട്ടന് താൽപര്യം ഉണ്ടായി. അതിൽ ഇടപെടുകയും ചെയ്തു.

മംമ്ത മോഹൻദാസിന്റെ രണ്ടാമത്തെ  ചിത്രമായിരുന്നു ലങ്ക.  സിനിമയിൽ ഒരു ലിപ്‌ലോക്ക് സീനുണ്ട് അതുകൊണ്ട് തന്നെ പെട്ടെന്ന് മലയാളത്തിൽ നിന്നൊരു നടി വന്ന് ചെയ്യാത്ത കഥാപാത്രമായിരുന്നു അത്. അങ്ങനെയാണ്  മംമ്ത നായികയായെത്തുന്നത്. അന്നൊന്നും ആരും അത്തരം സീനുകൾ ചെയ്യില്ല. പക്ഷേ സിനിമയിൽ വളരെ പ്രധാനപ്പെട്ടൊരു സീനാണത്. ആ ലിപ്‌ലോക്കിലൂടെ വിഷം കൊടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ആ ഷോട്ട് ചെയ്ത്. അതല്ലാതെ ലിപ്‌ലോക്കിന് വേണ്ടിയൊരു രംഗം ചിത്രീകരിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

മംമ്തയോട് ഈ സീനിനെ പറ്റി പറഞ്ഞപ്പോൾ അവർ എതിർപ്പില്ലാതെ അഭിനയിക്കാൻ തീരുമാനിച്ചു. പക്ഷേ  ആ സീനിൽ അഭിനയിക്കാൻ സുരേഷേട്ടന് ചെറിയൊരു വിഷമം ഉണ്ടായിരുന്നു. പക്ഷേ  പിന്നീട് ആ സീൻ ചെയ്യാമെന്ന് പറഞ്ഞ്  അദ്ദേഹം തന്നെയാണ് വന്നതും. അന്ന് മാധ്യമങ്ങളിൽ ഒരുപാട് ഗോസിപ്പുകൾ വന്നു. ഇരുവരും തമ്മിൽ റിലേഷനാണ്, കുടുംബത്തിൽ പ്രശ്‌നങ്ങളുണ്ടായി, എന്നൊക്കെയായിരുന്നു വാർത്ത. പക്ഷേ സത്യത്തിൽ അങ്ങനൊരു സംഭവം ഉണ്ടായിട്ടില്ലെന്നും അവർ നല്ല സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു

സുരേഷ് ഗോപി കുടുംബം കളഞ്ഞിട്ട് നടക്കുന്ന ഒരു വ്യക്തിയാണെന്ന് അന്നും ഇന്നും തോന്നിയിട്ടില്ല. ഇന്നും തോന്നുന്നിയില്ല. കുടുംബം കഴിഞ്ഞിട്ടേ എന്തും ഉള്ളു എന്ന് ചിന്തിക്കുന്ന മനുഷ്യനായിട്ടാണ് തനിക്കദ്ദേഹത്തെ തോന്നിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി