കരുണയുള്ള, സ്നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യന്‍, തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കേണ്ടതായിരുന്നു; സുരേഷ് ഗോപിയെ കുറിച്ച് സ്ഫടികം ജോര്‍ജ്ജ്

കലര്‍പ്പില്ലാത്ത പച്ചയായ മനുഷ്യനാണ് സുരേഷ് ഗോപിയെന്ന് നടന്‍ സ്ഫടികം ജോര്‍ജ്. മറ്റുള്ളവരെ സഹായിക്കാന്‍ അദ്ദേഹത്തിന് വലിയ താത്പര്യമാണെന്നും അദ്ദേഹം മൈല്‍സ്റ്റോണ്‍ മേക്കേര്‍സുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. താന്‍ രോഗബാധിതനായി കിടന്ന സമയത്തുള്ള സുരേഷ് ഗോപിയുടെ കരുതലിനെ കുറിച്ച് പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

‘എനിക്ക് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് ചെയ്ത് കിടന്ന സമയത്ത് സുരേഷ് ഗോപി നിരന്തരം വിളിക്കുകയും അന്വേഷിക്കുകയും ചെയ്യുമായിരുന്നു. അന്നൊക്കെ ഞാനല്ല, എന്റെ മകളാണ് ഫോണെടുത്ത് സംസാരിക്കുക. കാരണം എനിക്കന്ന് ഫോണെടുത്ത് സംസാരിക്കാന്‍ പറ്റില്ലായിരുന്നു.

അദ്ദേഹം ആഴ്ചയില്‍ ഒരിക്കലെങ്കിലും വിളിച്ച് വിവരങ്ങള്‍ ചോദിക്കുമായിരുന്നു. അപ്പോഴൊക്കെ എന്തെങ്കിലും ആവശ്യമുണ്ടോയെന്ന്. ചോദിച്ചുകൊണ്ടിരിക്കും അത്രയും സഹായ മനസ്‌ക്തയുള്ളയാളാണ്

രാഷ്ട്രീയമൊന്നുമല്ല. കരുണയുള്ള, സ്‌നേഹമുള്ള സഹാനുഭൂതിയുള്ള പച്ചയായ മനുഷ്യനാണ്. സുരേഷിന് ചെറിയ മനുഷ്യര്‍ വലിയ മനുഷ്യരെന്നൊന്നുമില്ല. എല്ലാവരെയും സ്‌നേഹിക്കുന്ന വ്യക്തിയാണ്. പുള്ളിയെ തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കേണ്ടതായിരുന്നു. പുള്ളി ക്യാബിനറ്റ് മിനിസ്റ്റര്‍ ആവട്ടെയെന്നാണ് എന്റെ ആഗ്രഹം’. സ്ഫടികം ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ