മോഹൻലാലിന്റെ ആ സിനിമയ്ക്ക് പ്രതീക്ഷിച്ചത് 45 കോടി രൂപ നഷ്ടമാണ്, പക്ഷേ..: സന്തോഷ്. ടി. കുരുവിള

സമീപകാലത്ത് മലയാള സിനിമയിൽ സാമ്പത്തിക വിജയം നേടുന്നതിനോടൊപ്പം കലാമൂല്യങ്ങളുള്ള സിനിമകളും നിർമ്മിക്കുന്നത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നിർമ്മാതാവാണ് സന്തോഷ്. ടി. കുരുവിള. മഹേഷിന്റെ പ്രതികാരം, മായാനദി, ന്നാ താൻ കേസ് കൊട്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, നാരദൻ, ആർക്കറിയം, വൈറസ്, ഈ മ യൌ എന്നീ സിനിമകൾ നിർമ്മിച്ചിരിക്കുന്നത് സന്തോഷ് ടി കുരുവിളയാണ്.

സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ലാഭ- നഷ്ടങ്ങൾ എപ്പോഴും ഉണ്ടാവുമെന്നാണ് സന്തോഷ് ടി കുരുവിള പറയുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ എന്ന സിനിമയ്ക്ക് പ്രതീക്ഷിച്ചത് 45 കോടി രൂപയുടെ നഷ്ടമാണ് എന്നാണ് സന്തോഷ്. ടി. കുരുവിള പറയുന്നത്.

“ഒരു സിനിമ എന്നത് പോലെ തന്നെ ആ സിനിമയുടെ നഷ്ടത്തിന്റെ കണക്കും നമ്മൾ മനസിൽ ചിന്തിക്കും. ഇതൊന്നും ദൈവീകം അല്ലല്ലോ. നഷ്ടവും ലാഭവും ഉണ്ടാകാം. നമ്മൾ വിചാരിച്ച പോലെ സിനിമ വരണമെന്നും ഇല്ല. ഞാൻ എപ്പോഴും കാൽക്കുലേറ്റർ റിസ്കെ എടുക്കാറുള്ളൂ. കുഞ്ഞാലി മരിക്കാർ ഞാനും ആന്റണി ചേട്ടനും കൂടി എടുക്കാൻ തീരുമാനിച്ചപ്പോൾ കാൽക്കുലേറ്റ് ചെയ്തത് 45 കോടിയുടെ നഷ്ടമാണ്. സിനിമ ഷൂട്ടിം​ഗ് തടങ്ങുന്നതിന് മുൻപ് ചിന്തിച്ച കാര്യമാണിത്.

നഷ്ടം വന്നാൽ അതിന്റെ ഭാ​ഗം എടുക്കാൻ തയ്യാറാണോന്ന് ആന്റണി ചോദിച്ചിരുന്നു. സമ്മതമാണെന്ന് ഞാനും പറഞ്ഞിരുന്നു. സിനിമയിൽ നമ്മൾ വിട്ടുകൊടുത്താൽ എല്ലാം കൈവിട്ട് പോകും. എല്ലാവരെയും പേടിച്ച് നിർമാതാവ് സിനിമ എടുക്കാൻ പോയാൽ, സിനിമ പൊട്ടിപ്പോകും. പിന്നെ സിനിമ നല്ലതാണെങ്കിൽ വിജയിക്കും. നമ്മളിവിടെ ടെൻഷൻ അടിച്ചിട്ട് ഒരുകാര്യവും ഇല്ല” ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് സന്തോഷ്. ടി. കുരുവിള  സിനിമയുടെ ലാഭ – നഷ്ട കണക്കുകളെ പറ്റി സംസാരിച്ചത്.

Latest Stories

'മോനെ സഞ്ജു, നീ വിചാരിക്കുന്ന പോലെ കാര്യങ്ങൾ പോകണം എന്നില്ല, ആ ഒരു കാര്യത്തിൽ നീ നന്നായി ശ്രദ്ധ കൊടുക്കണം'; ഉപദേശവുമായി മുൻ താരം

'മികച്ച പ്രകടനം പുറത്തെടുക്കാൻ പറ്റുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു, പക്ഷെ ആ ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു'; തുറന്ന് പറഞ്ഞ് ഇഷാൻ കിഷൻ

ഇഷാൻ വെടിക്കെട്ട് പ്രകടനമൊക്കെ നടത്തി, പക്ഷെ എനിക്ക് അവനോട് മത്സരത്തിനിടയിൽ ദേഷ്യം വന്നു: സൂര്യകുമാർ യാദവ്

'സഞ്ജുവിന്റെ സ്വന്തം നാട്ടിൽ നടക്കുന്ന ടി-20യിൽ അവൻ ബെഞ്ചിൽ തന്നെ ഇരിക്കും'; കാരണം പറഞ്ഞ് ആകാശ് ചോപ്ര

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍