ആ നിമിഷം ഒരു കൈകൂപ്പലോടെ അവര്‍ അത് ഡിലീറ്റ് ചെയ്തു, ഇനിയും ഇത് ആഘോഷിക്കണോ: സിന്‍സി അനില്‍

കടുവയിലെ വിവാദ ഡയലോഗിനെ വിമര്‍ശിച്ച സിന്‍സി അനിലിന്റെ പോസ്റ്റിലെ മല്ലിക സുകുമാരന്റെ കമന്റ് സ്‌ക്രീന്‍ഷോട്ട് ചെയ്ത് പ്രചരിപ്പിക്കുന്നത് ഖേദകരമെന്ന് സിന്‍സി. ഭിന്നശേഷിക്കാരായ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും പ്രതികൂലമായി ബാധിക്കുന്ന തരം ഡയലോഗില്‍ സിന്‍സി ഉള്‍പ്പടെ നിരവധിപേര്‍ സമൂഹ മാധ്യമങ്ങളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

നിര്‍ഭാഗ്യവശാല്‍ പോസ്റ്റ് കാണുകയോ വായിക്കുകയോ ചെയ്യാതെയും മകന്‍ അങ്ങനെ ഒരു കുഞ്ഞാണെന്ന് അറിയാതെയുമായിരുന്നു മല്ലിക സുകുമാരന്റെ കമന്റ്.

സിന്‍സിയുടെ പോസ്റ്റ്

‘ഒരു സിനിമയിലെ ഡയലോഗ് ഞാന്‍ അടങ്ങുന്ന ഒരു വിഭാഗം ആളുകളെ വേദനിപ്പിച്ചു….എല്ലാ കാര്യങ്ങളിലും പ്രതികരിക്കുന്ന സ്വഭാവം ഉള്ളത് കൊണ്ടും അങ്ങനെ ഒരു കുഞ്ഞിന്റെ അമ്മ ആയത് കൊണ്ടും അതിനെ കുറിച്ച് ഇവിടെ പ്രതികരിച്ചു…ആ സിനിമയുടെ സംവിധായകന്‍ ഷാജി കൈലാസും നായകന്‍ പൃഥ്വിരാജ്ഉം തെറ്റ് പറ്റിയെന്നു അംഗീകരിക്കുകയും ക്ഷമ പറയുകയും ചെയ്തു…സിനമെയില്‍ നിന്നും ആ രംഗം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു എന്നാണ് അറിയുന്നത്…

പ്രിഥ്വിരാജ്‌ന്റെ പോസ്റ്റില്‍ അദേഹത്തിന്റെ ക്ഷമാപണം പ്രതീക്ഷ നല്‍കുന്നു എന്ന് ഒരു comment ഇട്ടിരുന്നു…അവിടെ മല്ലിക സുകുമാരന്റെ ഒരു comment ഉണ്ടായിരുന്നു…മക്കള്‍ എന്നും അമ്മാരുടെ weak പോയിന്റ് തന്നെയാണ്…മക്കള്‍ക്ക് നേരെ വരുന്ന ഏത് ആക്രമണത്തെയും അമ്മമാര്‍ നേരിടാന്‍ ശ്രമിക്കും…അങ്ങനെ ഒരു അമ്മ ആണ് മല്ലിക സുകുമാരന്‍….ഞങ്ങള്‍ രണ്ടു മൂന്ന് വര്‍ഷങ്ങള്‍ ആയി fb സുഹൃത്തുക്കള്‍ ആണ്…നിര്‍ഭാഗ്യവശാല്‍ എന്റെ പോസ്റ്റ് ആന്റി കാണുകയോ വായിക്കുകയോ ചെയ്തിരുന്നില്ല…

എന്റെ മകന്‍ അങ്ങനെ ഒരു കുഞ്ഞാണെന്നും അവര്‍ അറിഞ്ഞിരുന്നില്ല…ഞാന്‍ എന്റെ അഭിപ്രായ സ്വാതന്ത്ര്യം എടുത്തു അനാവശ്യ വിവാദം ഉണ്ടാക്കി എന്നതാണ് ആ അമ്മയെ ചൊടിപ്പിച്ചിട്ടുണ്ടാവുക…അതുകൊണ്ട് തന്നെ എന്റെ മകന്‍ അങ്ങനെ ഒരു കുഞ്ഞാണെന്ന് ഞാന്‍ അവരോട് പറഞ്ഞ നിമിഷം ഒരു കൈ കൂപ്പലോടെ അവര്‍ അത് delete ചെയ്തു….പക്ഷെ അതൊരു ആയുധമാക്കി അവരെ തളര്‍ത്തുന്നത് തീരെ ശരിയല്ല..അവരും ഭര്‍ത്താവിനെ നഷ്ടപ്പെട്ടിട്ട് ഒറ്റയ്ക്ക് ജീവിതത്തോട് പൊരുതി രണ്ടു കുഞ്ഞുങ്ങളെ വളര്‍ത്തി ഈ നിലയില്‍ എത്തിച്ച ഒരു സ്ത്രീയാണ്…

ആ അര്‍ത്ഥത്തില്‍ അവരെന്നും അഭിമാനം തന്നെയാണ്…പഠിക്കേണ്ട പാഠവുമാണ്…അവര്‍ പിന്‍വലിച്ച ഒരു സ്റ്റേറ്റ്‌മെന്റ് ഇത്രയധികം ആഘോഷിക്കപെടേണ്ടതാണോ???അങ്ങനെയെങ്കില്‍ നമുക്ക് ഒക്കെ ഈ സമൂഹ മാധ്യമങ്ങളില്‍ തുടരാന്‍ എന്താണ് യോഗ്യത????’പൃഥ്വിരാജും ഷാജി കൈലാസും മാപ്പ് പറഞ്ഞിട്ടുണ്ട്.

Latest Stories

'കടമെടുപ്പ് പരിധിയിൽ നിന്ന് കേന്ദ്രം 5900 കോടി രൂപ കൂടി കുറച്ചു, സർക്കാരിന്റെ അവസാന കാലത്ത് വലിയ പ്രതിസന്ധികൾ ഉണ്ടാക്കും'; കെ എൻ ബാലഗോപാൽ

രാജസ്ഥാന്‍ ഖനന കരാറില്‍ അദാനിയ്‌ക്കെതിരെ വിധിയെഴുതിയ ജഡ്ജിയ്ക്ക് മണിക്കൂറുകള്‍ക്കകം സ്ഥലം മാറ്റം; അദാനി കമ്പനിക്ക് 50 ലക്ഷം പിഴയിട്ട ജഡ്ജിയെ ബിജെപി സര്‍ക്കാര്‍ നീക്കിയതിന് പിന്നാലെ വിധിയും സ്റ്റേ ചെയ്ത് ഹൈക്കോടതി

'പാരഡി ​ഗാനം ആരുടെയും മതവികാരത്തെ വ്രണപ്പെടുത്തുന്നതല്ല, പാരഡി ​ഗാനത്തിന്റെ പേരിൽ കേസ് എടുത്തത് കേട്ടുകേൾവിയില്ലാത്ത കാര്യം'; വി ഡി സതീശൻ

'No logic only madness പിണറായി സർക്കാർ'; പാരഡി ​ഗാനത്തിന്റെ പേരിൽ കേസെടുത്തത്തിൽ വിമർശിച്ച് സന്ദീപ് വാര്യർ

വി സി നിയമനത്തിലെ ഒത്തുതീര്‍പ്പ്; സിപിഐഎമ്മിനുള്ളില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് ടി പി രാമകൃഷ്ണന്‍

മഹാത്മാഗാന്ധിയുടെ പേര് വെട്ടി പുതിയ തൊഴിലുറപ്പ് ഭേദഗതി വിബിജി റാം ജി ലോക്‌സഭ കടത്തി ബിജെപി; ബില്ല് കീറിയെറിഞ്ഞ് ശക്തമായ പ്രതിഷേധം തുടര്‍ന്ന് പ്രതിപക്ഷം

'നിനക്കായി ഞങ്ങൾ കരുതിവച്ച ജീവിതം ജീവിക്കാൻ കൂടുതൽ സമയം ലഭിച്ചെങ്കിലെന്ന് ആഗ്രഹിച്ചുപോകുന്നു'; മകളുടെ ജന്മദിനത്തിൽ വൈകാരിക കുറിപ്പുമായി കെ എസ് ചിത്ര

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി

ഐഎഫ്എഫ്കെ പ്രതിസന്ധി; കേന്ദ്ര വിലക്കിന് വഴങ്ങി കേരളം, ആറ് ചിത്രങ്ങൾക്ക് വിലക്ക്

'താൻ വർ​​ഗീയ വാദിയെന്ന് പ്രചരിപ്പിക്കുന്നു, മുസ്ലീം വിരോധിയായി കണ്ട് വേട്ടയാടുന്നു'; അർഹതപ്പെട്ടത് ചോദിച്ച് വാങ്ങിക്കുന്നത് ജാതി പറയലല്ലെന്ന് വെള്ളാപ്പള്ളി നടേശൻ