സുരേഷ് ഗോപിയുടെ പാര്‍ട്ടിയോട് എനിക്ക് താത്പര്യമില്ല.. ജനാധിപത്യത്തില്‍ എല്ലാ കള്ളന്മാര്‍ക്കും രക്ഷപ്പെടാന്‍ പഴുതുകളുണ്ട്: ശ്രീനിവാസന്‍

സുരേഷ് ഗോപിയുടെ പാര്‍ട്ടിയോട് തനിക്ക് താത്പര്യമില്ലെന്ന് നടന്‍ ശ്രീനിവാസന്‍. തൃപ്പൂണിത്തുറയില്‍ വോട്ട് ചെയ്ത ശേഷമാണ് താരം മാധ്യമങ്ങളോട് പ്രതികരിച്ചത്. ജനാധിപത്യത്തില്‍ തനിക്ക് താല്‍പര്യമില്ലെന്നും ജനാധിപത്യത്തില്‍ എല്ലാ കള്ളന്‍മാര്‍ക്കും രക്ഷപ്പെടാന്‍ കുറേ പഴുതുകളുണ്ട് എന്നും ശ്രീനിവാസന്‍ പറഞ്ഞു.

”സുരേഷ് ഗോപിയെ വ്യക്തിപരമായി എനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ പാര്‍ട്ടിയോടൊന്നും എനിക്ക് താല്‍പര്യമില്ല. പക്ഷെ അദ്ദേഹത്തോട് എനിക്ക് താല്‍പര്യമുണ്ട്” എന്നാണ് ശ്രീനിവാസന്‍ പറയുന്നത്. പിണറായിക്ക് എതിരെയുള്ള ജനവിധിയാണോ മോദിക്കെതിരെയുള്ള ജനവിധിയാണോ എന്ന ചോദ്യത്തോടും ശ്രീനിവാസന്‍ പറയുന്നത്.

”ഇത് നമുക്ക് വേണ്ടിയിട്ടുള്ള ജനവിധിയാണ്. ഏത് പാര്‍ട്ടി ജയിച്ചാലും നമുക്ക് എതിരായിരിക്കും. ഞാന്‍ ജനാധിപത്യത്തിന് അടിസ്ഥാനപരമായി ചെയ്തതാണ്. ജനാധിപത്യത്തില്‍ എല്ലാ കള്ളന്‍മാര്‍ക്കും രക്ഷപ്പെടാന്‍ കുറേ പഴുതുകളുണ്ട്. അതാണ് എനിക്ക് താല്‍പര്യമില്ലാത്തത്. ജനാധിപത്യത്തിന്റെ ഒരു മോഡല്‍ ആദ്യമുണ്ടായത് ഗ്രീസിലാണ്.”

”അന്ന് സോക്രട്ടീസ്, നമ്മളേക്കാളൊക്കെ ബുദ്ധിയുള്ള അയാള് പറഞ്ഞത്, ഭരിക്കാന്‍ കഴിവുള്ളവരെ നമ്മള്‍ വോട്ട് ചെയ്ത് തിരഞ്ഞെടുക്കും എന്നാണ്. പക്ഷെ ഈ വോട്ട് ചെയ്യുന്നവര്‍ക്ക് കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവുണ്ടോ?”

”ഇന്ന് സോക്രട്ടീസ് ജീവിച്ചിരുന്നെങ്കില്‍ ജനാധിപത്യം കണ്ടുപിടിച്ചവനെ തേടിപ്പിടിച്ച് ചവിട്ടി കൊന്നിട്ട് വില കുറഞ്ഞ വിഷവും കഴിച്ച് മരിച്ചേനെ. വില കൂടിയ വിഷം കഴിക്കുന്നത് വലിയ ആര്‍ഭാടമാണ്. വില കുറഞ്ഞ വിഷം കഴിച്ചിട്ട് മരിക്കുന്നതാണ് നല്ലത്. അടുത്തൊന്നും കരകയറുന്ന യാതൊരു ലക്ഷണവുമില്ല” എന്നാണ് ശ്രീനിവാസന്‍ പറയുന്നത്.

Latest Stories

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന