അവിടെ വച്ച് വലിയ ലൈറ്റ് തലയില്‍ വീണു, പേടിച്ചു വിറച്ചപ്പോള്‍ ഇക്കാക്ക കാല്‍ തടവി തരികയായിരുന്നു: സായ് പല്ലവിയുടെ സഹോദരി പറയുന്നു

നടി സായ് പല്ലവിയുടെ സഹോദരി പൂജ കണ്ണനും സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ചിത്തിരൈ സെവ്വാനം എന്ന സിനിമയാണ് പൂജയുടെതായി ഡിസംബര്‍ 3ന് റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ, ദുല്‍ഖര്‍ സല്‍മാനുമായുള്ള സൗഹൃദത്തെ കുറിച്ചാണ് പൂജ തുറന്നു പറഞ്ഞിരിക്കുന്നത്.

കലി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് ദുല്‍ഖര്‍ സല്‍മാനെ പൂജ പരിചയപ്പെടുന്നത്. ഇക്കാക്ക എന്നാണ് പൂജ ദുല്‍ഖറിനെ വിളിക്കുന്നത്. എന്ത് പറഞ്ഞ് അഭിസംബനോധന ചെയ്യണം എന്ന് അറിയില്ലായിരുന്നു. തനിക്ക് ഭയങ്കര ഇഷ്ടമാണ് ഇക്കാക്കയെ.

സത്യത്തില്‍ തനിക്ക് അദ്ദേഹത്തോട് ഒരു തരം ക്രഷ് ആയിരുന്നു. പക്ഷെ ഇക്കാക്ക തന്നെ കണ്ടത്ത് കുഞ്ഞിനെ പോലെയാണ്. ആ അവസ്ഥ ഭയങ്കരമാണ്. കലിയുടെ ലൊക്കേഷനില്‍ വച്ച് വലിയൊരു ലൈറ്റ് തന്റെ തലയില്‍ വീണു. എല്ലാവരും പേടിച്ചു. കാരണം, അത് തലയില്‍ വീണ് കുറച്ച് കഴിഞ്ഞപ്പോഴേക്കും താന്‍ ഛര്‍ദ്ദിച്ചു.

പല്ലവി പെട്ടന്ന് ടെന്‍ഷനായി. ‘ഞാനാരാണെന്ന് അറിയോ, നമ്മുടെ അച്ഛന്റെ പേര് എന്താ’ എന്നിങ്ങനെ തന്റെ ഓര്‍മ്മ ടെസ്റ്റ് ചെയ്യുകയായിരുന്നു ചേച്ചി അപ്പോള്‍. അവളുടെ കാരവാന്‍ കുറച്ച് ദൂരെയാണ് പാര്‍ക്ക് ചെയ്തിരുന്നത്. അടുത്ത് തന്നെ ഇക്കാക്കയുടെ കാരവാന്‍ ഉണ്ടായിരുന്നു.

അദ്ദേഹം പെട്ടന്ന് തന്നെ അങ്ങോട്ട് കൂട്ടിക്കൊണ്ടു പോയി. പേടിച്ച് താന്‍ ആകെ വിറക്കുകയായിരുന്നു. ഇക്കാക്ക തന്റെ കാലൊക്കെ തടവി ചൂടാക്കി. അദ്ദേഹത്തിന്റെ സ്വെറ്റര്‍ നല്‍കി സമാധാനപ്പെടുത്തി. ചേച്ചിയ്ക്ക് അപ്പോഴും ടെന്‍ഷന്‍ കാരണം എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായിരുന്നു എന്നാണ് പൂജ പറയുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി