'ഇന്ന് ഫസ്റ്റ് നൈറ്റ് മേഡം, നാളെ റേപ്പ് സീന്‍' എന്ന് കേട്ടതും ചേച്ചി അന്തംവിട്ടു, ലൊക്കേഷനില്‍ നിന്നും ഇറങ്ങിയോടി: സുഹാസിനി

എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നിന്ന നായികയാണ് സുഹാസിനി. കരിയറിന്റെ തുടക്കകാലത്ത് സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ ഒരു അനുഭവമാണ് സുഹാസിനി ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. താരം ഹോസ്റ്റ് ചെയ്യുന്ന ഷോയില്‍ നടി രേവതി എത്തിയപ്പോഴാണ് സുഹാസിനി ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.

ചെറിയച്ഛനായ കമല്‍ ഹാസന്റെ പ്രേരണ കൊണ്ട് അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സുഹാസിനി സിനിമാറ്റോഗ്രഫി പഠിക്കാന്‍ ചേര്‍ന്നത്. മഹേന്ദ്രന്‍ സംവിധാനം ചെയ്ത ‘നെഞ്ചത്തൈ കിള്ളാതെ’ എന്ന സിനിമയിലൂടെയാണ് അഭിനയത്തിലേക്ക് എത്തുന്നത്.

ഒരു ദിവസം തനിക്കൊപ്പം ചേച്ചിയും ഷൂട്ടിംഗിന് വന്നപ്പോഴുള്ള സംഭവമാണ് സുഹാസിനി പങ്കുവച്ചത്. ”ഞാന്‍ അഭിനയിച്ച മരുമകളെ വാഴ്ക എന്ന സിനിമയുടെ ഷൂട്ടിംഗിന് എനിക്കൊപ്പം എന്റെ ചേച്ചിയും വന്നു. അതൊരു തെലുങ്ക് പടത്തിന്റെ റീമേക്ക് ആയിരുന്നു. അതിലെ നായിക ഒരു പുരുഷനാല്‍ റേപ്പ് ചെയ്യപ്പെടും.”

”പിന്നീട് അയാളെ തന്നെ വിവാഹ കഴിക്കേണ്ടിയും വരും. ഞാന്‍ ലൊക്കേഷനില്‍ എത്തി ചോദിച്ചു, ഇന്ന് എന്താണ് സീന്‍ എന്ന്. അവര്‍ പറഞ്ഞു, ‘ഇന്ന് ഫസ്റ്റ് നൈറ്റ് മേഡം, നാളെ റേപ്പ് സീന്‍,’ എന്ന്. ഇത് കേട്ടതും എന്റെ ചേച്ചി അന്തംവിട്ടു. കാര്‍ എടുത്തു അപ്പൊ തന്നെ വീട്ടിലേക്ക് പോയി.”

”ഇന്ന് ഫസ്റ്റ് നൈറ്റ്, നാളെ റേപ്പ് എന്നൊക്കെ പറയുന്നു… എന്റെ കുഞ്ഞനുജത്തിയാണ് അവള്‍… എന്ത് തരം ഒരു ഇന്‍ഡസ്ട്രിയിലാണ് അവളെ കൊണ്ട് വിട്ടിരിക്കുന്നത് എന്നൊക്കെ ചോദിച്ച് ചേച്ചി ദേഷ്യപ്പെട്ടു” എന്നാണ് സുഹാസിനി പറഞ്ഞത്. അതേസമയം, മിസ്റ്റര്‍ പ്രഗ്നന്റ് എന്ന സിനിമയാണ് സുഹാസിനിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ