ഞാന്‍ പറയുന്നത് കേട്ട് സത്യന്‍ അന്തിക്കാട് പൊട്ടിച്ചിരിച്ചു, ജയറാമാണ് അതിന് ഉത്തരവാദി; ഹിറ്റ് ഡയലോഗിനെ കുറിച്ച് സിദ്ദിഖ്

താന്‍ അഭിനയിച്ച ഒരു ഹിറ്റ് സിനിമയിലെ ഏറെ ഹിറ്റായി മാറിയ ഒരു സംഭാഷണത്തിന്റെ പിറവിയുടെ രഹസ്യം വെളിപ്പെടുത്തി നടന്‍ സിദ്ധിഖ്. ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേയാണ് ആസിഫ് അലി നായകനായ സിനിമയിലെ താന്‍ പറഞ്ഞു ഏറെ ഹിറ്റാക്കിയ ഒരു സംഭാഷണത്തിന്റെ കഥ തുറന്നുപറഞ്ഞത്.

“വിജയ് സൂപ്പറും പൗര്‍ണമിയും” എന്ന സിനിമയില്‍ ഞാന്‍ പറഞ്ഞു ഹിറ്റാക്കിയ ഒരു സംഭാഷണമാണ് ആനഹരി. “ആനഹരി, ആനഹരി” എന്ന് കേട്ടിട്ടില്ലേ എന്ന് അതിലെ ഒരു കഥാപാത്രം ചോദിക്കുമ്പോള്‍ ഞാന്‍ പറയുന്നുണ്ട്. “ആനഹരി” എന്ന് കേട്ടിട്ടില്ല “ഹരിയാന” എന്ന് കേട്ടിട്ടുണ്ട്. അത് തിയേറ്ററില്‍ വലിയ കയ്യടിയുണ്ടാക്കിയ സീനാണ്. അത് എനിക്ക് കിട്ടുന്നത് ജയറാം പറഞ്ഞ ഒരു അനുഭവ കഥയില്‍ നിന്നാണ്.

“വീണ്ടും ചില വീട്ടുകാര്യങ്ങള്‍” എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് ജയറാം ഒരു ഹരിയേട്ടന്റെ കാര്യം പറഞ്ഞു. എനിക്ക് ആളെ അറിയാത്തത് കൊണ്ട് പുള്ളിയെ അറിയപ്പെടുന്നത് എങ്ങനെയാണോ അത് പോലെ ജയറാം എന്നോട് പറഞ്ഞു. “ആനഹരിയെ അറിയില്ലേ”? എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു “ഹരിയാന” അറിയാം, അത് കേട്ടതും സത്യന്‍ അന്തിക്കാട് പൊട്ടിച്ചിരിച്ചു.

സിദ്ധിഖ് ഇക്കയെ കൊണ്ട് തന്നെ ഈ തമാശ നമ്മുടെ സിനിമയില്‍ പറയിപ്പിക്കാം എന്ന് ആസിഫ് പറഞ്ഞതോടെ “വിജയ് സൂപ്പറും പൗര്‍ണമി” എന്ന സിനിമയില്‍ അതേ ഡയലോഗ് കടമെടുത്തു”. സിദ്ധിഖ് പറയുന്നു.

Latest Stories

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന