'ലാലിന്റെ കല്യാണത്തിന് ഞാന്‍ ആരെ തല്ലുന്നതാണ് താന്‍ കണ്ടത്' എന്ന് ചോദിച്ച് മമ്മൂക്ക ചൂടായി, അടിക്കണമെന്ന് ഭീമന്‍ രഘുവും: ശാന്തിവിള ദിനേശ്

മമ്മൂട്ടി തന്നോട് ദേഷ്യപ്പെട്ടതിനെ കുറിച്ച് പറഞ്ഞ് ശാന്തിവിള ദിനേശ്. മോഹന്‍ലാലിന്റെ വിവാഹത്തിനിടെ ഒരു ആധാകനെ തല്ലിയ മമ്മൂട്ടിയെ കുറിച്ച് മാഗസിനില്‍ ലേഖനം എഴുതിയതോടെയാണ് സംഭവത്തിന്റെ തുടക്കം. താന്‍ ക്രിട്ടിക്‌സ് അവാര്‍ഡ് വാങ്ങാന്‍ പോയപ്പോള്‍ ഇത് കണ്ട് മമ്മൂട്ടി ദേഷ്യപ്പെട്ടു എന്നാണ് ശാന്തിവിള ദിനേശ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

സിനിമാ മാഗസിന്റെ ലേഖകന്‍ ആയിരിക്കെ മോഹന്‍ലാലിന്റെ കല്യാണം കവര്‍ ചെയ്യാന്‍ പോയി. ആ പരിപാടിക്കിടെ ഒരു ആരാധകനെ മമ്മൂട്ടി അടിച്ചു. അത് ഭയങ്കര പ്രശ്നമായി. മോഹന്‍ലാലിന്റെ കല്യാണ സ്‌പെഷ്യല്‍ ഇറക്കിയപ്പോള്‍ അതില്‍ ഒരു കോളത്തില്‍ കോപിഷ്ഠനായ മമ്മൂട്ടി ആരാധകനെ തല്ലി എന്ന തലക്കെട്ട് കൊടുത്തു.

ഇത് കഴിഞ്ഞാണ് ക്രിട്ടിക്‌സ് അവാര്‍ഡില്‍ താന്‍ സ്വര്‍ണ മെഡല്‍ വാങ്ങാന്‍ പോയത്. അന്ന് കേന്ദ്ര മന്ത്രി സംസാരിച്ചിരിക്കുന്നതിന് ഇടയിലാണ് മമ്മൂട്ടി കയറി വന്നത്. മുന്നില്‍ മമ്മൂട്ടിക്ക് പേര് എഴുതിയ കസേരയുണ്ട്. പുള്ളി അവിടെ ഇരിക്കാതെ കഷ്ടകാലത്തിന് തന്റെ അടുത്ത് വന്നിരുന്നു. അത് കഴിഞ്ഞ് സോവനീര്‍ പ്രകാശനം നടന്നു.

അത് ഇങ്ങനെ മറിച്ചു പോയപ്പോള്‍ സ്വര്‍ണ മെഡല്‍ ജേതാവ് എന്ന് പറഞ്ഞ് അദ്ദേഹം തന്റെ ഫോട്ടോ കണ്ടു. ‘എടോ തനിക്കാണോ സ്വര്‍ണ മെഡല്‍?’ എന്ന് ചോദിച്ചു. അതെ എന്ന് പറഞ്ഞപ്പോള്‍, ‘ആ നിങ്ങള്‍ക്ക് ഒക്കെ മെഡല്‍ നമ്മുക്ക് സ്റ്റീല്‍ കുറ്റി, കോളടിച്ചല്ലോ’ എന്നും പറഞ്ഞ് പറഞ്ഞ് ഇരുന്നു.

പിന്നെ താന്‍ വെല്ല സിനിമ വാരികയില്‍ വര്‍ക്ക് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചു. മാഗസിന്റെ തിരുവനന്തപുരം ലേഖകന്‍ ആണെന്ന് പറഞ്ഞതിന് പുറകെ ചൂടായി. ‘ലാലിന്റെ കല്യാണത്തിന് ഞാന്‍ ആരെ തല്ലുന്നതാണ് താന്‍ കണ്ടത്’ എന്ന് ചോദിച്ചു. പുറകില്‍ ഭീമന്‍ രഘു ഉണ്ടായിരുന്നു. പുള്ളി എന്താണ് ഇക്ക എന്താണ് ഇക്ക എന്ന് ചോദിക്കാന്‍ തുടങ്ങി.

മമ്മൂട്ടി ഇയാള്‍ ഇങ്ങനെ എഴുതിയെന്ന് പറഞ്ഞു. ഇങ്ങനെ ഉള്ളവരെ കൈവെക്കുകയാണ് വേണ്ടതെന്ന് ഭീമന്‍ രഘു പറഞ്ഞു. തൊട്ടടുത്ത് ഇരിക്കുന്നത് ജെയിംസ് എന്ന് പറയുന്ന നടനാണ്. ജെയിംസ് ഇടയില്‍ വീണു. തന്റെ കണ്ണു നിറഞ്ഞു. താന്‍ എഡിറ്റര്‍ പ്രദീപ് മേനോനോട് കാര്യം പറഞ്ഞു. പിന്നീട് മമ്മൂട്ടിയെ വലിച്ചു കീറി എഴുതി എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ