'ഹൃദയത്തോട് അടുത്തുനില്‍ക്കുന്ന ഒരു വെജിറ്റേറിയന്‍ സിനിമ'; 'ശുഭരാത്രി'യെ കുറിച്ച് ഷീലു എബ്രാഹം

ദിലീപ് അനു സിത്താര ചിത്രം ശുഭരാത്രി പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. വ്യാസന്‍ കെ.പി ഒരുക്കുന്ന ചിത്രത്തില്‍ ഏറെ പ്രതീക്ഷയാണ് ആരാധകര്‍ വയ്ക്കുന്നത്. ചിത്രത്തിന്റെ ടീസറുകള്‍ക്കും ഗാനത്തിനും ട്രെയിലറിനുമൊക്കെ സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ശക്തമായ സ്ത്രീകഥാപാത്രങ്ങളുടെ സാന്നിദ്ധ്യവും ചിത്രത്തെ ആരാധകരുടെ മുമ്പില്‍ ശ്രദ്ധേയമാക്കുന്നു. ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി ഷീലു എബ്രാഹവും എത്തുന്നുണ്ട്. നല്ലൊരു കുടുംബചിത്രമാണിതെന്നാണ് ഷീലു പറയുന്നത്.

“വളരെ നല്ലൊരു കുടുംബചിത്രം എന്ന ലേബലിലാണ് ശുഭരാത്രി പ്രേക്ഷകരുടെ മുന്നിലേക്ക് വരുന്നത്. ഒരുപാട് ബഹളമൊന്നുമില്ലാത്ത ഹൃദയത്തോട് അടുത്തുനില്‍ക്കുന്ന ഒരു വെജിറ്റേറിയന്‍ സിനിമ. ഡോക്ടര്‍ ഷീല എബ്രഹാം എന്ന കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ഒരു കാര്‍ഡിയോളജിസ്റ്റാണ് ഷീല. കഥാവഴിയിലെ വളരെ നിര്‍ണായകമായൊരു കഥാപാത്രം എന്നുതന്നെ പറയാം. കഥാപാത്രത്തിന്റെയും എന്റെയും പേരിലെ സാമ്യത ആകസ്മികമാകാം.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ഷീലു പറഞ്ഞു.

ഷീലുവിന്റെ ഭര്‍ത്താവായ എബ്രാഹം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഏറെ നിരൂപക പ്രശംസ നേടിയ അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിനുശേഷം വ്യാസന്‍ കെ.പിരചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ലൈലത്തുല്‍ ഖദര്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്. നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, അജു വര്‍ഗീസ്, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ജൂലൈ ആറിന് ചിത്രം വേള്‍ഡ് വൈഡായി തിയേറ്ററുകളിലെത്തും.

Latest Stories

റാഫിയും നാദിർഷയും ഒന്നിക്കുന്നു; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിലേക്ക്

എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി

സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധവും; ടൊവിനോ റെയർ സ്പെസിമൻ; പിന്തുണയുമായി ഡോ. ബിജു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്

പന്നിയുടെ വൃക്ക സ്വീകരിച്ച അമേരിക്കന്‍ സ്വദേശി മരിച്ചു; മരണ കാരണം വൃക്ക മാറ്റിവച്ചതല്ലെന്ന് ആശുപത്രി അധികൃതര്‍

ഇപ്പോഴത്തെ സനലേട്ടനെ മനസിലാകുന്നില്ല, എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരമാണ്; 'വഴക്ക്' വിവാദത്തിൽ വിശദീകരണവുമായി ടൊവിനോ

ആളൂര്‍ സ്‌റ്റേഷനിലെ സിപിഒയെ കാണാതായതായി പരാതി; ചാലക്കുടി പൊലീസ് അന്വേഷണം ആരംഭിച്ചു

ഇരുവശത്ത് നിന്നും വെള്ളം കാറിലേക്ക് ഇരച്ചുകയറി, അന്ന് ഞാൻ എട്ട് മാസം ഗർഭിണിയായിരുന്നു: ബീന ആന്റണി

വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണം, വാങ്ങുന്ന കാശിന് പണിയെടുക്കണം, ഇല്ലെങ്കില്‍ തിരിച്ച് തരണം; ഇ.സി.ബിയ്ക്കും താരങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ഗവാസ്‌കര്‍