അഡ്വാന്‍സ് തുക മുഴുവനും തിരിച്ച് കിട്ടിയിട്ടില്ല, എങ്കിലും ഷെയ്‌നിനോട് പിണക്കമില്ല, പ്രശ്‌നമുണ്ടാക്കാന്‍ താത്പര്യമില്ല: സാജിദ് യഹിയ

സാജിദ് യഹിയയുടെ സംവിധാനത്തില്‍ എത്തിയ ‘ഖല്‍ബ്’ കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഷെയ്ന്‍ നിഗത്തെ നായകനാക്കി പ്രഖ്യാപിച്ച സിനിമയായിരുന്നു ഖല്‍ബ്. എന്നാല്‍ നിരവധി കാരണങ്ങള്‍ കൊണ്ട് മുടങ്ങിപ്പോയ ചിത്രത്തില്‍ നിന്നും ഷെയ്ന്‍ പിന്മാറുകയും ചെയ്തു. പിന്നീടാണ് രഞ്ജിത്ത് സജീവ്, നേഹ നസ്നീന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിത്രം ഒരുക്കിയത്.

എന്നാല്‍ ഷെയ്ന്‍ പിന്മാറിയതിലോ അഡ്വാന്‍സ് തുക തിരികെ തരാത്തതിനാലോ തനിക്ക് കുഴപ്പമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സാജിദ് യഹിയ ഇപ്പോള്‍. ”വളരെ നല്ല അഭിനേതാവാണ് ഷെയ്ന്‍ നിഗം. ഞാന്‍ ഇഷ്ടപ്പെടുന്ന, വ്യക്തിപരമായി എനിക്ക് വളരെ സ്‌നേഹമുള്ള ഒരാളാണ്. ഈ സിനിമ നടക്കേണ്ട സമയത്ത് നടന്നില്ല.”

”കൊറോണയ്ക്ക് മുമ്പ് ചിത്രം അനൗണ്‍സ് ചെയ്തു തുടങ്ങാന്‍ പോയ സമയത്ത് പ്രൊഡ്യൂസേഴ്സിന് പ്രശ്‌നങ്ങള്‍ വന്നു. പ്രശ്‌നങ്ങളില്‍ പെട്ട് ടൈറ്റില്‍ പോലും രജിസ്റ്റര്‍ ചെയ്യാന്‍ പ്രൊഡ്യൂസേഴ്സിന് കഴിഞ്ഞില്ല. എല്ലാവരും സ്റ്റക്ക് ആയി, ഞാനും സ്റ്റക്കായി. സിനിമാപ്രാന്തന്‍ പ്രൊഡക്ഷന്‍സ് ഈ സിനിമ ചെയ്യാന്‍ ഇരുന്നതാണ്, അതും നടപടി ആയില്ല.”

”വീണ്ടും തുടങ്ങാന്‍ ശ്രമിക്കുമ്പോള്‍ ക്യാമറമാന് അപകടം. അവിടെ ഞങ്ങള്‍ പിന്നെയും ബ്ലോക്ക് ആയി. അതിനുശേഷം വീണ്ടും തുടങ്ങിയപ്പോഴാണ് കൊറോണ വരുന്നത്. ഈ സിനിമ എന്റെ തീരുമാനമാണ്. അഡ്വാന്‍സിന്റെ കാര്യമൊക്കെ രണ്ടാമത്തെ കാര്യമാണ്. പൈസയൊക്കെ എപ്പോ വേണമെങ്കിലും കിട്ടും.”

”അഡ്വാന്‍സ് കൊടുത്തതിന്റെ ഫുള്‍ എമൗണ്ട് തിരിച്ചു തന്നിട്ടില്ല. ഈ പടത്തിന് വേണ്ടി ഒരു ദിവസം ഒരു പ്രമോഷന് വേണ്ടി ഷെയ്ന്‍ വന്നിട്ടുണ്ടായിരുന്നു. പകുതി പണം തിരിച്ചു തന്നിട്ടുണ്ട്. അതിന്റെ പേരില്‍ ഞാന്‍ പരാതിക്കൊന്നും പോയില്ല. വ്യക്തിപരമായി അവരെ ഒക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവര്‍ക്കെതിരെ ഒരു പ്രശ്‌നമുണ്ടാക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല.”

”എന്റെ ജീവിതത്തില്‍ ഞാന്‍ എപ്പോഴും പണത്തിന് രണ്ടാം സ്ഥാനമേ കൊടുത്തിട്ടുള്ളൂ. സിനിമയുടെ ടീസര്‍ ഇറങ്ങിയപ്പോള്‍ ഞാന്‍ ഷെയ്‌നിന് അയച്ചുകൊടുത്തു. സാജിദേ നന്നായിട്ടുണ്ട് എന്നാണ് ഷെയ്ന്‍ മറുപടി പറഞ്ഞത്. വിജയ് ബാബു എന്ന മനുഷ്യന്‍ എന്നെ സഹായിക്കാന്‍ മുന്നോട്ടുവന്നത് പറയാതിരിക്കാന്‍ കഴിയില്ല. ദൈവം എന്റെ കൂടെ ഉണ്ട് എന്ന വിശ്വാസമുണ്ട്” എന്നാണ് സാജിദ് യഹിയ പറയുന്നത്.

Latest Stories

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ