'അന്ന് നരേന്ദ്ര പ്രസാദിൻ്റെ വാക്ക് കേട്ട് സംവിധായകൻ മമ്മൂട്ടിയെ വഴക്ക് പറയുന്ന അവസ്ഥ വരെ ഉണ്ടായി'; തുറന്ന് പറഞ്ഞ് ശാന്തിവിള ദിനേശ്

മമ്മൂട്ടിയെ കേന്ദ്ര കഥപാത്രമാക്കി ഹരികുമാർ ഒരുക്കിയ ചിത്രമായിരുന്നു സുകൃതം. മമ്മൂട്ടിയുടെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ വേഷമായിരുന്നു സുകൃതത്തിലെ രവി ശങ്കർ എന്ന കഥാപാത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് സംവിധായകനായ ഹരികുമാറും മമ്മൂട്ടിയും തമ്മിൽ ഉണ്ടായ പ്രശ്നങ്ങളെക്കുറിച്ച് അന്ന് ചിത്രത്തിന്റെ അസ്സോസിയേറ്റ് ആയിരുന്ന സംവിധായകൻ ശാന്തിവിള ദിനേശ് തുറന്ന് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യങ്ങളെക്കുറിച്ച് മനസ്സ് തുറന്നത്. മമ്മൂട്ടി പൊതുവേ വളരെ പതുക്കെ സംസാരിക്കുന്ന നടനാണ് അദ്ദേഹം ഷൂട്ടിങ്ങ് സമയത്ത് തൻ്റെ ഷർട്ടിൻ്റെ പോക്കറ്റിൽ ഒരു ലേപൽ കണക്ട് ചെയ്ത് ഇടും. അപ്പോൾ വളരെ പതുക്കെ പറഞ്ഞാലും റെക്കോർഡാകും.

സുകൃതം സിനിമയുടെ ഷൂട്ടിങ്ങിനിടയ്ക്കും അദ്ദേഹം ഇങ്ങനെയാണ് ചെയ്തത്. ചിത്രത്തിൽ ഉത്രളികാവിൽ വെച്ച് നരേന്ദ്ര പ്രസാദും മമ്മൂട്ടിയും തമ്മിൽ സംസാരിക്കുന്ന ഒരു സീനുണ്ട്. സീനിൽ മമ്മൂട്ടി പറയുന്നതൊന്നും കേൾക്കുന്നില്ലെന്ന് പ്രസാദ് സംവിധായകനായ ഹരികുമാറിനോട് പറഞ്ഞു. അദ്ദേഹം മമ്മൂട്ടിയോട് ഡയലോ​ഗ് ഉറക്കെ പറയാൻ പറഞ്ഞു.

രണ്ട് മൂന്ന് തവണ പറഞ്ഞിട്ടും മമ്മൂട്ടി പറയുന്നത് കേൾക്കാതെ വന്നതോടെ സംവിധായകൻ മമ്മൂട്ടിയോട് ദേഷ്യപ്പെട്ടു.  അന്ന് അദ്ദേഹത്തിന്റെ വാക്കുകൾ മമ്മൂട്ടിയെ നന്നായി വിഷമിപ്പിച്ചിരുന്നു. പിന്നീട് കുറച്ച് നേരം മാറിയിരുന്നതിന് ശേഷമാണ് മമ്മൂട്ടി വീണ്ടും അഭിനയിച്ചതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. ഇന്നും ആ സിനിമ കാണുമ്പോൾ തൻ്റെ മനസ്സിലേയ്ക്ക് ആ രംഗം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

'ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല'; തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

'തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക നേരിട്ടത് പോലെ സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ബീനാ പോൾ

'സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ ഉണ്ടാകും'; പി എം എ സലാം

കഴുത്തിൽ സ്വർണചെയിൻ; കഴിക്കാൻ കാവിയർ; 'ലിലിബെറ്റ്' വെറുമൊരു പൂച്ചയല്ല

'നിസാര വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുകയല്ല വേണ്ടത്; അവരെയൊക്കെ കെട്ടിക്കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് ഇനി വില കൂടും!

അതിജീവിതയെ അധിക്ഷേപിച്ച കേസ്; 16 ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ