“ഗൂഗിളിലെ പെണ്ണുംപിള്ള ” എപ്പോഴെങ്കിലും വഴി തെറ്റി പോയിട്ടുണ്ടെങ്കിൽ ഇവളുടെ മുമ്പിൽ മാത്രമാണ്

സമകാലിക വിഷയങ്ങളിൽ  രസകരമായ വിധത്തിൽ കുറിപ്പുകളിലൂടെ സന്തോഷ് പണ്ഡിറ്റ്  പ്രതികരിക്കാറുണ്ട്. ഇപ്പോഴിതാ യാത്രാവേളയിൽ നമ്മളിൽ കൂടുതൽ പേരും ആശ്രയിക്കുന്ന GPS ലൊക്കേഷൻ എന്ന ഗൂഗിൾ മാപ്പ് സംവിധാനത്തിലെ സ്ത്രീ ശബ്ദത്തിന്റെ ഉടമയെ കുറിച്ചുള്ള സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

പണ്ഡിറ്റിന്റെ inter national നിരീക്ഷണം
ഗൂഗിൾ മാപ്പ് (GPS ലൊക്കേഷൻ) ഇട്ട് വാഹനം ഓടിക്കുമ്പോൾ നമുക്ക് നിർദ്ദേശം തരുന്ന സ്ത്രീ ശബ്ദത്തിന്റെ ഉടമ (പല ഡ്രൈവിംഗ് പുലികളിയും , ഡ്രൈവിംഗ് സിംഹങ്ങളെയും വഴി തെറ്റിക്കുന്ന ആ സ്ത്രീ ) Karen Elizabeth Jacobsen ji ആണ് .
2002 ലാണ് GPS ലെ Text to Speak സിസ്റ്റത്തിൽ കാരെൻ ജേക്കബ്സൺന്റെ ശബ്ദം ഉപയോഗിച്ചു തുടങ്ങിയത്. തുടർന്നാണ് കേരളത്തിൽ ഇവരെ “ഭൂപടം മാമി”, “ഗൂഗിൾ അമ്മച്ചി”, “ഗൂഗിളിലെ പെണ്ണുംപിള്ള ” എന്നും “ബഹുമാനത്തോടെ” ചില മലയാളികൾ വിളിപ്പേര് നൽകി . മറ്റുള്ള രാജ്യക്കാർ ഇവരെ ‘ജിപിഎസ് ഗേൾ’ എന്ന വിളിപ്പേര് നൽകി .

പൊതുവിൽ വഴി തെറ്റാതെ അളന്നു മുറിച്ചു ശ്രദ്ധയോടെ ജീവിക്കുന്ന ഞാൻ എപ്പോഴെങ്കിലും വഴിതെറ്റി പോയിട്ടുണ്ടെങ്കിൽ ഇവളുടെ മുൻപിൽ മാത്രമാണ് എന്നതാണ് സത്യം . (അപൂർവമായി വഴി തെറ്റി പറഞ്ഞു തന്നിട്ടുണ്ട് )പക്ഷെ 90% ഈ സോഫ്റ്റ്‌വെയർ കറക്റ്റ് ആണ് .
Karen ji ഒരു പാട്ടുകാരിയും , dubbing artist കൂടിയാണ് .

(വാൽകഷ്ണം ..ആസ്‌ട്രേലിയയിൽ ജനിച്ചു അമേരിക്കയിൽ താമസിക്കുന്ന ഇവർക്ക് കേരളത്തിലെ വഴികൾ മുഴുവനായി അറിയണമെന്നില്ല . വെറുതെ അല്ല ഇടക്കൊക്കെ GPS ഇട്ടു പോയി ചിലർ വഴി തെറ്റി “പെരുവഴിയിൽ” ആകുന്നത് . കേരളത്തിൽ ജീവിക്കുന്ന നമ്മുക്ക് തന്നെ ഇവിടുത്തെ പല വഴികളും അറിയില്ല. അപ്പോഴാണ് ആസ്‌ട്രേലിയയിൽ ഇരുന്നു ഇവർ കഷ്ടപ്പെട്ട് നമ്മുക്കു വഴിപറഞ്ഞു തരുന്നത്. ഇവരെ വിമർശിക്കുന്നവർ ശ്രദ്ധിക്കുക )
Pl comment by Santhosh Pandit (പണ്ഡിറ്റില് വിശ്വസിക്കൂ..ഭാഗ്യമുണ്ടെങ്കില് നിങ്ങളൂം, സമയം നല്ലതെന്കില് നിങ്ങളുടെ കുടുംബവും രക്ഷപ്പെടും..B+ Blood group and B+ attitude അതാണ് പണ്ഡിറ്റ്..)

Latest Stories

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍

ഒരു കൈയിൽ ചായ കുടിച്ച് റിലാക്സ് ചെയ്ത സമയത്ത്..., കൂട്ടത്തകർച്ചക്കിടെ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് ദിനേശ് കാർത്തിക്ക്; അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

ആര്യ രാജേന്ദ്രനെതിരെ നടക്കുന്നത് ആസൂത്രിതമായ സൈബര്‍ ആക്രമണം; കെഎസ്ആര്‍ടിസി ഡ്രൈവറെ മഹത്വവല്‍ക്കരിക്കുന്നു; പിന്നില്‍ മാധ്യങ്ങളെന്ന് ആനാവൂര്‍ നാഗപ്പന്‍

മേള ആചാര്യന്‍ കേളത്ത് അരവിന്ദാക്ഷന്‍ മാരാര്‍ അന്തരിച്ചു