'വിജയ് എനിക്ക് അണ്ണൻ, ഞാൻ അദ്ദേ​ഹത്തിന്റെ കുഞ്ഞനിയൻ, കുട്ടി ദളപതിയെന്ന് വിളിക്കരുത്': ശിവകാർത്തികേയൻ

ചുരുങ്ങിയ കാലം കൊണ്ട് തമിഴ് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളായി മാറിയ നടനാണ് ശിവകാർത്തികേയൻ. തുടർച്ചയായ വിജയ സിനിമകൾ നടന്റെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കി. വിജയ്ക്ക് ശേഷം ആരാധകരും സിനിമാപ്രേമികളും പ്രതീക്ഷകളോടെ നോക്കികാണുന്ന താരം കൂടിയാണ് ശിവ. വിജയുടെ പിൻ​ഗാമിയാണ് ശിവകാർത്തികേയൻ എന്ന് പറയുന്നവരും ഏറെയാണ്. ഇതേകുറിച്ച് തന്റെ എറ്റവും പുതിയ ചിത്രം മദ്രാസിയുടെ ട്രെയിലർ ലോഞ്ചിൽ ശിവകാർത്തികേയൻ മനസുതുറന്നിരുന്നു.

വിജയ് തനിക്ക് മൂത്ത സഹോദനെപ്പോലെയാണെന്ന് നടൻ പറഞ്ഞു. തന്നെ അടുത്ത വിജയ് എന്ന് വിളിക്കുന്നതിനെ കുറിച്ചും ശിവകാർത്തികേയൻ സംസാരിച്ചു. ഗോട്ട് എന്ന ചിത്രത്തിൽ വിജയ് സർ എനിക്ക് തോക്ക് തന്ന രംഗത്തെ ഒരുപാട് പേർ പ്രശംസിക്കുന്നുണ്ട്. തന്നെ കുട്ടി ദളപതിയെന്നും ധിടീർ ദളപതിയെന്നും ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ചിലർ വിമർശിക്കുകയും ചെയ്‍തു. പക്ഷേ ഞാൻ അങ്ങനെയൊന്നും ചെയ്‍തിട്ടില്ല. എനിക്ക് അദ്ദേഹം എപ്പോഴും അണ്ണനാണ്. ഞാൻ എപ്പോഴും അദ്ദേഹത്തിന്റെ തമ്പിയുമാണ് എന്ന് ശിവകാർത്തികേയൻ പറഞ്ഞു.

സെപ്റ്റംബർ അഞ്ചിനാണ് ശിവകാർത്തികേയന്റെ എറ്റവും പുതിയ ചിത്രമായ മദ്രാസി തിയേറ്ററുകളിലേക്ക് എത്തുന്നത്. എ ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്ന് നടൻ ബിജുമേനോനും കേന്ദ്ര കഥാപാത്രമാകുന്നു. തുപ്പാക്കിയിലൂടെ ശ്രദ്ധേയനായ വിദ്യുത് ജമാലാണ് വില്ലൻ വേഷത്തിൽ എത്തുന്നത്. രുക്മിണി വസന്ത് ചിത്രത്തിൽ നായികയാവുന്നു.

ശ്രീ ലക്ഷ്‍മി മൂവീസ് നിർമിക്കുന്ന ചിത്രത്തിൽ ഷബീർ കല്ലറക്കൽ, വിക്രാന്ത് എന്നിവരാണ് മറ്റ് റോളുകളിൽ. അനിരുദ്ധ് രവിചന്ദറാണ് മദ്രാസിയുടെ സംഗീത സംവിധാനം, ഛായാഗ്രഹണം: സുധീപ് ഇളമൺ, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി : കെവിൻ മാസ്റ്റർ ആൻഡ് മാസ്റ്റർ ദിലീപ് സുബ്ബരായൻ എന്നിവരാണ്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി