നാണമുണ്ടോടാ നിനക്ക്; ഉണ്ണിമുകുന്ദനെതിരെ കൂവാന്‍ ആളെ പറഞ്ഞു വിട്ടു, കൂലി 20000; അഖില്‍ മാരാര്‍ക്ക് മറുപടിയുമായി റോബിന്‍

മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് നടന്‍ ഉണ്ണി മുകുന്ദനും യൂട്യൂബ് വ്ലോഗറും തമ്മിലുണ്ടായ വാദപ്രതിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.ഇതിന് പിന്നാലെ ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണനെതിരെ ആരോപണവുമായി സംവിധായകന്‍ അഖില്‍ മാരാര്‍ രംഗത്ത് വന്നത് ശ്രദ്ധ നേടിയിരുന്നു.

കോഴിക്കോട് വെച്ച് നടന്ന ഉണ്ണി മുകുന്ദന്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടെ നടനെതിരെ കൂവാന്‍ റോബിന്‍ ആളെ വിട്ടതായി അഖില്‍ ആരോപിച്ചു. ഇതിന് പ്രതിഫലമായി 20,000 രൂപ റോബിന്‍ കൊടുത്തുവെന്ന് റോബിനൊപ്പമുള്ള ഒരു സിനിമാക്കാരന്‍ തന്നെ തന്നോട് വെളിപ്പെടുത്തിയെന്നും ഒരു ചാനല്‍ ചര്‍ച്ചയില്‍ അഖില്‍ വ്യക്തമാക്കി. ഇപ്പോഴിതാ അഖിലിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് റോബിന്‍.

‘ജനം ടിവിയില്‍ ഉണ്ണി മുകുന്ദന്‍-സീക്രറ്റ് ഏജന്റ് വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ അഖില്‍ മാരാര്‍ എന്നൊരാള്‍ അനാവശ്യമായി എന്നെ വലിച്ചിഴച്ചു. പുള്ളി ആരോപിക്കുന്നത് ബ്രൂസിലി സിനിമാ പ്രമോഷന്റെ ഭാഗമായി ഉണ്ണി മുകുന്ദന്‍ കാലിക്കറ്റ് വന്നിരുന്നു, അന്ന് തന്റെ ചിത്രത്തിന്റെ പ്രമോഷനും ഉണ്ടായിരുന്നു, ആ സമയത്ത് ഞാന്‍ 20,000 രൂപ കൊടുത്ത് ഉണ്ണിയെ കൂവിച്ചെന്നാണ് അയാള്‍ പറയുന്നത്.

ആരാണ് ആ വ്യക്തി? എന്തിനാണ് പേര് മറക്കുന്നത്. ചങ്കൂറ്റത്തോട് പറ സിനിമയിലുള്ള വ്യക്തിയുടെ പേര്. രണ്ടാമത്തെ കാര്യം മെയിന്‍ സ്ട്രീം ചാനലില്‍ വന്നിരുന്ന് എന്നെ അലറല്‍ വീരന്‍ എന്നൊക്കെ പറയേണ്ട കാര്യമുണ്ടോ മിസ്റ്റര്‍ അഖില്‍ മാരാര്‍. അത് തെറ്റല്ലേ, നിങ്ങള്‍ക്ക് നിങ്ങളുടെ കാര്യം പറഞ്ഞ് പോയാല്‍ പോരെ? മാത്രമല്ല നിങ്ങള്‍ പറയുന്നത് സീക്രട്ട് ഏജന്റും ഞാനുമായി വലിയ അടുപ്പമാണ്, ഞങ്ങളുടെ അജണ്ട ഉണ്ണി മുകുന്ദനെ തകര്‍ക്കുകയെന്നുള്ളതാണെന്നുമാണ്.

എന്തുവാണ് നിങ്ങളുടെ പ്രശ്‌നം. ഞാന്‍ ഒരു സിനിമാ മോഹിയാണ്. ആദ്യമേ കയറി ഞാന്‍ സിനിമയെ തകര്‍ക്കുമെന്നൊക്കെ എന്തിനാടെ പറയുന്നത്. ഇതില്‍ നിങ്ങളുടെ അജണ്ട എന്താണ്. നിങ്ങള്‍ എന്തിനാണ് എന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. അഖില്‍ മാരാറേ എനിക്ക് ഒരു പേരുണ്ട്. ഞാന്‍ വന്ന് നിങ്ങളെ ഡാഷ് മോന്‍ എന്നൊന്നും പറഞ്ഞിട്ടില്ല. അങ്ങനെ പറയുന്നതൊക്കെ തെറ്റായിട്ടുള്ള കാര്യമാണ്.

വ്യക്തിഹത്യ ചെയ്യുന്നതൊന്നും കേട്ട് കൊണ്ടിരിക്കാന്‍ പറ്റില്ല. എനിക്ക് തള്ളക്കും തന്തക്കും വിളിക്കാന്‍ അറിയാത്തോണ്ടല്ല, പക്ഷേ ഒരു പബ്ലിക്ക് പ്ലാറ്റ്‌ഫോമില്‍ സംസാരിക്കുമ്പോ അങ്ങനെയൊന്നും പറയാന്‍ പാടില്ല. ആദ്യം എന്നെ അലറല്‍ വീരന്‍ എന്ന് വിളിച്ചതില്‍ സോറി പറയണം. രണ്ടാമത് ഞാന്‍ പണം കൊടുത്തു എന്ന് പറയുന്ന സിനിമയിലെ വ്യക്തിയുടെ പേരും കൂടി പറയണം. നാണമുണ്ടോടോ നിനക്ക്, നിനക്ക് ഇതിനൊക്കെ പറയേണ്ട ആവശ്യമെന്താണ്’.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി