വീട്ടിൽ എങ്ങനെയാണെന്ന് ഞാനല്ലേ കാണുന്നുള്ളൂ, ഒരു ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യട്ടെ എന്ന് അവൾ ചോദിക്കാറുണ്ട്: ദുല്‍ഖര്‍ സല്‍മാന്‍

മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ദുൽഖർ സൽമാൻ. ഇപ്പോഴിതാ തന്റെ ആരാധകരെ ഭാര്യയായ അമാൽ എങ്ങനെയാണ് കാണുന്നതെന്ന് തുറന്ന് പറ‍്ഞിരിക്കുകയാണ് ദുൽഖർ. ഗുഡ്‌ടൈംസിന് നൽകിയ അഭിമുഖത്തിൽ ദുൽഖറിന്റെ ആരാധികമാരെ അമാൽ എങ്ങനെ കാണുന്നു എന്ന അവതാരക ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.

ഈ ചോദ്യം താൻ ഒരുപാട് തവണ കേട്ടിട്ടുണ്ട്. ഫാൻസ് എന്നിൽ കാണുന്നത് എന്താണെന്ന് അമാലിന് മനസിലാകുമെന്ന് തോന്നുന്നില്ല. വീട്ടിലെങ്ങനെയാണെന്ന് താനല്ലേ കാണുന്നുള്ളൂ എന്നാണ് അവൾ ചോദിക്കുക. താൻ എങ്ങനെയാണെന്ന് അവൾക്കല്ലെ അറിയുവെന്നും അദ്ദേഹം പറഞ്ഞു.

സോഫയിലൊക്കെ കിടക്കുമ്പോൾ അമാൽ വന്ന് ചോദിക്കും, ഇത് കണ്ടിട്ടാണോ ഫാൻസ് പുറകെ നടക്കുന്നത്, ഇതൊക്കെ ഫാൻസ് കാണണം, ഈ കോലത്തിലുള്ള ഒരു ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇടട്ടെ എന്നൊക്കെ പറയുമെന്നും ദുൽഖർ പറഞ്ഞു.

ആര്‍. ബാല്‍കിയുടെ സംവിധാനത്തിലെത്തിയ ചുപാണ് ഒടുവില്‍ പുറത്തിറങ്ങിയ ദുല്‍ഖര്‍ ചിത്രം. രാജ് ആന്‍ഡ് ഡി.കെ. സംവിധാനം ചെയ്യുന്ന വെബ്ബ് സീരിസ് ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ്, അഭിലാഷ് ജോഷിയുടെ കിങ് ഓഫ് കൊത്ത എന്നിവയാണ് ദുല്‍ഖരിന്റെ  വരാനിരിക്കുന്ന ചിത്രങ്ങൾ.

Latest Stories

നല്ല കഥാപാത്രങ്ങൾ കിട്ടുന്നതാണ് ഏറ്റവും വലിയ സന്തോഷം, ദേശീയ പുരസ്കാര നേട്ടത്തിൽ മനസുതുറന്ന് വിജയരാഘവൻ

ബലാത്സംഗ കേസ്; റാപ്പര്‍ വേടന്റെ വീട്ടില്‍ പരിശോധന, മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു

നിമിഷപ്രിയയുടെ മോചനം; കാന്തപുരത്തിൻറെ പ്രതിനിധികൾ ഉൾപ്പെടെയുള്ള നയതന്ത്ര സംഘത്തിന് യെമനിലേക്ക് പോകാൻ അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ

IND VS ENG: ഞാൻ ആരാ എന്താ എന്നൊക്കെ ഇപ്പോൾ മനസിലായി കാണും അല്ലെ; ബെൻ ഡക്കറ്റിന്‌ മാസ്സ് മറുപടി നൽകി ആകാശ് ദീപ്

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഉത്തരവ് ഇന്ന്; മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് വാദം

IND VS ENG: ബുംറ ഇല്ലെങ്കിൽ എന്താടാ, നിന്റെയൊക്കെ വിക്കറ്റ് എടുക്കാൻ ഈ ഡിഎസ്പി മതി; ഇംഗ്ലണ്ടിനെ തകർത്ത് മുഹമ്മദ് സിറാജ്

നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടലോടെ സിനിമാലോകം; പോസ്റ്റുമോർട്ടം ഇന്ന്

അവാര്‍ഡ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയത പടര്‍ത്താനും; ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനെതിരെ പിണറായി വിജയന്‍

യെസ് ബാങ്ക് തട്ടിപ്പ് കേസ്; അനില്‍ അംബാനിയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്

IPL 2026: സഞ്ജുവിനായുള്ള പദ്ധതികൾ ഉപേക്ഷിച്ച് സിഎസ്കെ, മറ്റൊരു താരത്തെ ധോണിയുടെ പിൻഗാമിയായി എത്തിക്കാൻ നീക്കം