ധനുഷിനോടും കാര്‍ത്തിക്കിനോടും പൊറുക്കാനാവില്ല, ഞാന്‍ ബലിയാടായി.. ആന്‍ഡ്രിയയും തൃഷയും ഒക്കെ ആ ഗ്രൂപ്പിലുള്ളവരാണ്: സുചിത്ര

സുചി ലീക്ക്സ് എന്ന ഹാഷ് ടാഗോടെ ഗായികയും ആര്‍ജെയുമായ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം നടന്നത്. എന്നാല്‍ സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും അവര്‍ മാനസിക സംഘര്‍ഷം അനുഭവിക്കുകയാണെന്നും വ്യക്തമാക്കി മുന്‍ ഭര്‍ത്താവ് കാര്‍ത്തിക് കുമാര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ സുചി ലീക്ക്‌സിന് പിന്നില്‍ യഥാര്‍ത്ഥത്തില്‍ കളിച്ചത് കാര്‍ത്തിക് കുമാറും ധനുഷുമാണ് എന്നാണ് സുചിത്ര ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. കാര്‍ത്തിക് ഇക്കാര്യം തന്നോട് തുറന്നു പറഞ്ഞതിന് ശേഷമാണ് താന്‍ ഡിവോഴ്‌സ് ചെയ്തത് എന്നാണ് സുചിത്ര പറയുന്നത്. കാര്‍ത്തിക് ഗേ ആണെന്നും സുചിത്ര വ്യക്തമാക്കുന്നുണ്ട്.

”യാരടീ നീ മോഹിനി എന്ന സിനിമയ്ക്ക് ശേഷം എന്റെ മുന്‍ ഭര്‍ത്താവ് കാര്‍ത്തിക് കുമാറും ധനുഷും സൗഹൃദത്തിലായി. ലോകത്തെ മാറ്റുമെന്നാണ് പറഞ്ഞ് കൊണ്ടിരുന്നത്. ധനുഷ്, എന്റെ മുന്‍ ഭര്‍ത്താവ്, ആന്‍ഡ്രിയ, തൃഷ, രാമു എന്ന ഫോട്ടോഗ്രാഫര്‍ തുടങ്ങി ഒരു കൂട്ടം ആളുകള്‍ ആ ഗ്രൂപ്പിലുണ്ടായിരുന്നു. ഞാന്‍ ആ ഗ്രൂപ്പിലില്ല.”

”ഒരു ദിവസം രാവിലെ മൂന്ന് മണിക്ക് കാര്‍ത്തിക് കുമാര്‍ വീട്ടില്‍ വന്നു. കാല് വിറയ്ക്കുന്നുണ്ടായിരുന്നു. ആ ഗ്രൂപ്പിലെ ഏതോ ഒരു പ്രാങ്ക് കയ്യില്‍ നിന്നും പോയെന്ന് പറഞ്ഞു. ഇതെല്ലാം അവര്‍ അറിഞ്ഞുകൊണ്ട് കൊടുത്ത ഫോട്ടോകളായിരുന്നു. വലിയ ഒരു പ്രാങ്കായിരുന്നു അത്. ട്വിറ്ററില്‍ ഇടാന്‍ ആരുടെയെങ്കിലും ട്വിറ്റര്‍ അക്കൗണ്ടുകള്‍ വേണമായിരുന്നു.”

”കാര്‍ത്തിക് കുമാര്‍ ഭാര്യയായ എന്നെ കരുവാക്കി. ഈ വിഷയം നടന്ന് ഒരു വര്‍ഷത്തിന് ശേഷം കാര്‍ത്തിക് എല്ലാം എന്നോട് കരഞ്ഞ് തുറന്ന് പറഞ്ഞു. ഞാന്‍ അപ്പോള്‍ തന്നെ വിവാഹമോചനം ചോദിച്ചു. അതിന് ശേഷം ഞാന്‍ എന്റെ വീട്ടിലേക്ക് മടങ്ങി. എന്തുകൊണ്ടാണ് സുചി ലീക്ക്സ് വിഷയത്തില്‍ ഉള്‍പ്പെട്ട ഒരു നടിയും പരാതി നല്‍കാതിരുന്നത്.”

”കാര്‍ത്തിക്കും ധനുഷും എന്നോട് ചെയ്തത് ഒരിക്കലും പൊറുക്കാനാകില്ല. നിയമ വ്യവസ്ഥയ്ക്കോ എന്റെ കുടുംബത്തിനോ സുഹൃത്തുക്കള്‍ക്കോ എന്നെ സഹായിക്കാന്‍ പറ്റുന്നില്ല. പക്ഷേ ദൈവം എനിക്കായി കണക്ക് ചോദിക്കുന്നു. ധനുഷിന്റെ കുടുംബം ഛിന്നഭിന്നമായി. ഇതിലും വലിയ കാര്യങ്ങള്‍ സംഭവിക്കാനിരിക്കുന്നു. അത്രയും ഞാന്‍ കരഞ്ഞിട്ടുണ്ട്” എന്നാണ് സുചിത്ര പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക