രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുണ്ടെങ്കില്‍ ഇറങ്ങി പ്രവര്‍ത്തിക്കണം, അല്ലാതെ ഇങ്ങനെ ചെയ്യാന്‍ പോവരുത് എന്ന് മമ്മൂക്ക പറഞ്ഞിട്ടുണ്ട്..: രമേഷ് പിഷാരടി

സിനിമാക്കാരന്‍ എന്ന അഡ്രസില്‍ പോയി രാഷ്ട്രീയത്തില്‍ ചേരരുതെന്ന് മമ്മൂട്ടി തോന്നോട് പറഞ്ഞിട്ടുണ്ടെന്ന് വെളിപ്പെടുത്തി രമേഷ് പിഷാരടി. സമീപകാലത്ത് നടന്‍ മമ്മൂട്ടിക്കൊപ്പം പിഷാരടി പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. മമ്മൂട്ടി പോകുന്ന ഭൂരിഭാഗം സ്ഥലങ്ങളിലും പിഷാരടിയും ഉണ്ടാവാറുണ്ട്.

ഇതിന്റെ പേരില്‍ ട്രോളുകളും എത്തിയിരുന്നു. സിനിമയില്‍ അവസരത്തിന് വേണ്ടിയാണോ മമ്മൂട്ടിക്കൊപ്പം നടക്കാന്‍ തുടങ്ങിയത് എന്ന വിമര്‍ശനങ്ങളും നടന് നേരെ എത്തിയിരുന്നു. ഈ വിഷയത്തില്‍ പ്രതികരിക്കവെയാണ് മമ്മൂട്ടി തനിക്ക് നല്‍കിയ രാഷ്ട്രീയ ഉപദേശത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

”ഇന്ത്യ മുഴുവന്‍ ആദരിക്കുന്ന ഒരു മഹാനടന്‍ എന്തോ കാരണം കൊണ്ട് എനിക്കിത്തിരി മാര്‍ജിന്‍ വരച്ച് തന്നത് സന്തോഷത്തോടെ അവാര്‍ഡ് കിട്ടിയ പോലെ സ്വീകരിക്കുന്നു. മമ്മൂട്ടിയുടെ അടുപ്പക്കാരനായതിന്റെ കാരണം എന്താണെന്ന് ഞാന്‍ അന്വേഷിച്ചിട്ടില്ല. ആ കാരണം അറിഞ്ഞാല്‍ ഞാന്‍ അത് മമ്മൂക്കയുടെ ഇഷ്ടം കിട്ടാന്‍ കൃത്രിമമായി ചെയ്യും.”

”അത് ചെയ്യാന്‍ പാടില്ല. അത് ചെയ്യുകയും ഇല്ല. രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുണ്ടെങ്കില്‍ ഇറങ്ങി പ്രവര്‍ത്തിക്കണം എന്നും അല്ലാതെ സിനിമക്കാരന്‍ എന്ന അഡ്രസില്‍ പോയി രാഷ്ട്രീയത്തില്‍ ചേരരുത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിയെ പോല വലിയ മനസിന് ഉടമയായ ഒരാള്‍ രാഷ്ട്രീയപരമായ കാര്യങ്ങളാലോ, മതപരമായ കാര്യങ്ങളാലോ ഒരാളെ അകറ്റി നിര്‍ത്തില്ല.”

”പിഷരാടിയുടെ രാഷ്ട്രീയം വേറെയാണ് പിന്നെ മമ്മൂക്ക എന്തിന് ഒപ്പം കൂട്ടുന്നു എന്ന ചോദ്യമൊക്കെ വരുന്നത് ചെറിയ മനസുള്ളവരില്‍ നിന്നാണ്. അവസരം കിട്ടാന്‍ നടക്കുന്നു. ഇങ്ങനെ നടന്നാല്‍ അവസരം കിട്ടും എന്നൊക്കെ പറയുന്നത് അവര്‍ക്ക് ഇതിനെ കുറിച്ച് അറിയാഞ്ഞിട്ടാണ്” എന്നാണ് രമേഷ് പിഷാരടി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി