ഷോട്ടിനിടെ സെറ്റില്‍ നിന്ന് ഓടിപ്പോകും, അല്‍പ്പവസ്ത്രം ഇട്ട് സെറ്റില്‍ സ്ത്രീകളുടെ മുന്നില്‍ ചാടിക്കളിക്കും: രഞ്ജു രഞ്ജിമാര്‍

സിനിമാ സെറ്റില്‍ നടന്മാര്‍ അഴിഞ്ഞാടുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി മേക്കപ്പ് ആര്‍ടിസ്റ്റ് രഞ്ജു രജ്ഞിമാര്‍. സിനിമയുടെ ഷൂട്ടിനിടെ താന്‍ ഉള്‍പ്പെടുന്ന അണിയറ പ്രവര്‍ത്തകര്‍ നേരിട്ട ദുരനുഭവമാണ് ട്രാന്‍സ്ജെന്റര്‍ ആക്ടിവിസ്റ്റ് കൂടിയായ രഞ്ജു വെളിപ്പെടുത്തിയത്.

കൃത്യസമയത്ത് സെറ്റില്‍ വരാതിരിക്കുക, കോ ആര്‍ടിസ്റ്റുമാരോട് മോശമായി പെരുമാറുക, കൂടെ അഭിനയിക്കുന്നത് സ്ത്രീയാണെന്ന മാന്യതപോലും കല്‍പ്പിക്കാതിരിക്കുക, അല്‍പ്പവസ്ത്രം ഇട്ട് സെറ്റിലൂടെ ഓടിച്ചാടി കളിക്കുക തുടങ്ങി യാതൊരു മര്യാദയുമില്ലാതെയാണ് ഒരു നടന്‍ സിനിമാ സെറ്റില്‍ പെരുമാറിയതെന്ന് രഞ്ജു റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തി.

‘ കൃത്യസമയത്ത് വരാതിരിക്കുകയും കോ ആര്‍ടിസ്റ്റുമാരോട് വളരെ മോശമായി പെരുമാറുകയും ഷോട്ടിനിടയില്‍ ഓടിപ്പോവുകയും ചെയ്തിട്ടുണ്ട്. ഒമ്പത് മണിക്ക് തീര്‍ക്കേണ്ട സീനുകള്‍ പുലര്‍ച്ചെ അഞ്ച് മണിവരെ നീണ്ടുപോയിട്ട് ഞങ്ങള്‍ക്ക് ഉറക്കം ഒഴിച്ച് കാത്തിരിക്കേണ്ടി വരികയാണ്.

നടന്മാരെ നിയന്ത്രിക്കാന്‍ അസോസിയേഷനുകള്‍ മുന്നിട്ടിറങ്ങിയേ പറ്റൂ. കൂടെ അഭിനയിക്കുന്നത് സ്ത്രീയാണെന്ന മാന്യതപോലും കല്‍പ്പിക്കാതെ സെറ്റില്‍ നിന്നും ഓടുക. അല്‍പ്പവസ്ത്രം ഇട്ട് ഓടി ചാടി കളിക്കുക. ഷോട്ട് പറഞ്ഞാല്‍ വരാതിരിക്കുക തുടങ്ങി അപമര്യാദയായിട്ടാണ് സെറ്റില്‍ പെരുമാറുന്നത്.’ രഞ്ജു വ്യക്തമാക്കി.

നടന്റെ പേര് പരാമര്‍ശിക്കാന്‍ ധൈര്യമില്ലേയെന്ന് പ്രൊഡ്യൂസര്‍ സജി നന്ത്യാട്ട് ചോദിച്ചതോടെ, ‘മലയാള സിനിമാ ചരിത്രത്തില്‍ 137 റീടേക്ക് എടുത്ത നിമിഷമായിരിക്കും അന്ന്. നടന്റെ പേര് സാറ് തന്നെ പറഞ്ഞു. വിമാനത്തില്‍ ചാടി കയറാന്‍ പോയിട്ടുണ്ട്.’ എന്നായിരുന്നു രഞ്ജുവിന്റെ മറുപടി.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ