ആ സിനിമ കണ്ട് എല്ലാവരും എന്നെ വഴക്ക് പറഞ്ഞു, മകനെ വെച്ച് ഇങ്ങനെയാണോ ഒരച്ഛന്‍ സിനിമയെടുക്കുന്നതെന്ന്; ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ച് എസ്.എ ചന്ദ്രശേഖര്‍

സംവിധായകനായ അച്ഛന്‍ എസ്.എ ചന്ദ്രശേഖറിന്റെ സിനിമയില്‍ ബാലതാരമായാണ് വിജയ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് വലുതായപ്പോള്‍ മകനെ നായകനാക്കിയും ചന്ദ്രശേഖര്‍ നിരവധി ചിത്രങ്ങള്‍ എടുത്തു. ഇപ്പോഴിതാ മകനെ നായകനാക്കി താന്‍ ചെയ്ത ചിത്രത്തിലെ ചില രംഗങ്ങളെക്കുറിച്ചുണ്ടായ വിവാദത്തെക്കുറിച്ച് മന്സ്സുതുറന്നിരിക്കുകയാണ് അദ്ദേഹം.

ഇന്ത്യാ ഗ്ലിറ്റ്സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രസികന്‍ എന്ന സിനിമ ഇറങ്ങികഴിഞ്ഞ് എല്ലാവരും എന്നെ വഴക്ക് പറഞ്ഞു. ആ ചിത്രത്തില്‍ നിരവധി ഇന്റിമേറ്റ് രംഗങ്ങളുണ്ടായിരുന്നു. മകനെ വെച്ച് ഇങ്ങനെയാണോ സിനിമ എടുക്കുന്നത് എന്ന് ചോദിച്ചു. ഭയങ്കരമായി വിമര്‍ശനങ്ങള്‍ വന്നു. എന്നാല്‍ ഞാന്‍ അതൊന്നും വലിയ കാര്യമാക്കിയില്ല. അദ്ദേഹം പറഞ്ഞു.

സെന്തൂരപാണ്ഡി എന്ന ചിത്രത്തില്‍ ഒരു ലിപ് കിസ് സീനിനെക്കുറിച്ചും അദ്ദേഹം മനസ്സുതുറന്നു. അത് എടുക്കുമ്പോഴൊന്നും തീരെ ശരിയായിരുന്നില്ല. യാന്ത്രികമായി ചെയ്യുന്നത് പോലെ തോന്നി. എന്താടാ ഈ ചെയ്യുന്നത്, എത്ര പ്രാവിശ്യം പറഞ്ഞ് തരണമെന്ന് ഞാന്‍ പറഞ്ഞു. ഉടനെ വിജയ് രംഗനാഥന്‍ എന്ന എന്റെ അസിസ്റ്റന്റ് ഡയറക്ടറിനെ വിളിച്ചു. അച്ഛന്‍ നിന്ന് ലിപ്ലോക്ക് ചെയ്യാന്‍ പറഞ്ഞാല്‍ ഞാനെങ്ങനാ ചെയ്യുന്നത് എന്ന് ചോദിച്ചു.

രംഗനാഥന്‍ വന്ന് എന്നോട് പറഞ്ഞപ്പോഴാണ് ഇതിനെ പറ്റി ഞാനും ആലോചിക്കുന്നത്. രംഗനാഥനോട് ആ ഷോട്ട് എടുക്കാന്‍ പറഞ്ഞിട്ട് ഞാന്‍ ഒരു കിലോമീറ്ററോളം നടന്നു പോയി. ഞാന്‍ പോയതിന് ശേഷമാണ് ഈ രംഗം എടുത്തത്,’ ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍

സംസ്ഥാനത്ത് ലോഡ്ഷെഡിങ് വേണ്ട; മറ്റുമാര്‍ഗങ്ങള്‍ തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍