സോഷ്യൽ മീഡിയ ചാനലുകൾ പരസ്യമായി ആക്ഷേപിച്ചിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഷെെൻ ടോം ചാക്കോ

തനിക്കെതിരെ വരുന്ന പരാമർശങ്ങളിൽ പ്രതികരിച്ച് ഷെെൻ ടോം ചാക്കോ. കുടുക്ക് 2025 സിനിമയുടെ പ്രൊമോഷന്റെ ഭാ​ഗമായി നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. സോഷ്യൻ മീഡിയകളാണ് സിനിമയെ പ്രമോട്ട് ചെയ്യുന്നതെന്ന മാധ്യമ പ്രവർത്തകന്റെ പരാമർശത്തിന് മറുപടിയായാണ് സോഷ്യൽ മീഡിയ ഉണ്ടാകുന്നതിന് മുൻപേ സിനിമകളുണ്ടായിട്ടുണ്ടെന്ന് ഷെെൻ പറ‍ഞ്ഞത്.

അന്ന് കലയെ അം​ഗീകരിച്ചിരുന്നു. ഒരു ട്രെയിലർ പോലുമില്ലാതെ ഹിറ്റായ എത്രയോ ചിത്രങ്ങൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയ ഉണ്ടാകുന്നതിന് മുൻപേ സിനിമകളുണ്ടായിട്ടുണ്ടെന്നും അന്നില്ലാത്ത പ്രശ്നങ്ങളാണ്  ഇന്നെന്നും അദ്ദേഹം പറഞ്ഞു.

പലപ്പോഴും സോഷ്യൽ മീഡിയ ചാനലുകൾ  തന്നെ പരസ്യമായി ആക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കലാകാരൻമാർ പണത്തിനാണോ പ്രധാന്യം നൽകുന്നത് എന്ന ചോദ്യത്തിന് പണത്തിനല്ല, കലയ്ക്കാണ് പ്രധാന്യം നൽകുന്നതെന്നായിരുന്നു ഷെെന്റെ മറുപടി.

പണത്തിന് പ്രാധാന്യം നൽകുന്നത് ഒരു കലകാരന് മുഴുവൻ സമയവും കലയിൽ മുഴുകാനാണെന്നും, ബാക്കി ജീവിത പ്രാരാബ്ധങ്ങളിൽ നിന്ന് മാറി നിൽക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു