പ്രപഞ്ചം എന്റെ ഇഷ്ടത്തിനല്ല, പക്ഷേ എന്ത് തന്നെയായാലും ഞാന്‍ ശ്രമിച്ച് കൊണ്ടേ ഇരുന്നു; തുറന്നുപറഞ്ഞ് ശില്പ ഷെട്ടി

സിനിമയിലെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ശില്‍പ്പ ഷെട്ടി. ആദ്യം കുറച്ച് സിനിമകള്‍ ചെയ്തതിന് ശേഷം തന്റെ കരിയര്‍ മന്ദഗതിയിലാകുന്ന ഒരു അവസ്ഥയിലേക്ക് വന്നിരുന്നെന്നും ശില്‍പ ഒരു ദേശീയമാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

കഠിനമായി ഞാന്‍ ശ്രമിച്ചെങ്കിലും എപ്പോഴും പിന്നിലാണെന്ന് തോന്നി. ഒരു നിമിഷം ആഘോഷിക്കപ്പെടുകയും തൊട്ടടുത്ത നിമിഷം അവഗണിക്കപ്പെടുകയും ചെയ്തേക്കാം. അങ്ങനെ ഒരു കാരണവുമില്ലാതെ തന്നെ സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നുമാണ് ശില്‍പ പറയുന്നത്.

‘ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ഒരു കാരണവും ഇല്ലാതെ അവരുടെ സിനിമകളില്‍ നിന്ന് ഒഴിവാക്കിയ നിര്‍മാതാക്കളുണ്ട്. പ്രപഞ്ചം എന്റെ ഇഷ്ടത്തിനലല്ലോ. പക്ഷേ എന്ത് തന്നെയായാലും ഞാന്‍ ശ്രമിച്ച് കൊണ്ടേ ഇരുന്നു. എന്നും ശില്‍പ പറയുന്നു.

1993 ലാണ് ബാസിഗര്‍ എന്ന ഹിന്ദി ചിത്രത്തിലൂടെ ശില്‍പ ഷെട്ടി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കൈനിറയെ സിനിമകളാണ് ശില്‍പയെ തേടി എത്തിയത്. വിവാഹം കഴിഞ്ഞതോട് കൂടിയാണ് നടി അഭിയന ജീവിതത്തില്‍ നിന്നും വിട്ട് നില്‍ക്കാന്‍ തുടങ്ങിയത്. എങ്കിലും തിരിച്ച് വരാന്‍ ശ്രമിച്ച് കൊണ്ടേ ഇരുന്നു. 2014 ലാണ് നടി അവസനമായി അഭിനയിക്കുന്നത്. ഏറ്റവുമൊടുവില്‍ ഹംഗാമ 2 എന്ന ശില്‍പയുടെ സിനിമ റിലീസ് ചെയ്തിരിക്കുകയാണ്.

Latest Stories

പ്രതിപക്ഷവും മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ നടത്തിയ ഗൂഢാലോചന പൊളിഞ്ഞു; മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് സിപിഎം

IPL 2024: 'ആന്ദ്രെ റസ്സല്‍ അപകടകരമായ ഷോട്ടുകള്‍ കളിക്കുന്നു, പക്ഷേ സൂര്യകുമാര്‍ യാദവ്..'; രണ്ട് പവര്‍ ഹിറ്റര്‍മാരും തമ്മിലുള്ള പ്രധാന വ്യത്യാസം ചൂണ്ടിക്കാട്ടി ഹര്‍ഭജന്‍ സിംഗ്

'ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയ ലോകത്തിലെ ജനാധിപത്യ രാജ്യങ്ങൾക്ക് മാതൃക'; വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

IPL 2024: 'സച്ചിന്‍, വിരാട്, രോഹിത് എന്നിവരെപ്പോലെ അവന്‍ ആധിപത്യം പുലര്‍ത്തുന്നു': മുംബൈ താരത്തെ പ്രശംസിച്ച് സിദ്ദു

വിക്ഷേപണത്തിന് 2 മണിക്കൂർ മുമ്പ് തകരാർ; സുനിത വില്യംസിന്റെ മൂന്നാമത് ബഹിരാകാശ യാത്ര മാറ്റിവച്ചു

'വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും അവന്റെ മുന്നില്‍ ഒന്നുമല്ല': ഇന്ത്യന്‍ ബാറ്ററെ പ്രശംസിച്ച് മുന്‍ താരം

ടി20 ലോകകപ്പ് 2024: വിന്‍ഡീസ് മെന്‍ററായി ആ ഇന്ത്യന്‍ താരം വന്നാല്‍ എതിരാളികള്‍ നിന്നുവിറയ്ക്കും; വിലയിരുത്തലുമായി വരുണ്‍ ആരോണ്‍

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി; രാജ്യത്തെ 94 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിൽ, അമിത് ഷാ അടക്കമുള്ള പ്രമുഖർ ജനവിധി തേടുന്നു

പാലക്കാട്ട് ഇന്ന് താപനില കുതിച്ചുയരും; അഞ്ചു ജില്ലകളില്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടുയരും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; ജാഗ്രത നിര്‍ദേശം

ആര്യയും സച്ചിന്‍ദേവുമടക്കം അഞ്ചുപേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി; കോടതി ഉത്തരവില്‍ വീണ്ടും കേസെടുത്ത് പൊലീസ്; നീതി ലഭിക്കുമെന്ന് ഡ്രൈവര്‍