ഇവന്‍ പറ്റിപ്പാണ്, എന്നെ ഉണ്ണിമുകുന്ദന്‍ വല്ലതും ചെയ്യുമെന്ന് പേടിയുണ്ട്, അങ്ങനെ സംഭവിച്ചാല്‍ അവന്റെ മുഖം ഞാന്‍ ശരിയാക്കും: നടനെതിരെ സംവിധായകന്‍

നടന്‍ ഉണ്ണി മുകുന്ദനെതിരെ സംവിധായകന്‍ ശാന്തിവിള ദിനേശന്‍. തന്റെ വാദങ്ങള്‍ സത്യമാണെന്ന് തെളിയിക്കാന്‍ ഒരു ശബ്ദരേഖയും ശാന്തിവിള ദിനേശന്‍ കേള്‍പ്പിക്കുന്നുണ്ട്.ചക്ക വീണ് മുയല്‍ ചത്ത് എന്ന പോലെ ഏതൊയൊരു വിശ്വോത്തര സിനിമയാണ് മാളികപ്പുറമെന്ന് തോന്നും.

ഇവന്‍ പറ്റിപ്പാണ്. ഭക്തിയെ വിറ്റ് ഇവന്‍ സിനിമയ്ക്ക് കാശുണ്ടാക്കുന്നു. ഇനി ഞാനൊക്കെ സൂക്ഷിക്കണം. അപ്പൊ അടിക്കുമെന്നാണ് പറയുന്നത്. ഇനിയിപ്പോ എന്നെ എവിടെയെങ്കിലും വെച്ച് കണ്ടാല്‍ ആജാനുബാഹുവായ ഈ ഉണ്ണി മുകുന്ദന്‍ എന്തെങ്കിലും ചെയ്യുമെന്ന് പേടിയുണ്ട്. എന്നെ വല്ലതും ചെയ്താല്‍ അവന്റെ മുഖം ഞാന്‍ ശരിയാക്കും,’ ശാന്തിവിള ദിനേശന്‍ തുറന്നടിച്ചു.

‘ഇവനെ കാണാന്‍ ഒരു തിരക്കഥകൃത്തും സംവിധായകനും നിര്‍മാതാവും ചെന്നു. കഥ ഞാന്‍ കേള്‍ക്കണമെങ്കില്‍ ഞാന്‍ പറയുന്ന പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവിനെ വെക്കണമെന്നാണ്. ഇവന്റെ അണ്ടര്‍വെയര്‍ കഴികിക്കൊടുക്കുന്നവനെയേ എക്‌സിക്യൂട്ടീവായി വെക്കുള്ളൂ. കൂടുതലെന്നെക്കാെണ്ട് പറയിക്കാത്തതാണ് നല്ലത്. ഈ ചെറുപ്പക്കാരന്റെ പേരില്‍ പെണ്ണ് കേസുണ്ട്, കള്ളപ്പണക്കേസുണ്ട്. ഇഡി അന്വേഷിച്ചത് കൊണ്ടാണല്ലോ ബിജെപി ആയത്’

‘ഈ സിനിമ ഷൂട്ട് ചെയ്യേണ്ടത് പൊള്ളാച്ചിയിലായിരുന്നു. ലൊക്കേഷന്‍ എറണാകുളത്താണെങ്കില്‍ മാത്രമേ ഞാനഭിനയിക്കൂയെന്ന് പറഞ്ഞു. അപ്പോഴും സംവിധായകനും നിര്‍മാതാവും സമ്മതിച്ചു. 30 കോടി ബജറ്റുള്ള സിനിമയാണെങ്കിലേ ചെയ്യൂ എന്നാണ് പിന്നെ പറയുന്നത്. എന്തൊരു അഹങ്കാരമാണ്,’ ശാന്തിവിള ദിനേശന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ