'വീണ്ടും വീണ്ടും ഒരേ സ്ഥലത്താണ് ഓപ്പറേഷന്‍, മുറിവുകള്‍ ഉണങ്ങാന്‍ ഒരുപാട് കാലതാമസം വരും'; ശരണ്യയെ കുറിച്ച് സീമ ജി. നായര്‍

അര്‍ബുദത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങി വന്ന നടി ശരണ്യയെ വീണ്ടും രോഗം പിടിമുറുക്കിയിരിക്കുകയാണ്. ശരണ്യയെ വീണ്ടും ട്യൂമര്‍ വേദനിപ്പിക്കാന്‍ എത്തിയെന്ന വിവരം നടിയുടെ അമ്മയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. സര്‍ജറി വിജയകരമായി പൂര്‍ത്തിയായതിന് ശേഷമുള്ള വിശേഷങ്ങളാണ് നടി സീമ ജി. നായര്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്.

സീമ ജി. നായരുടെ വാക്കുകള്‍:

ശരണ്യയുടെ സുഖവവിവരങ്ങള്‍ തേടി ആയിരക്കണക്കിന് കോളുകളാണ് വരുന്നത്. ഓപ്പറേഷന്‍ വിജയകരമായി എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ഇതിനു തൊട്ടു മുമ്പ് നടന്ന സര്‍ജറിക്ക് ശേഷം രണ്ടു മാസത്തോളം ആശുപത്രിയില്‍ ചിലവാക്കേണ്ടി വന്നിരുന്നു. കാരണം വീണ്ടും വീണ്ടും ഒരേ സ്ഥലത്താണ് ഓപ്പറേഷന്‍ ചെയ്തു കൊണ്ടിരിക്കുന്നത്.

മുറിവുകള്‍ ഉണങ്ങാന്‍ ഒരുപാട് കാലതാമസം വരും. രണ്ടു മാസത്തിന് ശേഷം ആശുപത്രിയില്‍ നിന്ന് വന്നപ്പോള്‍ വീണ്ടും വേദന വന്ന് ആശുപത്രിയിലേക്ക് തന്നെ തിരിച്ചു പോവുകയായിരുന്നു. പുറത്തു നിന്നും വിഷമിക്കാം എന്നല്ലാതെ ശ്രീചിത്രയുടെ ഉള്ളിലേക്ക് അവളെ കാണാന്‍ പോകാന്‍ ആവില്ല. ചേച്ചിയെ മാത്രം (ശരണ്യയുടെ അമ്മ) ആണ് കോവിഡ് ടെസ്റ്റ് ചെയ്തതിന് ശേഷം കൂടെ നിര്‍ത്തിയിരിക്കുന്നത്.

ചേച്ചിയില്‍ നിന്നും കിട്ടുന്ന വിവരങ്ങളാണ് ഞാന്‍ പങ്കുവയ്ക്കുന്നത്. ഇപ്പോഴത്തെ ശരണ്യയുടെ സ്ഥിതി മുറിവ് ഉണങ്ങാന്‍ കാലതാമസമെടുക്കും എന്നതാണ്. എത്രനാള്‍ ആശുപത്രിയില്‍ കിടക്കണം എന്ന് ഇനിയും ഡോക്ടര്‍മാര്‍ പറഞ്ഞിട്ടില്ല.

Latest Stories

'ശശി തരൂരിനെ നിലയ്ക്ക് നിർത്തണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ്, തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റം രാഷ്ട്രപിതാവിനെ അവഹേളിക്കുന്നതിന് തുല്യം'; എൻ കെ പ്രേമചന്ദ്രൻ

സരോവരത്തെ ചതുപ്പിൽ കണ്ടെത്തിയ മൃതദേഹഭാഗങ്ങൾ വിജിലിൻ്റേത് തന്നെ; സ്ഥിരീകരണം ഡിഎൻഎ പരിശോധനയിൽ

നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീൽ നടപടികൾ തുടങ്ങി; ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്യും

'സഞ്ജുവിനെ കയറ്റരുത്, ശുഭ്മൻ ഗിൽ തന്നെ ആ സ്ഥാനത്ത് തുടരണം'; കാരണം പറഞ്ഞ് രവിചന്ദ്രൻ അശ്വിൻ

2026 ടി-20 ലോകകപ്പിൽ സഞ്ജുവിന് അവസരം ലഭിക്കില്ല, കാരണം വ്യക്തമാക്കി അഭിഷേക് ശർമ്മ

'ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല'; തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

'തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക നേരിട്ടത് പോലെ സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ബീനാ പോൾ

'സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ ഉണ്ടാകും'; പി എം എ സലാം

കഴുത്തിൽ സ്വർണചെയിൻ; കഴിക്കാൻ കാവിയർ; 'ലിലിബെറ്റ്' വെറുമൊരു പൂച്ചയല്ല