ആരേയും വേദനിപ്പിക്കാന്‍ ആഗ്രഹിച്ചിട്ടില്ല, അന്ധവിശ്വാസം എന്ന് വിളിച്ചാല്‍ എന്ത് പറയാനാണ്: റിഷഭ് ഷെട്ടി

‘കാന്താര’ അന്ധവിശ്വാസമാണെന്ന തരത്തില്‍ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് റിഷഭ് ഷെട്ടി. കുട്ടിക്കാലം മുതല്‍ ദൈവകോലം കണ്ട് വളര്‍ന്ന താന്‍ വിശ്വസിക്കുന്ന കാര്യങ്ങള്‍ ആണ് സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളത്. ആരേയും വേദനിപ്പിക്കാന്‍ ആഗ്രഹിച്ചിട്ടില്ല എന്നാണ് റിഷഭ് ഷെട്ടി പറയുന്നത്.

താന്‍ കണ്ടതും വിശ്വസിക്കുന്നതുമായ കാര്യങ്ങളാണ് കാന്താരയിലൂടെ അവതരിപ്പിച്ചത്. പ്രകൃതിക്കും മനുഷ്യനും ഇടയിലുള്ള പാലം പോലെയാണ് ദൈവത്തിന്റെ സന്ദേശം എന്നാണ് വിശ്വസിക്കുന്നത്. സിനിമയിലൂടെ പോസിറ്റിവിറ്റി പ്രചരിപ്പിക്കാനാണ് ആഗ്രഹിച്ചത്. ആരേയും വേദനിപ്പിക്കാന്‍ ആഗ്രഹിച്ചിട്ടില്ല.

അതിനെ ആരെങ്കിലും അന്ധവിശ്വാസം എന്ന് വിളിച്ചാല്‍ ഒന്നും ചെയ്യാനാകില്ല. വര്‍ഷങ്ങളായി ദൈവത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ആളുകളെ വേദനിപ്പിക്കാന്‍ താന്‍ ആഗ്രഹിച്ചില്ല. സിനിമയുടെ കഥയെ കുറിച്ച് അവരോട് ആലോചിച്ചു. സിനിമയ്ക്ക് ആധികാരികത കൊണ്ടുവരാന്‍ അവര്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്.

കുട്ടിക്കാലം മുതല്‍ ദൈവക്കോലം കണ്ടിട്ടുണ്ട്. ആ വിശ്വാസ വ്യവസ്ഥയില്‍ നിന്നുള്ള കുടുംബത്തില്‍ നിന്നാണ് താന്‍ വരുന്നത്. ഇത് തന്റെ ഗ്രാമത്തില്‍ നിന്നുള്ള യഥാര്‍ത്ഥ കഥയാണ്. തങ്ങള്‍ കെട്ടിപ്പൊക്കിയ ‘കാന്താര ലോകം’ തന്റെ സാങ്കല്പിക ദര്‍ശനമാണ് എന്നാണ് റിഷഭ് ഷെട്ടി പറയുന്നത്.

അതേസമയം, ഗംഭീര വിജയമാണ് കാന്താര തിയേറ്ററുകളില്‍ നിന്നും നേടുന്നത്. സെപ്റ്റംബര്‍ 30ന് കന്നഡയില്‍ റിലീസ് ചെയ്ത ചിത്രം കര്‍ണാടകയില്‍ നിന്നു മാത്രം 250 കോടിയോളം നേടിക്കഴിഞ്ഞു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ നിന്നുമൊക്കെ മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

Latest Stories

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപ്പെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി