ഭീകരമായ തെറിവിളികളാണ് എനിക്ക് ലഭിക്കുന്നത്, ഞാന്‍ ഭയക്കുന്നില്ല.. എന്നെ മാത്രം മാറ്റി നിര്‍ത്തിയ പൊള്ളുന്ന ഓര്‍മ്മകള്‍ ഇപ്പോഴുമുണ്ട്: സുബീഷ് സുധി

മന്ത്രി കെ രാധാകൃഷ്ണന്‍ന് ക്ഷേത്രത്തില്‍ നേരിടേണ്ടി വന്ന ജാതി വിവേചനത്തിനെതിരെ പ്രതികരിച്ച നടന്‍ സുബീഷ് സുധിക്ക് കടുത്ത സൈബര്‍ ആക്രമണം. ഭീകരമായ രീതിയില്‍ തെറി വിളികളാണ് തനിക്ക് എതിരെ നടക്കുന്നത് എന്നാണ് സുബീഷ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്.

സുഹൃത്തിന്റെ വിവാഹത്തിന് പോയപ്പോള്‍ ഫോട്ടോ എടുക്കുമ്പോള്‍ തന്നെ മാറ്റി നിര്‍ത്തിയ സംഭവത്തെ കുറിച്ച് പറഞ്ഞു കൊണ്ടാണ് നടന്റെ കുറിപ്പ്. സമൂഹത്തില്‍ നിന്ന് പല നിലയില്‍ അകറ്റിനിര്‍ത്തപ്പെട്ട താന്‍ സമാനമായ അനുഭവമുണ്ടായ മറ്റൊരു മനുഷ്യന്റെ വേദനയില്‍ പ്രതികരിക്കുമെന്നും സുബീഷ് സുധി വ്യക്തമാക്കി.

സുബീഷ് സുധിയുടെ കുറിപ്പ്:

മന്ത്രി രാധാകൃഷ്ണനുമായി ബന്ധപ്പെട്ട് ഇന്നലെ ഞാനിട്ട പോസ്റ്റിന് മറുപടിയായി ഇന്‍ബോക്‌സിലൂടെയും അല്ലാതെയും ഭീകരമായ തെറിവിളികളാണ് എനിക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നിടത്തോളം കാലം ഈ തെറിവിളികളെ ഭയക്കുന്നില്ല. കാരണം ഞാന്‍ ഈ സമൂഹത്തില്‍ നിന്ന് ഒരുപാട് വിവേചനങ്ങളും മാറ്റിനിര്‍ത്തപ്പെടലുകളും അനുഭവിച്ചിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് അടുത്ത സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോള്‍ ഉണ്ടായ അനുഭവം ഇന്നും വേദനയോടെ മനസ്സിലുണ്ട്. മറ്റു സുഹൃത്തുക്കളുടെ കൂടെ ചെന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പോയപ്പോള്‍ കല്യാണം കഴിക്കുന്ന ആള്‍ എന്നെമാത്രം മാറ്റി നിര്‍ത്തിയത് പൊള്ളുന്ന ഓര്‍മ്മയായി ഇന്നും നീറ്റലുണ്ടാക്കുന്നു. ചിലപ്പോള്‍ ഞാന്‍ ഉള്‍ക്കൊള്ളുന്ന ജാതിയോ എന്റെ രൂപമോ ആയിരുന്നിരിക്കാം അയാളുടെ പ്രശ്‌നം. ജാതി ഭേദമന്യേ മറ്റുള്ളവരെ സ്‌നേഹിക്കുന്ന ഒരാളാണ് ഞാന്‍.

സമൂഹത്തില്‍ നിന്ന് പല നിലയില്‍ അകറ്റിനിര്‍ത്തപ്പെട്ട ഞാന്‍ സമാനമായ അനുഭവമുണ്ടായ മറ്റൊരു മനുഷ്യന്റെ വേദനയില്‍ സ്വാഭാവികമായും പ്രതികരിക്കും. അത് മന്ത്രിയായതുകൊണ്ട് മാത്രമല്ല. ഫേസ്ബുക്ക് പോസ്റ്റിലൂടെ മാത്രമല്ല. അല്ലാതെയും അവരുടെ കൂടെ നില്‍ക്കുന്നവനാണ് ഞാന്‍. അതുകൊണ്ട് എന്നെ തെറി വിളിക്കുന്ന സഹോദരങ്ങളോട് ഒന്നേ പറയാനുള്ളൂ.

എന്നെ പിന്തുണക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോ മറ്റുള്ളവരോ ഇല്ല. സമൂഹത്തിലെ നിരാലംബരായ മനുഷ്യര്‍ക്ക് വേണ്ടിയും സമൂഹത്തില്‍ മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയും ഞാനെന്നും പ്രതികരിച്ചുകൊണ്ടിരിക്കും.. എനിക്കെതിരെ വാളെടുക്കുന്ന നിങ്ങള്‍ ആദ്യം എന്നെയൊന്ന് മനസിലാക്കുക. ഒരു മനുഷ്യന് മറ്റുള്ളവന്റെ വിഷമം മനസിലാക്കി അതിലിടപെടാനുള്ള, പ്രതികരിക്കാനുള്ള അവകാശം ഈ ഇന്ത്യാ മഹാരാജ്യത്തുണ്ട്. അത് ഞാന്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ