"അവതാരപിറവി മുഴുവൻ ആവാഹിച്ച........!" നരസിംഹത്തിലെ ഇൻട്രോ ഷൂട്ടിൽ മുങ്ങിയ ആൾ പൊങ്ങിയത് രണ്ട് കിലോമിറ്റർ അപ്പുറത്ത് നിന്ന്; പെട്ടുപോയെന്ന് ഷാജി കൈലാസ്

രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് മോഹൽലാൽ തകർത്തഭിയിച്ച ചിത്രമായിരുന്നു നരംസിംഹം. പൂവള്ളി ഇന്ദുചൂഡനായി എത്തിയ മോഹന്‍ലാലിനെ ഇരുകെെയ്യും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തത്. . ചിത്രത്തിന്റെ ഇന്‍ട്രോ സീനിൽ ഭാരതപ്പുഴയില്‍ നിന്നും പൊങ്ങിവരുന്ന ഇന്ദുചൂഡന്‍ അക്കാലത്ത് തിയേറ്ററുകളെ ഹരം കൊള്ളിച്ചിരുന്നു. ഈ രംഗം ഷൂട്ട് ചെയ്യാനായി നേരിട്ട വെല്ലുവിളികളെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ഷാജി കൈലാസ്.

ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് നരസിംഹത്തിലെ വിശേഷങ്ങള്‍ അദ്ദേഹം പങ്കുവെച്ചത്. മോഹന്‍ലാലിന്റെ ഇന്‍ട്രോ സീന്‍ ഭാരതപ്പുഴയിലാണ് ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ലാല്‍ വരുന്നതിന് മുമ്പ് പൊസിഷനൊക്കെ ഒരാളെ വെച്ച് ചെക്ക് ചെയ്യണം. ചുമ്മാ പൊസിഷന്‍ പറയാന്‍ പറ്റില്ലല്ലോ. അതിനായി വെള്ളത്തിലിറങ്ങി ഒന്ന് മുതല്‍ എട്ട് വരെ എണ്ണികഴിയുമ്പോളേ പൊങ്ങാവുള്ളൂ എന്ന് പറഞ്ഞ് ഒരാളെ ഇറക്കി.

പുള്ളി മുങ്ങി കഴിഞ്ഞ് നമ്മള്‍ എണ്ണുകയാണ്. 20 വരെ എണ്ണിയിട്ടും മുങ്ങിയാൾ പൊങ്ങിയില്ല. ദൈവമേ.. പണി കിട്ടിയോ എന്ന് സംശയിച്ച് ആള് ചാടിക്കോളാന്‍ താന്‍ പറഞ്ഞെന്ന് ഷാജി കെെലാസ് പറഞ്ഞു. രക്ഷിക്കാന്‍ ആള് ചാടിയപ്പോള്‍ ദൂരെ നിന്നും സാര്‍ എന്നൊരു വിളി വന്നു. താന്‍ നോക്കുമ്പോള്‍ രണ്ട് കിലോമീറ്റര്‍ അപ്പുറത്ത് നിന്നും ആള് കൈ പൊക്കി കാണിക്കുകയാണ്.

അടിയൊഴുക്ക് ആളെ അങ്ങ് കൊണ്ടുപോയി.ആ സ്ഥലത്ത് ലാലിനെ വെച്ച് എങ്ങനെ ഷൂട്ട് ചെയ്യും. എനിക്കറിയില്ല. പിന്നെ ഒരു കുളത്തില്‍ വെച്ചാണ് മോഹന്‍ലാലിന്റെ ഇന്‍ട്രോ ഷൂട്ട് ചെയ്തതെന്നും ഷാജി കൈലാസ് കൂട്ടിച്ചേർത്തു. ചിത്രത്തിൽ മോഹലാലിനോപ്പം മമ്മൂട്ടിയുടെ ഗസ്റ്റ് റോളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന ഒന്നായിരുന്നു.

Latest Stories

അംബാനിയുടെ വന്‍താരയില്‍ നടക്കുന്നതെന്ത്?

ഇത്രയും വിലക്കുറവ് കണ്ടാൽ പിന്നെ വാങ്ങിപ്പോകില്ലേ..

ബീഹാർ വോട്ടർപട്ടിക പരിഷ്കരണം; ആധാറിനെ പന്ത്രണ്ടാമത്തെ രേഖയായി ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി, തിരഞ്ഞെടുപ്പ് കമ്മീഷന് നി‌ർദേശം

'കുടുംബ രാഷ്ട്രീയം', ബിജെപി പറയുന്നതും ചെയ്യുന്നതും!

'അവർ നല്ല സുഹൃത്തുക്കൾ, അനുമോൾ പറഞ്ഞ ബന്ധമൊന്നും ആര്യനും ജിസേലും തമ്മിലില്ല'; ശൈത്യ സന്തോഷ്

മുഖ്യമന്ത്രി രേഖ ഗുപ്തയും ഭര്‍ത്താവും 'ബന്ധു നിയമനത്തിലെ' ബിജെപി ഏട്; 'കുടുംബ രാഷ്ട്രീയം', ബിജെപി പറയുന്നതും ചെയ്യുന്നതും!

മുൻ എംപി പ്രജ്വൽ രേവണ്ണ ജയിലിൽ അവിദഗ്ദ്ധ തൊഴിലാളി; ജോലി ലൈബ്രറിയിൽ, ദിവസ ശമ്പളം 520 രൂപ

'ഭാര്യയെ കർത്താവ് രക്ഷിക്കുമെന്ന് ഭർത്താവ്'; ഇടുക്കിയിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാതശിശു മരിച്ചു

റഷ്യൻ വിപ്ലവം! റഷ്യയുടെ ക്യാൻസർ വാക്സിന് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100% വിജയം, കസ്റ്റമൈസ്ഡ് ആയി ഉപയോഗിക്കാം

'കുടിച്ചോണം'; അത്തം മുതൽ അവിട്ടം വരെ മലയാളി കുടിച്ചത് 920 കോടിയുടെ മദ്യം