വേര്‍പിരിഞ്ഞെങ്കിലും രശ്മിക ഇപ്പോഴും മെസേജ് അയക്കാറുണ്ട്, ഞാനും ആശംസകള്‍ അറിയിക്കും: രക്ഷിത് ഷെട്ടി

വിവാഹനിശ്ചയം കഴിഞ്ഞതിന് ശേഷം പിരിഞ്ഞവരാണ് നടി രശ്മി മന്ദാനയും നടന്‍ രക്ഷിത് ഷെട്ടിയും. രശ്മിക മറ്റൊരു പ്രണയത്തിലായി എന്നതടക്കമുള്ള ഗോസിപ്പുകള്‍ പ്രചരിച്ചെങ്കിലും പിരിയാനുള്ള വ്യക്തമായൊരു കാരണം ഇരുതാരങ്ങളും പങ്കുവച്ചിട്ടില്ല.

വിവാഹം വേണ്ടെന്ന് വച്ചെങ്കിലും തങ്ങളുടെ സൗഹൃദം വേണ്ടെന്ന് വച്ചിട്ടില്ല എന്നാണ് രക്ഷിത് ഷെട്ടി വ്യക്തമാക്കുന്നത്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് തങ്ങള്‍ ഇപ്പോഴും സൗഹൃദം തുടരുന്നുണ്ടെന്ന് രക്ഷിത് ഷെട്ടി തുറന്നു പറഞ്ഞത്. ഋഷഭ് നിര്‍മ്മിച്ച രക്ഷിത് നായകനായ ‘കിരിക്ക് പാര്‍ട്ടി’യിലൂടെ ആയിരുന്നു രശ്മികയുടെ സംവിധാന അരങ്ങേറ്റം.

എന്നാല്‍ ഒരു അഭിമുഖത്തിനിടയില്‍ രശ്മിക തന്റെ അരങ്ങേറ്റത്തെ കുറിച്ചു പറയുമ്പോള്‍ ഋഷബിന്റെ പേര് പരാമര്‍ശിച്ചിരുന്നില്ല. ഇതിനെതിരെ ഋഷഭ് ഷെട്ടി പ്രതികരിച്ചിരുന്നു. ഋഷഭ് ഷെട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘കാന്താര’ കണ്ടില്ലെന്ന് രശ്മിക പറഞ്ഞതും വിവാദമായിരുന്നു.

രശ്മിക, ഋഷബ് ഷെട്ടി, രക്ഷിത് എന്നിവര്‍ക്കിടയില്‍ സൗഹാര്‍ദ്ദപരമായ അന്തരീക്ഷമുണ്ടോ എന്ന ചോദ്യത്തോടാണ് രക്ഷിത് ഇപ്പോള്‍ പ്രതികരിച്ചത്. ”ഋഷബിന്റെ കാര്യത്തില്‍ എനിക്ക് ഉറപ്പില്ല. ഞാനും രശ്മികയും, ഞങ്ങള്‍ ഇടയ്ക്കിടെ മെസേജ് ചെയ്യാറുണ്ട്. സ്ഥിരമായി കമ്മ്യൂണിക്കേഷനില്ല.”

”എന്നാല്‍ എന്റെ സിനിമ റിലീസ് ചെയ്യുമ്പോഴെല്ലാം അവള്‍ എനിക്ക് ബെസ്റ്റ് വിഷസ് പറയാറുണ്ട്. രശ്മികയുടെ സിനിമകള്‍ റിലീസ് ചെയ്യുമ്പോള്‍ ഞാനും വിജയം ആശംസിക്കാറുണ്ട്. ജന്മദിനങ്ങളിലും ഞങ്ങള്‍ പരസ്പരം ആശംസകള്‍ കൈമാറുന്നുണ്ട്” എന്നാണ് രക്ഷിത് പറഞ്ഞത്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി