കായ്ക്കുന്ന മാവിലേ കല്ലേറുണ്ടാവൂ, വിവാദങ്ങള്‍ ഒക്കെ ആര് ഓര്‍ക്കാന്‍.. എന്റെ വിശ്വാസം ഇതാണ്; തുറന്നടിച്ച് ശ്വേത മേനോന്‍

തനിക്കെതിരെ എത്തുന്ന വിവാദങ്ങളോട് എങ്ങനെയാണ് പ്രതികരിക്കാറുള്ളതെന്ന് പറഞ്ഞ് നടി ശ്വേത മേനോന്‍. നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ കാത്തിരിക്കുന്നത്. അത് എത്ര വയസായാലും, കാരണം വയസ് ഒരു പ്രശ്‌നമല്ല. അതിനിടയില്‍ താന്‍ വിവാദങ്ങള്‍ കുറിച്ച് ഓര്‍ക്കാറില്ല എന്നാണ് ശ്വേത പറയുന്നത്.

വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ശ്വേത മേനോന്‍ പ്രതികരിച്ചത്. ‘വിവാദങ്ങളെ എങ്ങനെയാണ് നേരിടുന്നത്. പല വിവാദങ്ങളും സ്‌ട്രെസ് ഉണ്ടാക്കിയോ?’ എന്ന ചോദ്യത്തോട് പ്രതികരിച്ചാണ് ശ്വേത സംസാരിച്ചത്. ”ഒറ്റവരിയില്‍ ഉത്തരം പറയാം. കായ്ക്കുന്ന മാവിലേ കല്ലേറുണ്ടാവൂ. ഞാനങ്ങനെയാണ് അതിനെ കാണുന്നത്.”

”അച്ഛന്‍ പറഞ്ഞിട്ടുണ്ട്, ‘മോളേ, എന്തു ജോലി ചെയ്താലും ആത്മാര്‍ഥമായി ചെയ്യണം. സിനിമ കണ്ട് കഴിഞ്ഞു പുറത്തു വന്നാല്‍ ശ്വേത മേനോ നെ കുറിച്ചു പറയരുത്. ആ കഥാപാത്രത്തെ കുറിച്ചേ പറയാവൂ’ എന്ന്. സംവിധായകരുടെയും എഴുത്തുകാരുടെയും കഴിവുകള്‍ കൊണ്ട് അത്തരം കഥാപാത്രങ്ങള്‍ എനിക്ക് കിട്ടിയിട്ടുണ്ട്.”

”എന്റെ വിശ്വാസം പറയാം, ഏജ് ഒരു ഇഷ്യു അല്ല, വെറും ടിഷ്യു മാത്രം. നല്ല കഥാപാത്രങ്ങളെ കാത്തിരിക്കുമ്പോള്‍ വിവാദം ഒക്കെ ആര് ഓര്‍ക്കുന്നു” എന്നാണ് ശ്വേത മേനോന്‍ പറയുന്നത്. അതേസമയം, ശ്വേത നേരത്തെ കാമസൂത്രയുടെ പരസ്യത്തില്‍ അഭിനയിച്ചതും, ‘കളിമണ്ണ്’ സിനിമയില്‍ സ്വന്തം പ്രസവം ചിത്രീകരിച്ചതും വിവാദമായിരുന്നു.

എന്നാല്‍ ഇതെല്ലാം താരം നേരിടുകയും ചെയ്തിരുന്നു. ‘ക്വൂന്‍ എലിസബത്ത്’ ആയിരുന്നു ശ്വേതയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. മീര ജാസ്മിനും നരേനും ഒന്നിച്ച സിനിമയില്‍ ഡോ ശാന്തി കൃഷ്ണ എന്ന കഥാപാത്രമായാണ് ശ്വേത അഭിനയിച്ചത്.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്