ടീനേജ് പെണ്‍കുട്ടിയുടെ അമ്മയായി പ്രമോഷന്‍, എന്തൊക്കെയാണോ സംഭവിക്കാന്‍ പോകുന്നത് അതിന് ഞാന്‍ തയ്യാറായി നില്‍ക്കുകയാണ് : ആര്യ

അവതാരകയായി ഏറെ ശ്രദ്ധ നേടിയ താരമാണ് ആര്യ. സിനിമയിലും സീരിയലുകളിലും താരം സജീവവുമാണ്. മകളുടെ ജൻമദിനത്തിൽ ആര്യ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആര്യയുടെ മകൾ ഖുഷിയുടെ പതിമൂന്നാം പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം.

‘എൻ്റെ ജീവിതത്തിലെ മറ്റൊരു ശ്രദ്ധേയമായ ഫെബ്രുവരി 18… എന്റെ കുഞ്ഞ് 13-ാം വയസിലേക്ക് കടന്നപ്പോൾ എനിക്ക് ടീനേജ് പെണ്‍കുട്ടിയുടെ അമ്മയായി പ്രമോഷന്‍ കിട്ടി. ഇപ്പോള്‍ എന്റെയുള്ളില്‍ ഒരുപാട് വികാരങ്ങൾ നിറയുകയാണ്. സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ അമ്മയായിട്ടുള്ള 13 വര്‍ഷത്തെ എന്റെ യാത്രയ്‌ക്കൊപ്പം, കാഞ്ചീവരം ഡോട്ട് ഇന്‍ എന്ന എന്റെ രണ്ടാമത്തെ കുട്ടിയുടെ കൊച്ചി എഡിഷന് രണ്ട് വര്‍ഷവും തികയുന്നു.

ഈ യാത്രയില്‍ എന്റെ മനസ് നിറച്ച ഒരുപാട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എൻ്റെ ജീവിതത്തിലുടനീളം അത്ഭുതകരമായ ചില ആളുകളെ എനിക്ക് സമ്മാനിച്ചതിന് ജീവിതത്തോട് നന്ദിയുണ്ട്. എന്റെ മകള്‍ക്ക് ഞാന്‍ നല്ല ഒരു അമ്മയോ, എന്റെ സംരംഭത്തിന് ഞാന്‍ നല്ല ഒരു ഉടമയോ ആയിരിക്കില്ല. പക്ഷേ എന്റെ ജീവിതത്തിലേക്ക് വന്ന ആളുകള്‍ എന്റെ പോരായ്മകൾ അംഗീകരിക്കുകയും, ഉയരങ്ങളിലേക്ക് പറക്കാന്‍ ചിറകുകൾ നൽകി എന്നെ പ്രേരിപ്പിച്ച് എനിക്കൊപ്പം പാറപോലെ ഉറച്ചുനിൽക്കുകയും ചെയ്തു.

സംരംഭക എന്ന നിലയിലുള്ള എന്റെ പുതിയ തുടക്കവും, മാതൃത്വത്തിലെ പുതിയ യാത്രയുടെ തുടക്കവുമാണ് ഇന്ന് (ടീനേജ് പെണ്‍കുട്ടിയുടെ അമ്മ എന്നത് ചെറിയ കാര്യമല്ല എന്ന് അറിയാമല്ലോ). ജീവിതത്തിന്റെ ഈ പുതിയ ഘട്ടത്തില്‍ എന്തൊക്കെയാണോ സംഭവിക്കാന്‍ പോകുന്നത് അതിന് ഞാന്‍ തയ്യാറായി നില്‍ക്കുകയാണ്. എന്റെ കുഞ്ഞിന് നല്ലൊരു ടീനേജ് കാലം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. രണ്ടാമത്തെ കുട്ടിയായ കാഞ്ചീവരത്തിനും ആശംസകള്‍. ഈ ദിവസത്തിന് എന്നന്നേക്കും നന്ദി’ എന്നാണ് കുറിപ്പിൽ പറയുന്നത്.

അതേസമയം ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന ‘മച്ചാന്റെ മാലാഖ’ എന്ന ചിത്രത്തിലൂടെ ഇടവേളയ്ക്കു ശേഷം അഭിനയത്തിൽ വീണ്ടും സജീവമാകുകയാണ് ആര്യ. സൗബിനും നമിത പ്രമോദുമാണ് ചിത്രത്തിൽ നായകനും നായികയും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ