നോ പറഞ്ഞ് വിട്ടിട്ടും പിന്നെയും വൃത്തികെട്ട രീതിയില്‍ ബിനീഷ് ബാസ്റ്റിന്‍ പെരുമാറി, അത് സിനിമയിലെ എല്ലാവര്‍ക്കും അറിയാം: സ്റ്റണ്ട് മാസ്റ്റര്‍ കാളി

മലയാള സിനിമയിലെ ആദ്യ ലേഡി സ്റ്റണ്ട് മാസ്റ്റര്‍ ആണ് കാളി. മാഫിയ ശശിയുടെ അസിസ്റ്റന്റ് ആയി എത്തിയ കാളി ‘കളിമണ്ണ്’ എന്നി സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. സ്റ്റണ്ട് മാസ്റ്ററായി പ്രവര്‍ത്തിച്ച് തുടങ്ങിയ ശേഷം താരങ്ങളില്‍ നിന്ന് അടക്കം നിരവധി ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് കാളി തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍.

നടന്‍ ബിനീഷ് ബാസ്റ്റിന്റെ പേര് എടുത്ത് പറഞ്ഞു കൊണ്ടാണ് കാളി രംഗത്തെത്തിയിരിക്കുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് കാളി സംസാരിച്ചത്. ”കാസ്റ്റിംഗ് കൗച്ചിന് സമാനമായ അപ്രോച്ച് ഉണ്ടായപ്പോള്‍ നോ പറഞ്ഞ് വിട്ടിട്ടും പിന്നെയും വൃത്തികെട്ട രീതിയില്‍ ഒരു നടന്‍ പെരുമാറിയിട്ടുണ്ട്.”

”ഇപ്പോള്‍ ചാനലില്‍ കൊണ്ടുനടക്കുന്ന ഒരു ഡയറക്ടറുടെ ജീവിതം തന്നെ നശിപ്പിച്ചിട്ടുള്ള ബിനീഷ് ബാസ്റ്റിനാണ് എന്നോട് മോശമായി പെരുമാറിയിട്ടുള്ളത്. ബിനീഷ് ബാസ്റ്റിന്റെ കാര്യം എന്റെ ഗ്യാങിലുള്ള എല്ലാവര്‍ക്കും അറിയാം” എന്നാണ് കാളി വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതിനൊപ്പം തന്നോട് ഒരു നടി മോശമായി പെരുമാറിയതിനെ കുറിച്ചും കാളി പറയുന്നുണ്ട്. ”ഒരു സിനിമയുടെ ഭാഗമായപ്പോള്‍ നോര്‍ത്തില്‍ നിന്നും വന്ന നടി കാരണം എനിക്ക് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിട്ടുണ്ട്. സഹതാരത്തിന് വരെ അവരുടെ പെരുമാറ്റം കാരണം പരിക്ക് പറ്റിയിട്ടുണ്ട്” എന്നാണ് നടിയുടെ പേര് വെളിപ്പെടുത്താതെ കാളി പറഞ്ഞത്.

അതേസമയം, സിനിമയിലെ അപകടകരമായ ഫൈറ്റ് സീനുകളില്‍ കാളി ഡ്യൂപ്പായി മാറാറുമുണ്ട്. സ്ത്രീകള്‍ അധികം കടന്നുവരാത്ത ഈ മേഖലയിലേക്ക് കാളിയെ എത്തിച്ചത് സ്വന്തം ജീവിത സാഹചര്യങ്ങളാണ്. അച്ഛനും അമ്മയും അരികില്‍ ഇല്ലാത്ത ബാല്യത്തിന്റെ കയ്‌പേറിയ ഓര്‍മ്മകള്‍ മാത്രമാണ് കാളിയുടെ മനസില്‍ അവശേഷിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ