'ഡ്രഗ്സിന് അടിമപ്പെട്ട ആളെ എന്തിന് പങ്കാളിയാക്കിയെന്ന് ചോദിച്ചവരുണ്ട്, അഡ്‌ജസ്റ്റ് ചെയ്യാൻ പറ്റാത്ത കാര്യങ്ങളുണ്ടായിരുന്നു'; നടി അമേയ

മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട താരദമ്പതികളായിരുന്നു നടൻ ജിഷിനും നടി വരദയും. സീരിയൽ താരങ്ങളായ ജിഷിൻ മോഹൻ്റെയും വരദയുടെയും വിവാഹവും വിവാഹമോചനവുമെല്ലാം മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായ ഒന്നായിരുന്നു. ദീർഘകാലം പിരിഞ്ഞുകഴിഞ്ഞിരുന്ന ഇരുവരും 2024ലാണ് തങ്ങൾ വിവാഹമോചിതരായിരുന്നുവെന്ന് വെളിപ്പെടുത്തിയത്. പിന്നാലെ നടി അമേയ നായരെയും ജിഷിനെയും ചുറ്റിപ്പറ്റി ഗോസിപ്പുകളിറങ്ങിയിരുന്നു. ഇതിൽ ഇവർ വ്യക്തതയും കൊണ്ടുവന്നു. ഇതിനു പിന്നാലെ വിവാഹമോചനത്തിന് പിന്നാലെയുള്ള തന്റെ ജീവിതത്തെ കുറിച്ചും അമേയയുമായുള്ള ബന്ധത്തെക്കുറിച്ചുമെല്ലാം ഒരു ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ജിഷിൻ പ്രതികരിച്ചിരുന്നു. ഈ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തിരുന്നു. താൻ ലഹരിക്കടിമപ്പെട്ടിരുന്നെന്ന് ജിഷിൻ തുറന്ന് പറഞ്ഞിരുന്നു. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ അമേയ.

സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ഡ്രഗ്‌സിനടിമപ്പെട്ട ആളെ എന്തിന് പങ്കാളിയാക്കിയെന്ന് ചോദിച്ചവരുണ്ട്. ഞങ്ങൾ റിലേഷൻഷിപ്പിലായ സമയത്ത് പുള്ളിക്ക് ഒരുപാട് മെന്റൽ പ്രശ്ന‌ങ്ങളും മെന്റൽ ട്രോമകളുമുണ്ടായിരുന്നു. അമേയ, നീയെടുക്കുന്നത് റിസ്‌കല്ലേ എന്ന് എൻ്റെ കൂടെ പഠിക്കുന്ന ചേച്ചി ചോദിച്ചു. റിസ്കെടുക്കാതെ ആരും ഒന്നും നേടിയിട്ടില്ലെന്ന് ഞാൻ പറഞ്ഞു. രണ്ടാമത്തെ കാര്യം എനിക്ക് സ്നേഹം തോന്നിപ്പോയി. എല്ലാ ദുസ്വഭാവങ്ങളും കണ്ടിട്ട് തന്നെ. ഞങ്ങളാദ്യം ഫ്രണ്ട്സായിരുന്നു. സഹതാപത്തിൽ നിന്നാണ് എനിക്ക് സ്നേഹമുണ്ടായത്. ഇത് ശരിയാകുമോ എന്ന് എൻ്റെ സിസ്റ്റർ വരെ ചോദിച്ചിട്ടുണ്ട്. ആളുടെ ക്യാരക്ടറായിരുന്നു പ്രശ്‌നം. അഡ്‌ജസ്റ്റ് ചെയ്യാൻ പറ്റാത്ത കാര്യങ്ങളുണ്ടായിരുന്നു. ആരും പെർഫെക്ടല്ല. നമുക്കെല്ലാവർക്കും വ്യക്തിത്വവും വ്യക്തി വൈകല്യങ്ങളുമുണ്ട്. അതും കൂടെ ഉൾക്കൊള്ളണം. നൂറിൽ 40 ശതമാനം ഓക്കെയാണെങ്കിൽ 30 ശതമാനം ഞാൻ ശരിയാക്കിയെടുക്കേണ്ടിയിരിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.

ജിഷിൻ്റെ ആദ്യ വിവാഹ ബന്ധത്തിൽ പ്രശ്‌നമായത് താനല്ലെന്നും അങ്ങനെയൊരു തെറ്റിദ്ധാരണ ആളുകൾക്കുണ്ടെന്നും അമേയ പറയുന്നുണ്ട്. അവർ രണ്ട് പേരും സെലിബ്രിറ്റികളാണ്. സെപ്പറേറ്റായ വിവരം അവർ പുറത്ത് വിട്ടിരുന്നില്ല. മൂന്ന് വർഷം കഴിഞ്ഞാണ് ഞങ്ങൾ പരിചയപ്പെടുന്നത്. ഇവർ പിരിഞ്ഞോ എന്ന് കുറച്ച് പേർക്ക് കൺഫ്യൂഷനുണ്ട്. അത്രയും ക്ലോസ് ആയി നിൽക്കുന്നവർക്കേ അറിയൂ. ഇന്നലെയും കൂടെ ഇതാരാണെന്ന് ചോദിച്ച് കമന്റുകളുണ്ട്. പരിചയപ്പെടുന്നതിന് മുമ്പ് ഒരു സീരിയലിൽ വെച്ച് കണ്ടിരുന്നു. അന്ന് സെൽഫിയെടുത്തു. പക്ഷെ കമ്മ്യൂണിക്കേഷനോ കോൺടാക്ടോ ഇല്ല. സെൽഫി ഇൻസ്റ്റഗ്രാമിൽ ഇട്ടപ്പോൾ കൊള്ളില്ല, പൊട്ട മനുഷ്യനാണെന്ന് പറഞ്ഞു. അതോടെ ഞാൻ ഡിലീറ്റ് ചെയ്‌തു. പിന്നെ കന്യാദാനം എന്ന സീരിയലിൽ വെച്ചാണ് കാണുന്നത്. അങ്ങനെ ഫ്രണ്ട്ഷിപ്പായി. ആറ് മാസം കഴിഞ്ഞപ്പോൾ ഫ്രണ്ട്ഷിപ്പിനും അപ്പുറത്തേക്കുള്ള അവസ്ഥ. ഞാൻ പറയുന്നതനുസരിച്ച് പുള്ളി മാറുന്നുണ്ട്. അപ്പോൾ എനിക്കൊരു പ്രിഫറൻസുണ്ടെന്ന് മനസിലാക്കിയെന്നും അമേയ പറയുന്നു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ