'ലിപ് ലോക്ക് ചെയ്യാൻ എനിക്കറിയില്ലെങ്കിൽ ഞാനും പഠിച്ച് ചെയ്യും';ഷെെൻ ടോം ചാക്കോ

ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തല്ലുമാല. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാ​ഗമായി ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിനിടെ ഷെെൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്. ലിപ് ലോക്ക് എനിക്കറിയില്ലെങ്കിൽ ഞാനും പഠിച്ച് ചെയ്യും എന്നാണ് ഷെെൻ പറഞ്ഞത്.

ഡാൻസ് അറിയില്ല എന്ന് പറഞ്ഞിട്ട് ടൊവിനോ നന്നായിട്ട് ഡാൻസ് ചെയ്തല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായി ആവശ്യം വന്നാൽ താൻ ഡാൻസ് പഠിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും ടൊവിനോ പറഞ്ഞു. താനിത് പറഞ്ഞപ്പോൾ നിങ്ങൾ  വിശ്വസിച്ചില്ല അതുകൊണ്ടാണ് കാണിച്ചു തന്നതെന്ന്  ടൊവിനോ പറഞ്ഞപ്പോൾ, ലിപ് ലോക്ക് എനിക്കറിയില്ലെങ്കിൽ ഞാനും പഠിച്ച് ചെയ്യുമെന്നാണ് ഷെെൻ പറഞ്ഞത്.

താൻ തന്റെ അച്ഛനോട് ലിപ് ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് താൻ ഒരിക്കൽ ചേദിച്ചപ്പോൾ അവർക്ക് അത് എന്താണെന്ന് പോലും അറിയില്ലെന്ന് പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അന്ന് ഇതൊന്നുമില്ല  ഇന്നത്തെക്കാലത്താണ് ഇതെല്ലാം വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  മുഹ്‌സിൻ പരാരിയും, അഷ്‌റഫ് ഹംസയും ചേർന്നാണ് തല്ലുമാലയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.

വിതരണം സെൻട്രൽ പിക്ചേർസ്‌. ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ‌ വിഷ്ണു വിജയ് ഈണമിട്ട രണ്ട് ​ഗാനങ്ങൾ നേരത്തേതന്നെ ശ്രദ്ധയാകർഷിച്ചിരുന്നു. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകൻ. ഷോബി പോൾരാജ് കൊറിയോഫിയും സുപ്രീം സുന്ദർ സംഘട്ടന സംവിധാനവും നിർവഹിക്കുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ