മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു, ഫോണ്‍ തട്ടിയെടുത്തു; സല്‍മാന് എതിരെ സമന്‍സ്

നടന്‍ സല്‍മാന്‍ ഖാന് സമന്‍സ് അയച്ച് അന്ധേരി മജിസ്ട്രേറ്റ് കോടതി. മാധ്യമപ്രവര്‍ത്തകനായ അശോക് പാണ്ഡെ നല്‍കിയ കേസില്‍ ഏപ്രില്‍ 5 ന് താരം നേരിട്ട് ഹാജരാകാന്‍ കോടതിയുത്തരവിട്ടു. മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ചു എന്നതാണ് സല്‍മാന് എതിരെയുള്ള കേസ്.ചൊവ്വാഴ്ചയാണ് ഐപിസി 504, 506 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് സല്‍മാനെതിരെ സമന്‍സ് അയച്ചത്. താരത്തിന്റെ അംഗരക്ഷകന്‍ മുഹമ്മദ് നവാസ് ഇഖ്ബാല്‍ ഷെയ്ഖിനും എതിരെയും കേസുണ്ട്.

‘സിആര്‍പിസി സെക്ഷന്‍ 202 പ്രകാരമുള്ള അന്വേഷണത്തിനായി കേസ് ഡി എന്‍ നഗര്‍ പൊലീസ് സ്റ്റേഷനിലേക്ക് റഫര്‍ ചെയ്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 504, 506 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെയുള്ളതാണെന്ന് പൊലീസ് അറിയിച്ചു.

2019 ഏപ്രില്‍ 24 നായിരുന്നു സല്‍മാന്‍ തന്നെ മര്‍ദ്ദിച്ചത് എന്ന് അശോക് പാണ്ഡെ പരാതിയില്‍ പറയുന്നു. രണ്ട് അംഗരക്ഷകരുടെ അകമ്പടിയോടെ സല്‍മാന്‍ ഖാന്‍ സൈക്കിളില്‍ സവാരി ചെയ്യുകയായിരുന്നു. അംഗരക്ഷകരുടെ സമ്മതം തേടി വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ആരംഭിച്ചു. പ്രകോപിതനായ സല്‍മാന്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നു. തന്റെ മൊബൈല്‍ ഫോണും താരം തട്ടിയെടുത്തു. പ്രശ്‌നത്തില്‍ പൊലീസ് താരത്തിന് അനുകൂലമായി ഒത്തുതീര്‍പ്പിന് ശ്രമിച്ചതിനാലാണ് കോടതിയെ സമീപിച്ചതെന്നും മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്