എം.ബി.എ എടുക്കേണ്ട, ആന്റണിയെ കണ്ട് പഠിക്ക് എന്നാണ് മകനോട് പറഞ്ഞത്; ശാന്തിവിള ദിനേശ്

ആന്റണി പെരുമ്പാവൂരിനെ കണ്ടു പഠിക്കാന്‍ മകനെ ഉപദേശിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് വീണ്ടും ആന്റണി പെരുമ്പാവൂരിനെ കുറിച്ച് പരാമര്‍ശം. തന്റെ മകനോട് എംബിഎ എടുക്കണ്ട ആന്റണി പെരുമ്പാവൂരിനെ കണ്ട് പഠിച്ചാല്‍ മതിയെന്ന് താന്‍ പറഞ്ഞിട്ടുണ്ട് എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.

ഞാന്‍ ആന്റണി പെരുമ്പാവൂരിന്റെ നല്ലതും പറഞ്ഞിട്ടുണ്ട്. ചീത്തയും പറഞ്ഞിട്ടുണ്ട്. എന്റെ മകന്‍ എംബിഎക്കാരനാണ്. ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട് എംബിഎ ഒന്നും വേണ്ട ആന്റണി പെരുമ്പാവൂരിനെ കണ്ട് പഠിച്ചാല്‍ മതിയെന്ന്.

അതേ ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാലിനെ വിറ്റു ജീവിക്കുകയാണെന്ന് ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ നേരത്തെ പറഞ്ഞ സംവിധായകന്‍, വിഗും വെച്ച് റോസ് പൗഡറും ഇട്ട് നടക്കുന്നവനെയൊന്നും ഞാന്‍ ബഹുമാനിക്കില്ല.

കമലൊക്കെ എല്ലാ കൊള്ളരുതായ്മയും കാണിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ചെയര്‍മാന്‍ ആക്കരുതെന്ന് മുഖ്യമന്ത്രിക്ക് കത്തയച്ചത്. അതൊന്നും കേട്ടില്ല. അഞ്ച് വര്‍ഷം അയാള്‍ ആ സ്ഥാനത്ത് ഇരുന്നു,’ ശാന്തിവിള ദിനേശ് പറഞ്ഞു.

Latest Stories

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ

ഭഗവാനെ കാണാന്‍ വന്നതാണ് മാറിനില്ലെടോ..; അര്‍ധരാത്രി കല്‍പ്പാത്തി ക്ഷേത്രത്തില്‍ കടക്കാന്‍ ശ്രമിച്ച് വിനായകന്‍!

ആഭ്യന്തര സര്‍വേയില്‍ ഡിഎംകെ തരംഗം; തമിഴ്‌നാട്ടില്‍ 39 സീറ്റിലും വിജയം ഉറപ്പിച്ചു

ധനുഷിനോടും കാര്‍ത്തിക്കിനോടും പൊറുക്കാനാവില്ല, ഞാന്‍ ബലിയാടായി.. ആന്‍ഡ്രിയയും തൃഷയും ഒക്കെ ആ ഗ്രൂപ്പിലുള്ളവരാണ്: സുചിത്ര

പ്രിയങ്ക ഗാന്ധിയുടെ മകൾക്കെതിരെ വ്യാജപോസ്റ്റ്; കേസെടുത്ത് പൊലീസ്

കടലുണ്ടിപ്പുഴയില്‍ കുളിച്ചു, പിന്നാലെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചു; അഞ്ച് വയസുകാരി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

400 സീറ്റിന്റെ വമ്പ് കഥകള്‍ കഴിഞ്ഞു; തിരഞ്ഞെടുപ്പ് പ്രക്രിയ മുന്നേറുന്തോറും മോദിക്കും എന്‍ഡിഎയ്ക്കുമെതിരായി കാറ്റ് വീശുന്നു; ആഞ്ഞടിച്ച് തോമസ് ഐസക്ക്