സര്‍ക്കാര്‍ സ്‌കൂളില്‍ ഒരു ഇവന്റിന് പോയി ഇറങ്ങവെ കേട്ട ചോദ്യം ഇതാണ്.. ഇനി മതം മാറണോ എന്ന് അങ്ങോട്ട് ചോദിച്ചു: റിമ കല്ലിങ്കല്‍

എന്നും ശക്തമായ നിലപാടുകള്‍ തുറന്നു പറഞ്ഞിട്ടുള്ള താരമാണ് റിമ കല്ലിങ്കല്‍. ‘നീലവെളിച്ചം’ സിനിമയില്‍ ഭാര്‍ഗവി എന്ന യക്ഷിയായി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്താന്‍ പോവുകയാണ് താരം. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ തന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് സംസാരിച്ച റിമയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

സംവിധായകന്‍ ആഷിഖ് അബുവുമായുള്ള വിവാഹ സമയത്ത് വന്ന ചോദ്യങ്ങളെ കുറിച്ചാണ് റിമ തുറന്നു പറഞ്ഞത്. ”ഞങ്ങള്‍ വിവാഹിതരാവാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചതിന് ശേഷം ഒരുമിച്ച് ഒരു ഇവന്റിന് ആദ്യമായി പോയിരുന്നു. സര്‍ക്കാര്‍ സ്‌കൂളിലെ ഇലക്ട്രിക് ടോയ്‌ലറ്റുകളുടെ ലോഞ്ചിനായിരുന്നു പോയത്.”

”തിരിച്ചിറങ്ങുന്ന വഴിക്ക് മാധ്യമങ്ങള്‍ വന്ന് റിമ മതം മാറുന്നെന്ന് കേട്ടല്ലോ, ശരിയാണോ എന്ന് ചോദിച്ചു. എനിക്കുള്ള മതം എന്താണെന്ന് അറിയില്ല, ഇനിയത് മാറുകയും വേണമോയെന്ന് ഞാന്‍ ചോദിച്ചു. കാരണം അങ്ങനെയൊരു സ്‌പേസില്‍ വളര്‍ന്ന ആളേയല്ല ഞാന്‍” എന്നാണ് റിമ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരിക്കുന്നത്.

വിവാഹശേഷം ഇനി അഭിനയിക്കുമോ എന്ന ചോദ്യങ്ങളും നേരിട്ടുണ്ടെന്നും റിമ പറയുന്നുണ്ട്. ”തുടരെ സിനിമകള്‍ ചെയ്യവെയാണ് വിവാഹം. ശേഷം സിനിമകള്‍ കുറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാന്‍ സമയമെടുത്തു. വിവാഹ ശേഷവും അഭിനയിക്കുമെന്ന് താന്‍ പലയിടത്തും വ്യക്തമാക്കിയതാണ്.”

”എന്നാല്‍ ഇനി സിനിമ ചെയ്യുമോ, ഭര്‍ത്താവിന്റെ പ്രൊഡക്ഷന്‍ കമ്പനിയില്‍ മാത്രമേ വര്‍ക്ക് ചെയ്യുമോ എന്നീ ചോദ്യങ്ങള്‍ തനിക്ക് പിന്നീടും നേരിടേണ്ടി വന്നു” എന്നാണ് റിമ കല്ലിങ്കല്‍ പറയുന്നത്. അതേസമയം, ആഷിഖ് അബുവിന്റെ സംവിധാനം ചെയ്യുന്ന നീലവെളിച്ചം ഏപ്രില്‍ 20ന് ആണ് റിലീസ് ചെയ്യുന്നത്.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്