മോഹന്‍ലാലിന് പകരം ഷാരൂഖ് ഖാന് ദേശീയ അവാര്‍ഡ് നല്‍കാന്‍ പറഞ്ഞു, അങ്ങനെയെങ്കില്‍ പരിപാടി കൊഴുക്കും എന്നായിരുന്നു ചെയര്‍മാന്റെ പക്ഷം: സിബി മലയില്‍

ഉത്തരേന്ത്യക്കാരോട് മത്സരിച്ച് മലയാള സിനിമാ പ്രവര്‍ത്തകര്‍ ദേശീയ അവാര്‍ഡുകള്‍ നേടുന്നത് വലിയ സംഭവമാണെന്ന് സംവിധായകന്‍ സിബി മലയില്‍. താന്‍ ദേശീയ അവാര്‍ഡ് ജൂറിയില്‍ ഉണ്ടായിരുന്ന കാലത്തെ അനുഭവങ്ങളാണ് സിബി മലയില്‍ പങ്കുവച്ചത്.

മോഹന്‍ലാലിന് അവാര്‍ഡ് കൊടുക്കുന്നതിന് പകരം ഷാരൂഖ് ഖാന് നല്‍കാമെന്ന് വരെ തീരുമാനം ഉണ്ടായിരുന്നു എന്നാണ് സിബി മലയില്‍ പറയുന്നത്. ”അന്ന് മോഹന്‍ലാലിന് പകരം ഷാരൂഖ് ഖാന് മികച്ച നടന് അവാര്‍ഡ് കൊടുത്തൂടെയെന്നും എന്നാല്‍, അവാര്‍ഡ്ദാന പരിപാടി കൊഴുക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞിരുന്നു.”

”ഉത്തരേന്ത്യക്കാരോട് മത്സരിച്ച് മലയാള സിനിമാപ്രവര്‍ത്തകര്‍ അവാര്‍ഡുകള്‍ നേടുന്നതുതന്നെ വലിയ സംഭവമാണ്” എന്നാണ് സിബി മലയില്‍ പറയുന്നത്. സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദിന്റെ സംഭാവനകള്‍ മുന്‍നിര്‍ത്തി സുഹൃത്തുകള്‍ സംഘടിപ്പിച്ച ‘പി.ടി കലയും കാലവും’ എന്ന പരിപാടിയിലാണ് സിബി മലയില്‍ സംസാരിച്ചത്.

സുജാതയ്ക്ക് നല്‍കാനിരുന്ന അവാർഡ് ശ്രേയ ഘോഷാലിന് നല്‍കിയതിനെ കുറിച്ചും സിബി മലയില്‍ സംസാരിക്കുന്നുണ്ട്. ‘പരദേശി’ സിനിമയ്ക്ക് സംവിധായകന്‍, ചമയം, ഗാനരചന, ഗായിക എന്നിവയ്ക്ക് എന്തായാലും അവാര്‍ഡ് കിട്ടണമെന്ന് താനും ജൂറിയില്‍ ഉണ്ടായിരുന്ന ഛായാഗ്രാഹകന്‍ സണ്ണി ജോസഫും ആഗ്രഹിക്കുകയും അതിനായി ശക്തമായി വാദിക്കുകയും ചെയ്തു.

സുജാതയ്ക്ക് മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് സമിതി തീരുമാനിച്ചു. എന്നാല്‍, ഉത്തരേന്ത്യക്കാരനായ ഫെസ്റ്റിവല്‍ ഡയറക്ടര്‍ വന്ന് ആര്‍ക്കാണ് ഗായികയ്ക്കുള്ള അവാര്‍ഡ് എന്ന് ചോദിച്ചു. സുജാതയ്ക്കെന്ന് അറിഞ്ഞപ്പോള്‍ ‘ജബ് വി മെറ്റി’ലെ ശ്രേയാ ഘോഷാലിന്റെ പാട്ട് കേട്ടിട്ടില്ലേ എന്ന് ചോദിച്ചു. അദ്ദേഹം മുന്‍കൈ എടുത്ത് പാട്ട് കേള്‍പ്പിച്ച് അവാര്‍ഡ് തിരുത്തുകയായിരുന്നു എന്നാണ് സിബി മലയില്‍ പറയുന്നത്.

Latest Stories

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു