ഓരോ സിനിമയിലും മമ്മൂക്ക അദ്ദേഹമാകാതിരിക്കാനാണ് ശ്രമിക്കാറ്: റോണി ഡേവിഡ് രാജ്

തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ മമ്മൂട്ടി ചിത്രം “ഉണ്ട” നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും നേടി വിജയകരമായി മുന്നേറുകയാണ്. ചിത്രത്തിലെ മണികണ്ഠന്‍ എന്ന മമ്മൂട്ടി കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നാണെന്നും ഖാലിദ് റഹമാന്റെ സംവിധാനം നിലവാരം പുലര്‍ത്തിയെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും അഭിനയം ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്നതാണ്, ചിത്രത്തിന്റെ വിജയത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. ചിത്രത്തില്‍ അജി പീറ്ററെന്ന കോണ്‍സ്റ്റബിളിന്റെ റോളിലെത്തിയ റോണി ഡേവിഡ് രാജും തിയേറ്ററില്‍ കൈയടി നേടുന്നുണ്ട്. മമ്മൂട്ടിയോടൊപ്പം തന്റെ ആറാമത്തെ ചിത്രം പൂര്‍ത്തിയാക്കിയ സന്തോഷത്തിലാണ് റോണി.

“മമ്മൂക്കയോടൊപ്പം എന്റെ ആറാമത്തെ സിനിമയാണിത്. ചട്ടമ്പിനാട്, ഡാഡികൂള്‍, ബെസ്റ്റ് ആക്ടര്‍, ഗ്രേറ്റ്ഫാദര്‍, സ്ട്രീറ്റ്‌ലൈറ്റ് എന്നീ സിനിമകളിലാണ് മുമ്പ് അഭിനയിച്ചത്. എന്നാല്‍, അദ്ദേഹത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം ലഭിച്ചതും കൂടുതല്‍ സമയം ഒരുമിച്ചഭിനയിച്ചതും ഈ സിനിമയിലാണ്. ഏകദേശം എല്ലാ രംഗങ്ങളിലും മമ്മൂട്ടിയൊടൊപ്പം അഭിനയിക്കാനായി എന്നതു തന്നെയാണ് ഈ സിനിമ നല്‍കുന്ന വലിയ സന്തോഷം. ഒരിക്കല്‍ മമ്മൂക്ക എന്നോട് ചോദിച്ചു. “”നീ എന്നെ എവിടേലും കണ്ടോ…?”” “”ഇല്ല, എസ്.ഐ. മണി സാറിനെയാണ് ഞാന്‍ കണ്ടതെന്ന്”” പറഞ്ഞു. ഓരോ സിനിമയിലും മമ്മൂക്ക അദ്ദേഹമാകാതിരിക്കാനാണ് ശ്രമിക്കാറ്.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ റോണി പറഞ്ഞു.

യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഉണ്ട ഒരുക്കിയിരിക്കുന്നത്. ഛത്തീസ്ഗഢിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഖാലിദ് റഹമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷാദാണ്. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സജിത് പുരുഷനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ