നമുക്കും ഉണ്ടൊരു രാവണൻ; ബാദുഷയെ കുറിച്ച് സാജിദ് യാഹിയ

പ്രൊഡക്ഷൻ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ബാദുഷയ്ക്ക് പിറന്നാൾ ആശംസകളുമായി സംവിധായകനും നടനുമായ സാജിദ് യാഹിയ. മലയാള സിനിമയിലെ രാവണനാണ് ബാദുഷയെന്ന സാജിദ് യാഹിയ പറഞ്ഞു.
സാജിദ് യാഹിയയുടെ വാക്കുകൾ:

രാവണൻ എന്നു കേട്ടിട്ടില്ലേ. രാമായണത്തിലെ പത്തു തലയുള്ള രാവണനല്ല. ഇതു സിനിമയുടെ കാര്യമാണ്.ഇവിടെ നമ്മുടെ മലയാള സിനിമയിൽ നമുക്കും ഉണ്ടൊരു രാവണൻ. പത്തു തലയുള്ള രാവണല്ല. അതിനേക്കാൾ ഭയങ്കരൻ.ഒരേ സമയം പത്തിൽ കൂടുതൽ സിനിമകൾ വരെ കൈകാര്യം ചെയ്യുന്നൊരു രാവണൻ.നമ്മുടെ സ്വന്തം ബാദുക്ക. നമ്മുടെ ആലപ്പുഴക്കാരൻ.

2006ൽ പൃഥ്വിരാജ് ചിത്രം വർഗ്ഗത്തിലൂടെയാണ് ബാദുക്ക പ്രൊഡക്ഷൻ കണ്ട്രോളർ ആയി എത്തുന്നത് അതു വരെ ടൈറ്റിൽ കാർഡിൽ മാത്രം അധികമാരും ശ്രദ്ധിക്കാതെ നിന്നിരുന്ന പ്രൊഡക്ഷൻ കൺട്രോളർ തസ്തിക ബാദുക്കയ്ക്കു ശേഷം കുറച്ചു കൂടി ജനകീയമായി എന്നതാണ് സത്യം. പിന്നീട് എത്രയോ സിനിമകൾ മലയാളത്തിലെ ഏറ്റവും മുൻനിര ചിത്രങ്ങൾ എടുത്താൽ എവിടെയും ബാദുക്കയുണ്ട്..

രാവണൻ എഫക്ട് എന്നൊക്കെ പറയാമെങ്കിലും ഇതൊരു ബാദുക്ക എഫക്ട് തന്നെയാണ് ബാദുക്കയ്ക്കു മാത്രം സാധ്യമാകുന്ന കാര്യം.ഇപ്പോൾ അൽപ്പം അഭിനയത്തിലേക്കും നിർമ്മാണത്തിലേക്കും കൂടി റൂട്ട് മാറ്റിയിരിക്കുന്ന ബാദുക്ക വീണ്ടും വീണ്ടും നമ്മളെ ഞെട്ടിക്കുകയാണ്.

ഈ തിരക്കുകൾക്കൊക്കെ ഇടയിൽ ഈ കോവിഡ് ദുരിത കാലത്തും മുൻപ് പ്രളയ സമയത്തും സിനിമ പ്രവർത്തകരുടെ കൂട്ടായ്മയിൽ കമ്മ്യൂണിറ്റി കിച്ചണുമായി ഒരാളും പട്ടിണി കിടക്കരുത് എന്ന ഉദ്ദേശത്തിൽ ബാദുക്കയെത്തി. മലയാള സിനിമയുടെ മനുഷ്യത്വത്തിനു ബാദുക്ക എന്നൊരു മുഖം കൂടിയുണ്ട് എന്നു തെളിയിച്ചു കൊണ്ട്. നമ്മുടെ സ്വന്തം ബാദുക്കയ്ക്ക് ജന്മദിനാശംസകൾ

Latest Stories

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ