അയാള്‍ എന്റെ ഫോട്ടോയ്ക്ക് മുന്നില്‍ വിളക്ക് വെച്ച് ആരാധിക്കാറുണ്ടായിരുന്നത്രേ, അമ്പരന്നു പോയി: ശ്രീജിത്ത് വിജയ്

രതി നിര്‍വ്വേദത്തിലെ പപ്പുവായി വേഷമിട്ട ശ്രീജിത്ത് വിജയ്‌നെ പ്രേക്ഷകര്‍ മറക്കാനിടയില്ല . ശ്വേത മേനോന്‍ നായികയായി അഭിനയിച്ച ഈ സിനിമയിലെ ശ്രീജിത്തിന്റെ കഥാപാത്രം ജനപ്രീതി നേടി കൊടുത്തു. ഇതിനിടെ സീരിയലിലേക്ക് കൂടി ചുവടുവെച്ച താരം കുടുംബവിളക്കിലെ അനിരുദ്ധ് ആയി അഭിനയിച്ചിരുന്നു. വളരെ പെട്ടെന്ന് ആ വേഷം ഒഴിവാക്കുകയും ചെയ്തു. കുറഞ്ഞ കാലം കൊണ്ട് സീരിയലിലൂടെ ലഭിച്ച പ്രശസ്തിയെ കുറിച്ച് പറയുകയാണ് താരമിപ്പോള്‍.

”കുടുംബവിളക്ക് പരമ്പര മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉള്ള സീരിയലാണ്. അമ്മയോട് കൂടുതലും വഴിക്കൂടുന്ന, അനാവശ്യമായി പ്രശ്നങ്ങളെ അമ്മയ്ക്ക് നേരെ തുറന്ന് വിടുന്ന ഒരാളാണ് ഡോ. അനിരുദ്ധ്. ഒരു കടയില്‍ പോയപ്പോള്‍ ഒരു ചേച്ചി വന്ന് എന്നെ നന്നായി ചീത്ത പറഞ്ഞു.

അമ്മയോട് ഒട്ടും സ്നേഹമില്ലാത്ത മകന്‍ എന്നൊക്കെ പറഞ്ഞ് എന്റെ അടുത്ത് ചൂടായി. അതെന്റെ കഥാപാത്രമാണെന്ന് ഞാന്‍ ആ ചേച്ചിയെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചു. അത് മനസിലാക്കിയത് കൊണ്ടാണോ എന്നറിയില്ല, ഒരു ചിരിയും പാസ് ആക്കിയാണ് ആ ചേച്ചി തിരിച്ച് പോയത്. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ശ്രീജിത്ത് പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ കുറേ മെസേജ് അയക്കുന്നവരുണ്ട്. ഒരിക്കല്‍ ഒരാള്‍ തമിഴ്നാട്ടില്‍ നിന്ന് വിളിച്ച് എന്നെ ഒരുപാട് ഇഷ്ടമാണ്. ആരാധനയാണ് എന്നൊക്കെ പറഞ്ഞു. എന്റെ നമ്പര്‍ എങ്ങനെ സംഘടിപ്പിച്ചു എന്ന് അറിയില്ല. എന്റെ ഫോട്ടോയ്ക്ക് മുന്നില്‍ വിളക്ക് വച്ച് ആരാധിക്കാറുണ്ടായിരുന്നത്രേ. ഞാന്‍ സ്തംഭിച്ച് പോയി. ശ്രീജിത്ത് പറഞ്ഞു.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്