ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇദ്ദേഹത്തിന്റെ പ്രകടനം നന്നായിരുന്നു .. ; രമേശ് ചെന്നിത്തലയെ കുറിച്ച് സന്തോഷ് പണ്ഡിറ്റ്

പാർട്ടി തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷ നേതാവ് സ്ഥാനം വന്‍ വിജയമായിരുന്നെന്ന് പറയുകയാണ് സന്തോഷ് പണ്ഡിറ്റ്.  ഫെയ്സ്ബുക്കില്‍ പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം എന്ന പോസ്റ്റിലാണ് ഇതേ കുറിച്ച് പറയുന്നത്.

കേരളത്തിന്റെ ഇപ്പോഴത്തെ ഇലെക്ഷന്‍ റിസള്‍ട്ട് പ്രതികൂലം ആണെങ്കിലും ഒരു പ്രതിപക്ഷ നേതാവ് എന്ന രീതിയില്‍ രമേശ് ചെന്നിത്തല ജിയുടെ പ്രകടനം മികച്ചത് ആയിരുന്നു എന്നാണു എന്റെ അഭിപ്രായം.
അതിനാല്‍ അദ്ദേഹത്തെ ആ സ്ഥാനത്തു നിന്നും മാറ്റേണ്ട ഒരു ആവശ്യവും നിലവില്‍ ഇല്ല എന്നാണു എന്റെ നിരീക്ഷണം. ചെന്നിത്തല ജി വെറുതേ ഒരു കാര്യത്തിലും ആരോപണം ഉന്നയിക്കുന്ന ഒരു വ്യക്തിയല്ല. ഉന്നയിച്ച ഭൂരിഭാഗം ആരോപണത്തിലും അദ്ദേഹം വിജയം കണ്ടിട്ടുണ്ട്.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ ആദ്യ വര്ഷം പതുക്കെ തുടങ്ങി എങ്കിലും പിന്നീട് കത്തി കയറി. കൂടെ ഉള്ളവരില്‍ നിന്നും വലിയ പിന്തുണ കിട്ടിയില്ലെങ്കിലും നല്ല പ്രകടനം കാഴ്ചവെച്ചു. പക്ഷെ പൗരത്വ ഭേദഗതി പ്രശ്നത്തില്‍ എല്‍ഡിഎഫ് സമര പന്തലില്‍ പോയത് ശരിയായില്ല എന്നാണ് എനിക്ക് തോന്നിയത്. സമരം ലീഗിന് വേണ്ടി യുഡിഎഫ് ചെയ്യണം ആയിരുന്നു .

കേരളത്തിലെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി ബന്ധമില്ലാത്ത ചിലര്‍ക്ക് സീറ്റു കൊടുത്തതിനോടും എനിക്ക് വിയോജിപ്പ് ഉണ്ട് . അതൊക്കെ ഏതു സാഹചര്യത്തില്‍ ചെയ്തു എന്നറിയില്ല .(ഭാവിയില്‍ അത്തരം സ്ഥാനാര്‍ത്ഥികള്‍ വല്ല കേസിലും പെട്ടാല്‍ അപ്പോള്‍ അനാവശ്യമായ് പാര്‍ട്ടി ഡിഫെന്‍സ് ആയേക്കാം )
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇദ്ദേഹത്തിന്റെ പ്രകടനം നന്നായിരുന്നു ..വീണ്ടും നല്ലൊരു പ്രതിപക്ഷ നേതാവാകും എന്ന് പ്രതീക്ഷിക്കുന്നു .
By Santhosh Pandit (മറയില്ലാത്ത വാക്കുകള്‍ , മായമില്ലാത്ത പ്രവര്‍ത്തികള്‍ , ആയിരം സാംസ്‌കാരിക നായകന്മാര്‍ക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

Latest Stories

Asia Cup 2025: "നിങ്ങൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും..." ഇന്ത്യൻ ടീമിന് വലിയ മുന്നറിയിപ്പുമായി പാക് ചീഫ് സെലക്ടർ

'അമ്മമാരുടേയും പെണ്‍മക്കളുടേയുമെല്ലാം സിസിടിവി വീഡിയോ പങ്കുവെയ്ക്കണമെന്നാണോ?'; വോട്ടര്‍മാരുടെ ചിത്രങ്ങള്‍ അനുവാദമില്ലാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു; വോട്ടുകൊള്ള ആരോപണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിചിത്ര ന്യായങ്ങള്‍

Asia Cup 2025: ബാബറിനെ തഴഞ്ഞതിന് പിന്നിലെന്ത്?, കാരണം വെളിപ്പെടുത്തി പാക് ടീം പരിശീലകൻ

'ബിഹാര്‍ തിരഞ്ഞെടുപ്പും കൊള്ളയടിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുത്തന്‍ ഗൂഢാലോചന നടത്തിയിരിക്കുന്നു'; വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണം ഊന്നിപ്പറഞ്ഞു കോണ്‍ഗ്രസിന്റെ വോട്ടര്‍ അധികാര്‍ യാത്രയ്ക്ക് തുടക്കമിട്ട് രാഹുല്‍ ഗാന്ധി

ധോണി ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാത്തതിന്റെ കാരണം ഇതാണ്!, വിലയിരുത്തലുമായി മുൻ താരം

സഞ്ജുവിനായി അതിയായി ആഗ്രഹിച്ച് കെകെആർ; രണ്ട് പ്രമുഖ താരങ്ങളെ ആർആറിന് കൈമാറാൻ തയ്യാർ- റിപ്പോർട്ട്

ആലപ്പുഴ തുറവൂരില്‍ ഉയരപ്പാതയുടെ കൂറ്റന്‍ ബീമുകള്‍ നിലംപതിച്ചു; ഒഴിവായത് വന്‍ ദുരന്തം; ദേശീയപാതയില്‍ ഗതാഗതകുരുക്ക്

'മാറി നിൽക്കുന്നവരെ തിരിച്ചുകൊണ്ടുവരണം; പഴയ പ്രതാപത്തിലേക്ക് 'അമ്മ' തിരിച്ചു വരുമെന്നാണ് പ്രതീക്ഷ': ആസിഫ് അലി

Asia cup 2025: ഏഷ്യാ കപ്പിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു, ധീരമായ ഒരു ചുവടുവെപ്പ് നടത്തി സെലക്ടർമാർ!

ജമ്മു കശ്മീരിലെ കത്വയിലെ മേഘവിസ്‌ഫോടനത്തില്‍ 7 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു