ആ സ്ത്രീക്കും ഉണ്ടാകില്ലേ വ്യത്യസ്തത ഇഷ്ടപ്പെടുന്ന മനസ്സ്, അമ്മയെ കൊണ്ട് 'ഓഫീസില്‍ പോയി' എന്നു പറയിപ്പിക്കണം എന്ന് മക്കളോട് പറഞ്ഞിട്ടുണ്ട്: സലിം കുമാര്‍

താരങ്ങളുടെ മക്കളുടെ സിനിമാ അരങ്ങേറ്റം ആരാധകര്‍ ആഘോഷമാക്കാറുണ്ട്. മക്കളും സിനിമയില്‍ എത്തുമോ എന്ന ചോദ്യങ്ങള്‍ക്ക് മിക്ക താരങ്ങളും കൃത്യമായ മറുപടിയും കൊടുക്കാറുണ്ട്. ഇപ്പോഴിതാ, മക്കളും സിനിമയിലെത്തുമോ എന്ന ചോദ്യത്തിന് രസകരമായ മറുപടി നല്‍കിയിരിക്കുകയാണ് നടന്‍ സലിം കുമാറും.

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മക്കള്‍ക്ക് സിനിമാ സ്വപ്‌നങ്ങളുണ്ടോ എന്ന ചോദ്യത്തോട് സലിം കുമാര്‍ പ്രതികരിച്ചിരിക്കുന്നത്. “”ആരെങ്കിലും വീട്ടില്‍ വന്ന് “ഭര്‍ത്താവ് എന്ത്യേ?”എന്നു ചോദിച്ചാല്‍ വര്‍ഷങ്ങളായി എന്റെ ഭാര്യ പറയുന്ന ഉത്തരം “ഷൂട്ടിംഗിന് പോയി” എന്നാണ്. “മക്കളെവിടെ?” എന്നു ചോദിക്കുമ്പോഴും അതേ ഉത്തരം പറഞ്ഞാലെങ്ങനെ ശരിയാകും.””

“”ആ സ്ത്രീക്കുമുണ്ടാകില്ലേ വ്യത്യസ്തത ഇഷ്ടപ്പെടുന്ന മനസ്. അതുകൊണ്ട് അമ്മയെ കൊണ്ട് “ഓഫിസില്‍ പോയി” എന്നു പറയിപ്പിക്കാന്‍ ശ്രമിക്കണം എന്നു മക്കളോടു പറഞ്ഞു കൊടുത്തിട്ടുണ്ട്. മൂത്തവന്‍ ചന്തു എംഎ ചെയ്യുന്നു. ഇളയവന്‍ ആരോമല്‍ ബികോം.””

മക്കള്‍ക്ക് ചെയ്തു കൊടുക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ പോലെ തന്നെ ചിലതൊക്കെ ചെയ്തു കൊടുക്കാതിരിക്കാനും അച്ഛനെന്ന നിലയില്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും സലിം കുമാര്‍ പറയുന്നുണ്ട. മൂത്തമകന്‍ “ലവ് ഇന്‍ സിംഗപ്പൂര്‍” എന്ന സിനിമയില്‍ സലിം കുമാറിന്റെ കുട്ടിക്കാലം അഭിനയിച്ചിരുന്നു. മറ്റ് സിനിമകളൊന്നും ഇല്ലെന്ന് സലിം കുമാര്‍ വ്യക്തമാക്കി.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ