യാത്ര പറയാതെ ശ്രീനി മടങ്ങി.. ദാസനെയും വിജയനെയും പോലെ ഞങ്ങൾ പിണങ്ങിയും ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു; അനുസ്മരിച്ച് മോഹൻലാൽ

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ മരണത്തിൽ അനുശോചിച്ച് മോഹൻലാൽ. യാത്ര പറയാതെ ശ്രീനി മടങ്ങിയെന്നും സിനിമയിൽ ഒരുമിച്ചു പ്രവർത്തിച്ചവർ എന്ന നിർവചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്നേഹബന്ധം എന്നും നടൻ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

യാത്ര പറയാതെ ശ്രീനി മടങ്ങി. ശ്രീനിയുമായുള്ള ആത്മബന്ധം വാക്കുകളിൽ എങ്ങനെ ഒതുക്കുമെന്നറിയില്ല. സിനിമയിൽ ഒരുമിച്ചു പ്രവർത്തിച്ചവർ എന്ന നിർവചനത്തിനും എത്രയോ മുകളിലായിരുന്നു ഞങ്ങളുടെ സ്നേഹബന്ധം. ഓരോ മലയാളിക്കും ശ്രീനിയോടുള്ള ആത്മബന്ധവും അങ്ങനെ തന്നെയായിരുന്നല്ലോ. മലയാളി തൻ്റെ സ്വന്തം മുഖം, ശ്രീനി സൃഷ്ടിച്ച കഥാപാത്രങ്ങളിൽ കണ്ടു. സ്വന്തം വേദനകളും സന്തോഷങ്ങളും, ഇല്ലായ്മകളും അദ്ദേഹത്തിലൂടെ സ്ക്രീനിൽ കണ്ടു. മധ്യവർഗ്ഗത്തിൻ്റെ സ്വപ്നങ്ങളും സ്വപ്നഭംഗങ്ങളും ആവിഷ്കരിക്കാൻ ശ്രീനിയെപ്പോലെ മറ്റാർക്ക് കഴിയും.

ഞങ്ങൾ ഒന്നിച്ച കഥാപാത്രങ്ങൾ കാലാതീതമായി നിലനിൽക്കുന്നത്, ശ്രീനിയുടെ എഴുത്തിലെ മാജിക് ഒന്നുകൊണ്ട് മാത്രമാണ്‌. ദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിയുടെ അനുഗ്രഹീത രചനാവൈഭവം ഒന്നു കൊണ്ടാണ്‌. സമൂഹത്തിൻ്റെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിൻ്റെ സൃഷ്ടികൾ. വേദനയെ ചിരിയിൽ പകർത്തിയ പ്രിയപ്പെട്ടവൻ. സ്ക്രീനിലും ജീവിതത്തിലും ഞങ്ങൾ ദാസനെയും വിജയനെയും പോലെ ചിരിച്ചും, രസിച്ചും, പിണങ്ങിയും, ഇണങ്ങിയും എക്കാലവും സഞ്ചരിച്ചു.. പ്രിയപ്പെട്ട ശ്രീനിയുടെ ആത്മാവിന്‌ നിത്യശാന്തി നേരുന്നു…

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ ഇന്ന് രാവിലെയാണ് അന്തരിച്ചത്. രാവിലെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടത്തിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. 69 വയസ്സായിരുന്നു. നീണ്ട 48 വർഷത്തെ സിനിമാ ജീവിതത്തിൽ സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തി കൂടിയായിരുന്നു ശ്രീനിവാസൻ.

Latest Stories

സഞ്ജു സാംസണ്‍ ടി-ട്വന്റി ലോകകപ്പ് ടീമില്‍; ഗില്‍ പുറത്ത്; ഇഷാന്‍ കിഷനും ലോകപ്പ് സ്‌ക്വാഡില്‍

'എന്റെ നല്ല സുഹൃത്ത് ഇനിയില്ല', മരണം ഞെട്ടിക്കുന്നത്; ശ്രീനിവാസനെ അനുസ്മരിച്ച് രജനികാന്ത്

ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങകള്‍ ഞായറാഴ്ച വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ; പൊതുദര്‍ശനം എറണാകുളം ടൗണ്‍ഹാളില്‍; അന്ത്യാഞ്ജലി അര്‍പ്പിച്ച് സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖര്‍

ശബരിമല സ്വര്‍ണക്കൊള്ള; പണം കൊടുത്താണ് സ്വര്‍ണ്ണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവര്‍ദ്ധന്‍, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികള്‍ കൈമാറിയെന്ന് മൊഴി

'മലയാളത്തിന്റെ മുഖശ്രീ ആയിരുന്ന ഹാസ്യശ്രീ മാഞ്ഞു, തീരാ നഷ്ട്ടമാണ്... ഈ വിടവ് ഒരിക്കലും നമ്മൾ മലയാളികൾക്ക് തികത്താൻ കഴിയില്ല'; അനുശോചിച്ച് മന്ത്രി കെബി ഗണേഷ് കുമാർ

'വിശിഷ്ട പ്രകടനങ്ങളും കാലാതീതമായ സംഭാവനകളും എന്നെന്നും ഓർമ്മിക്കപ്പെടും, ആത്മാവിന് മുക്തി ലഭിക്കട്ടെ'; ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചിച്ച് ഗവർണർ

'ഒട്ടും പ്രതീക്ഷിക്കാത്ത വിയോഗം, ഉൾക്കൊള്ളാനാകുന്നില്ല... അവസാനം കണ്ടപ്പോൾ നല്ല ഉത്സാഹം ആയിരുന്നു'; ഉർവശി

നടൻ ശ്രീനിവാസൻ അന്തരിച്ചു

'സഞ്ജുവിനെ പുറത്തിരുത്തിയാണ് അവന്മാർ ആ ചെക്കന് അവസരങ്ങൾ കൊടുത്തുകൊണ്ടിരുന്നത്'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

'സഞ്ജുവിന്റെ അഴിഞ്ഞാട്ടം'; ഒറ്റ സിക്സറിൽ സ്വന്തമാക്കിയത് ചരിത്ര നേട്ടം