മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് മുടക്കാന്‍ പലതവണ ശ്രമം നടന്നു, വെളിപ്പെടുത്തലുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

മമ്മൂട്ടി-ഖാലിദ് റഹ്മാന്‍ കൂട്ടുകെട്ടില്‍ 2019ല്‍ പുറത്തിറങ്ങിയ ശ്രദ്ധേയ ചിത്രമായിരുന്നു ഉണ്ട.

ഹര്‍ഷാദിന്‌റെ തിരക്കഥയിലാണ് ഖാലിദ് റഹ്മാന്‍ ചിത്രം എടുത്തത്. അതേസമയം ഉണ്ട ചിത്രീകരണത്തിനിടെ നേരിടേണ്ടി വന്ന അനുഭവം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹര്‍ഷന്‍ പട്ടാഴി വെളിപ്പെടുത്തിയിരുന്നു. മാസ്റ്റര്‍ ബിന്‍ യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മമ്മൂട്ടി ചിത്രത്തെ കുറിച്ച് മനസുതുറന്നത്.

ഉണ്ടയുടെത് കേരളത്തില്‍ നിന്നും ഛത്തീസ്ഗഡിലേക്ക് ഡ്യൂട്ടിക്ക് പോവുന്ന പോലീസുകാരുടെ കഥയാണ്. ഛത്തീസ് ഗഡ് പോലെ വേറൊരു സ്ഥലം കണ്ടെത്തുക എന്നതായിരുന്നു ഏറെ ബുദ്ധിമുട്ട്. അങ്ങനെ ഒടുവില്‍ കാടുമായി ചേര്‍ന്ന് കിടക്കുന്ന കാസര്‍കോട്ടെ കാറടുക്ക എന്ന സ്ഥലത്തെ കുറിച്ച് അറിഞ്ഞു.  വെല്ലുവിളി ആ സ്ഥലത്ത് ഷൂട്ട് ചെയ്യാനുളള പെര്‍മിഷന്‍ മേടിക്കുക എന്നതായിരുന്നു.

പെര്‍മിഷന്‍ ഇല്ലാതെ ഒന്നും ചെയ്യാന്‍ പറ്റില്ലല്ലോ. അങ്ങനെ ഇക്കാര്യം പറയാനായി അവിടത്തെ ഉദ്യോഗസ്ഥരുടെ അടുത്ത് ചെന്നു. കാര്യങ്ങളെല്ലാം പറഞ്ഞ് പെര്‍മിഷന്‍ മേടിച്ചു. അങ്ങനെ അവിടത്തെ വനത്തിനുളളിലാണ് ഞങ്ങള് ഷൂട്ട് ചെയ്തത്.  വെല്ലുവിളി അതിന്‌റയകത്ത് കൂടെ ഒരു റോഡ് പോവുന്ന സീന്‍ ഷൂട്ട് ചെയ്യണം. റോഡ് ഉണ്ടാക്കണം. അവിടെ ഒരു പരന്ന പ്രദേശമായിരുന്നു.

അവിടെ റോഡ് ഉണ്ടാക്കണമെങ്കില്‍ പുറത്തുനിന്ന് മണ്ണ് കൊണ്ടുവന്ന് ഇടണം. കുറെദൂരത്തേക്ക് റോഡ് പോവുന്നതായി ചിത്രീകരിക്കണം. അപ്പോ അതിന് പെര്‍മിഷന് തടസമുണ്ടായിരുന്നു. സിനിമാക്കാരല്ലെ എന്ന രീതിയില്, നമ്മളെ കുറച്ചുകൂടി വിഷമിപ്പിക്കുന്ന രീതിയില് അവിടെത്തെ പരിസ്ഥിതി പ്രവര്‍ത്തകര് തുടക്കം മുതലെ ഞങ്ങള്‍ക്ക് എതിരായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവര്‍ക്കറിയാം ആ സ്ഥലത്തെ ബാധിക്കുന്ന പ്രശ്‌നമേ അല്ലാ എന്ന്. എന്നാല്‍ കുറച്ചുപേര്‍ എതിരായി നിന്നു. അപ്പോഴേക്കും സെറ്റിന്‌റെ പണികള്‍ തുടങ്ങിയിരുന്നു.

എന്നാല്‍ അവിടെ മണ്ണുമായി വന്ന ടിപ്പറുകള്‍ അവര്‍ തടഞ്ഞു. അങ്ങനെ വലിയ വിഷയങ്ങളായി സിനിമ നിന്നുപോവുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തി. ഞങ്ങള് വീണ്ടും ഉദ്യോഗസ്ഥരെ കണ്ട് കാര്യങ്ങള്‍ അറിയിച്ചു.

പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രശ്‌നം ഒരുഭാഗത്തും, ഓഫീസര്‍മാര്‍ തമ്മിലുളള അങ്ങോട്ടും ഇങ്ങോട്ടുമുളള അവരുടെ ശത്രുതയ്ക്ക് ഞങ്ങള് കാരണമായി. എന്തായാലും ദൈവത്തിന്‌റെ സഹായം കൊണ്ട ആ സിനിമ പൂര്‍ത്തിയാക്കാന്‍ സാധിച്ചു.

Latest Stories

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്

നവവധുവിന് ആക്രമണം നേരിട്ട സംഭവം; പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള സഹായം നല്‍കിയത് പൊലീസ് ഉദ്യോഗസ്ഥന്‍

കാനിലെ മലയാള സിനിമ; ആദ്യ പ്രദർശനത്തിനൊരുങ്ങി സുധി അന്നയുടെ 'പൊയ്യാമൊഴി'

ഐപിഎല്‍ 2025: രോഹിത് മുംബൈ വിടും, ഹാര്‍ദ്ദിക്കിനെ നായകസ്ഥാനത്തുനിന്ന് നീക്കും, നയിക്കാന്‍ അവരിലൊരാള്‍

ഇന്ത്യയില്‍ നിന്ന് ആയുധങ്ങളുമായി ഇസ്രായേലിലേക്ക് വന്ന കപ്പലിനെ തടഞ്ഞ് സ്‌പെയിന്‍; തുറമുഖത്ത് പ്രവേശനാനുമതി നല്‍കില്ലെന്ന് വിദേശകാര്യ മന്ത്രി; പ്രതിസന്ധി

എംഎസ് ധോണിയുടെ കാര്യത്തിൽ അതിനിർണായക അപ്ഡേറ്റ് നൽകി ആകാശ് ചോപ്ര, അവസാന മത്സരത്തിന് മുമ്പ് ആരാധകർക്ക് ഞെട്ടൽ

IPL 2024: അവര്‍ പ്ലേഓഫിന് യോഗ്യത നേടിയാല്‍ വേറെ ആരും കിരീടം മോഹിക്കേണ്ട; മുന്നറിയിപ്പ് നല്‍കി ഇര്‍ഫാന്‍ പത്താന്‍

സംസ്ഥാനത്ത് പെരുമഴ വരുന്നു; മൂന്ന് ജില്ലകളിൽ റെഡ് അലര്‍ട്ട്

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ

ഇന്ത്യൻ പരിശീലകനാകാൻ മത്സരിക്കുന്നത് ഈ അഞ്ച് ഇതിഹാസങ്ങൾ തമ്മിൽ, സാധ്യത അദ്ദേഹത്തിന്; ലിസ്റ്റ് നോക്കാം